BREAKING NEWS

രാജസ്ഥാൻ റോയൽസിൽ സഞ്ജു ഒഴിച്ചിട്ടിട്ടുപോയ ക്യാപ്റ്റൻ കസേരയ്ക്കായി പിടിമുറുക്കി പരാഗ്!! ‘കഴിഞ്ഞ സീസണിൽ ഏഴോ, എട്ടോ മത്സരങ്ങളിൽ ഞാനായിരുന്നു ക്യാപ്റ്റൻ, 80–85 ശതമാനം കാര്യങ്ങളും ഞാൻ ശരിയായി ചെയ്തിട്ടുണ്ട്, നായക സ്ഥാനം ഏറ്റെടുക്കാൻ തയാർ’- റിയാൻ പരാഗ്, നീക്കം ജഡേജയെ സൈഡാക്കാനോ?

· · 1 min read
Share: Copied!

ജയ്പൂർ: ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി ടീമിനുവേണ്ടി ആ ത്യാ​ഗം ഏറ്റെടുക്കാൻ തയ്യാറാണെന്ന് യുവതാരം റിയാൻ പരാഗ്. കഴിഞ്ഞ സീസണിൽ സഞ്ജു സാംസണിനു പരുക്കേറ്റപ്പോൾ എട്ടു മത്സരങ്ങളിൽ ടീമിനെ നയിച്ചത് താനാണെന്നാണു പരാഗിന്റെ വാദം. സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്കു മാറിയതോടെ അടുത്ത സീസണിൽ രാജസ്ഥാനെ ആരു നയിക്കുമെന്ന ചോദ്യങ്ങൾ വീണ്ടും സജീവമായിരിക്കുകയാണ്. അതേസമയം സഞ്ജുവിനു പകരക്കാരനായി രാജസ്ഥാനിലെത്തിയ രവീന്ദ്ര ജഡേജ അടുത്ത സീസണിൽ ടീം ക്യാപ്റ്റനാകുമെന്നാണു വിവരം. മാത്രമല്ല രാജസ്ഥാനിലേക്കു മാറാൻ ജഡേജ തയാറായതും ക്യാപ്റ്റൻസി നൽകാമെന്ന ഉറപ്പിൻമേലാണെന്നും നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

. ‘‘കഴിഞ്ഞ സീസണിൽ ഏഴോ, എട്ടോ മത്സരങ്ങളിൽ ഞാനായിരുന്നു രാജസ്ഥാൻ ക്യാപ്റ്റൻ. ഡ്രസിങ് റൂമിൽവച്ച് രുമാനങ്ങളെക്കുറിച്ചു പരിശോധിച്ചപ്പോൾ 80–85 ശതമാനം കാര്യങ്ങളും ഞാൻ ശരിയായി ചെയ്തിട്ടുണ്ട്.’’– റിയാൻ പരാഗ് മാധ്യമങ്ങളോടു പറഞ്ഞു.

‘ലേലത്തിനു ശേഷം ക്യാപ്റ്റന്റെ കാര്യം തീരുമാനിക്കുമെന്നാണു ടീം ഉടമ മനോജ് ബദാലെ സർ എന്നോടു പറഞ്ഞിട്ടുള്ളത്. അതിനെക്കുറിച്ചു കൂടുതൽ ചിന്തിച്ച് വഷളാക്കാൻ ഞാനില്ല. ടീമിന് ഞാൻ യോഗ്യനാണെന്നു തോന്നിയാൽ നായക സ്ഥാനം ഏറ്റെടുക്കാൻ ഞാൻ തയാറാണ്. ഒരു കളിക്കാരനെന്ന നിലയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ എനിക്കു താൽപര്യമുണ്ട്. എല്ലാവരും കരുതും ക്യാപ്റ്റൻസി എളുപ്പമുള്ള കാര്യമാണെന്ന്. കുറച്ചു കൂടി പ്രാധാന്യം നമുക്കു കിട്ടും. പക്ഷേ യോഗങ്ങളും ഷൂട്ടുകളുമൊക്കെയായി നമ്മുടെ ക്രിക്കറ്റിനു വേണ്ടിയുള്ള സമയം 20 ശതമാനത്തോളം കുറയും.’’– റിയാൻ പരാഗ് വ്യക്തമാക്കുന്നു. അതേസമയം ഡിസംബർ 16ന് നടക്കുന്ന മിനിലേലത്തിനു ശേഷം രാജസ്ഥാൻ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026