BREAKING NEWS

23 കോടി വിലവരുന്ന 23 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി 6 മലയാളി യുവാക്കൾ ചെന്നെെയിൽ പിടിയിൽ, പിടിയിലായത് തായ്ലൻഡിൽ നിന്ന് രണ്ട് വിമാനങ്ങളിലായെത്തിയ ആറ് ഐടി ജീവനക്കാർ

· · 1 min read
Share: Copied!

ചെന്നൈ: തായ്‌ലൻഡിൽനിന്ന് ചെന്നൈയിലേക്ക് 2 വിമാനങ്ങളിലായി കോടികളുടെ കഞ്ചാവ് കടത്ത്. സംഭവത്തിൽ 23 കോടി രൂപ വിലമതിക്കുന്ന 23 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി 6 മലയാളി യുവാക്കൾ വിമാനത്താവളത്തിൽ പിടിയിലായി. 2 സംഘങ്ങളായെത്തിയ 6 ഐടി ജീവനക്കാരാണു പിടിയിലായതെന്നു പോലീസ് പറഞ്ഞു. ഇവർ ഭക്ഷണ പാക്കറ്റുകളിലും ചോക്‌ലേറ്റ് പാക്കറ്റുകളിലും ഒളിപ്പിച്ചായിരുന്നു കഞ്ചാവ് കടത്തിയത്.

ആദ്യമെത്തിയ 4 അംഗ സംഘത്തിന്റെ പെരുമാറ്റത്തിൽ സംശയം തോന്നി ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായി സംസാരിച്ചതോടെയാണു കസ്റ്റംസ് ഇവരെ വിശദമായി പരിശോധിച്ചത്. പരിശോധനയിൽ 15 കിലോ ഉയർന്ന ഗ്രേഡ് ഹൈഡ്രോപോണിക് കഞ്ചാവ് ഇവരുടെ ബാഗേജിൽനിന്നു കണ്ടെത്തി. അന്താരാഷ്ട്ര വിപണിയിൽ 15 കോടി രൂപ വിലമതിക്കുന്നതാണിത്. തുടർന്ന് ഇന്നലെ പുലർച്ചെ തായ്‌ലൻഡിൽ നിന്നെത്തിയ 2 യുവാക്കളെക്കൂടി പരിശോധിച്ചപ്പോൾ 8 കിലോകൂടി കണ്ടെത്തുകയായിരുന്നു. ഇവരെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.

സ്പാ ജീവനക്കാരിയെ ബലാത്സംഗം ചെയ്തതിന് പിന്നില്‍ മറ്റൊരു സ്പാ ഉടമയുടെ ക്വട്ടേഷന്‍, ബിസിനസ് തകര്‍ക്കുക ലക്ഷ്യം, പൊലീസും കൂട്ടുനിന്നു, പല ഉദ്യോഗസ്ഥരും സ്പാകളിലെ നിത്യ സന്ദര്‍ശകര്‍, ആരോപണവുമായി സ്പാ ഉടമ

BREAKING NEWS
സഹപൈലറ്റിന്റെ ആക്രമണം ചെറുത്ത് 174 യാത്രക്കാരെ രക്ഷിച്ചു; സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ലൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി
28 Oct 2026
BREAKING NEWS
സ്കൂളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് അധ്യാപകരെ അറിയിച്ചു; പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് ബൈക്കിലെത്തിയ അജ്ഞാത സംഘത്തിന്റെ മർദനം; തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു
28 Oct 2026
BREAKING NEWS
’രാജീവ് പ്രധാനമന്ത്രിയാകുന്നതിൽ എനിക്ക് പൂർണ്ണ എതിർപ്പായിരുന്നു’; രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം മുതൽ 2004ലെ തീരുമാനം വരെ; സോണിയയുടെ ആത്മകഥ ചർച്ചയാകുന്നു
28 Oct 2026
BREAKING NEWS
അതിതീവ്ര ചുഴലിക്കാറ്റായി അർണബ്; മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗം; ആന്ധ്രയിലും ഒഡീഷയിലും ജാഗ്രത, ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു; 72 ട്രെയിനുകളും 4 വിമാന സർവ്വീസുകളും റദ്ദാക്കി
28 Oct 2026