BREAKING NEWS

‘എനിക്ക് പല കാര്യങ്ങളും അറിയാം, ആക്രമിക്കാനാണ് ഉദ്ദേശ്യമെങ്കിൽ എല്ലാം തുറന്നു പറയും, പ്രത്യാഘാതം താങ്ങില്ല’!! ഒരു സ്ഥലത്തും പോകാൻ പറ്റാത്ത അവസ്ഥ, ഇരകൾ അപഹാസ്യരാകുന്നു- നടി റിനി ആൻ ജോർജ്

· · 1 min read
Share: Copied!

കൊച്ചി: തനിക്ക് പല കാര്യങ്ങളും അറിയാമെന്നും എല്ലാം തുറന്നുപറഞ്ഞാൽ പ്രത്യാഘാതം താങ്ങില്ലെന്നും നടി റിനി ആൻ ജോർജിന്റെ ഓർമപ്പെടുത്തൽ. നിലവിൽ ഒരു സ്ഥലത്തും പോകാനാവില്ലെന്നും ഇരകൾ അപഹാസ്യരാകുന്നുവെന്നും നടി. രാഹുൽ മാങ്കൂട്ടത്തിൽ വിഷയവുമായി ബന്ധപ്പെട്ട് നിരന്തരം സൈബർ ആക്രമണം നേരിടുന്നതിനു പിന്നാലെ സിപിഎം വേദിയിൽ പോയതിൽ ഉയർന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.

താൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കുന്നവർ ആർക്കൊപ്പം അതു നടത്തിയെന്ന് വ്യക്തമാക്കണം. അതു തെളിയിച്ചാൽ ജീവിതം തന്നെ അവസാനിപ്പിക്കാൻ തയാറാണെന്നും റിനി പറഞ്ഞു. ‘‘സ്ത്രീപക്ഷ നിലപാടാണ് എനിക്ക്. അതു സംസാരിക്കുന്നതിനു വേദിയൊരുങ്ങിയപ്പോളാണ് പോയി സംസാരിച്ചത്. ഇനിയും അത്തരം വേദികളിൽ പോകും. ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ല. സിപിഎം വേദിയിൽ പോയത് വിവാദമാക്കേണ്ട ആവശ്യമില്ല. സ്ത്രീകൾക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിനെതിരായ പരിപാടി ആയിരുന്നു. ഒരു പാർട്ടിക്കെതിരെയും അവിടെ ഞാൻ സംസാരിച്ചിട്ടില്ല. ഇത്തരം പരിപാടിയിലേക്ക് ആരു ക്ഷണിച്ചാലും പോകും’’ –റിനി പറഞ്ഞു.

അതുപോലെ താൻ പ്രസ്ഥാനത്തെ സ്നേഹിക്കുന്നതു കൊണ്ടാണ് ഇങ്ങനെ പിടിച്ചു നിൽക്കുന്നതെന്നും താൻ ആർക്കൊപ്പം ഗൂഢാലോചന നടത്തി എന്ന് ആരോപണം ഉന്നയിക്കുന്നവർ അതു ആർക്കൊപ്പമെന്നു വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ‘‘എനിക്ക് പല കാര്യങ്ങളും അറിയാം. ഇതുപോലെ ആക്രമിക്കാനാണ് ഉദ്ദേശ്യമെങ്കിൽ അതെല്ലാം തുറന്നു പറയും. അതിന്റെ പ്രത്യാഘാതം താങ്ങില്ല എന്ന് ഓർമിപ്പിക്കുന്നു’’ –റിനി പറഞ്ഞു.

കെ.ജെ. ഷൈനിന് തന്നെ സിപിഎമ്മിലേക്ക് ക്ഷണിക്കാൻ സ്വാതന്ത്ര്യമുണ്ട്. നിലവിൽ ഒരു സ്ഥലത്തും പോകാൻ പറ്റാത്ത അവസ്ഥയാണ്. ഇരകൾ അപഹാസ്യരാകുന്ന അവസ്ഥയാണ് കാണുന്നത്. താൻ നൽകിയ പരാതിയിൽ എടുത്ത കേസിൽ അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോകുന്നുണ്ടെന്നും റിനി ആൻ ജോർജ് പറഞ്ഞു. കഴിഞ്ഞ ദിവസം സിപിഎം നേതാവ് കെ.ജെ. ഷൈനെതിരായ സൈബർ ആക്രമണത്തിൽ പ്രതിഷേധിച്ച് സിപിഎം പറവൂരിൽ സംഘടിപ്പിച്ച യോഗത്തിൽ റിനിയും പങ്കെടുത്തിരുന്നു. ഇതാണ് പിന്നീട് വിവാദമായത്.

ദുരിതമനുഭവിക്കുന്നവർ ഈ കോടതിയിൽ വന്നാൽ ഞങ്ങൾ രക്ഷിക്കും!! നിങ്ങൾ ആരാണ്? ഈ കോടതിയെ രാഷ്ട്രീയ വേദിയായി കാണരുത്, അന്വേഷണത്തിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ, നിങ്ങൾ വരൂ- കരൂർ ​ദുരന്തത്തിൽ സിബിഐ അന്വേഷണം പാടെ തള്ളി മദ്രാസ് ഹൈക്കോടതി

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026