BREAKING NEWS

പിടിവീഴുമെന്ന് ഉറപ്പാകുമ്പോഴെല്ലാം മുൻകൂർ ജാമ്യത്തെ കൂട്ടുപിടിക്കും!! 15 വർഷങ്ങൾക്കു ശേഷം ഇരയ്ക്ക് നീതി… രേഷ്മ തിരോധാനക്കേസിൽ തുമ്പായത് ആ എല്ലിൽ കഷ്ണം, 17 കാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി, പ്രതി പിടിയിൽ

· · 1 min read
Share: Copied!

കാസർകോഡ്: കാസർകോട്ടെ 17 വയസുകാരി ആദിവാസി പെൺകുട്ടിയുടേത് കൊലപാതകമാണെന്ന് 15 വർഷങ്ങൾക്കപ്പുറം തെളിഞ്ഞു. കൊലപാതകം നടത്തി 15 വർഷങ്ങൾക്കുശേഷം പ്രതി ഒടുവിൽ പോലീസിന്റെ പിടിയിലായി. പാണത്തൂർ ബാപ്പുങ്കയം സ്വദേശി ബിജു പൗലോസ് ആണ് അറസ്‌റ്റിലായത്. കാസർകോഡ് രാജപുരം എണ്ണപ്പാറ സർക്കാരി മൊയോലത്തെ ആദിവാസി പെൺകുട്ടി എംസി രേഷ്‌മയുടെ തിരോധാനക്കേസിലാണ് ഇപ്പോൾ വഴിത്തിരിവുണ്ടായത്.

അതേസമയം രേഷ്മയുടെത് കൊലപാതകമെന്ന് തെളിയിക്കാൻ വഴിത്തിരിവായത് ഒരു എല്ലിൻ കഷ്ണമാണ്. ഒരു എല്ലിന്റെ ഭാഗം ലഭിച്ചതിൽനിന്നും നടത്തിയ ഡിഎൻഎ പരിശോധനയിൽ അത് രേഷ്‌മയുടേതാണെന്ന് തെളിഞ്ഞുവെന്ന് കുടുംബം അറിയിച്ചു. രേഷ്‌മയെ കൊലപ്പെടുത്തി പുഴയിൽത്തള്ളിയെന്ന് ബിജു നേരത്തേ മൊഴി നൽകിയിരുന്നു. എന്നാൽ രേഷ്മയുടെ മൃതദേഹം ലഭിക്കാത്തതിനാൽ പ്രതിയെ അറസ്‌റ്റ് ചെയ്‌തിരുന്നില്ല.

മാത്രമല്ല അറസ്‌റ്റ് ഉണ്ടാകാൻ സാധ്യതയുള്ള ഘട്ടങ്ങളിലെല്ലാം പ്രതി ഹൈക്കോടതിയിൽനിന്നും മുൻകൂർ ജാമ്യം നേടിയത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. പ്രതി രാജ്യം വിടാതിരിക്കാൻ പ്രതിയുടെ പാസ്പോർട്ട് അന്വേഷണ സംഘം കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഇതിനിടയിലാണ് ഇപ്പോൾ ഒരു എല്ലിന്റെ ഭാഗം ലഭിച്ചതിൽനിന്നും നടത്തിയ ഡിഎൻഎ പരിശോധനയിൽ അത് രേഷ്‌മയുടേതാണെന്ന് തെളിഞ്ഞിരിക്കുന്നത്. ക്രൈംബ്രാഞ്ച് കണ്ണൂർ എസ്‌പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്.

2010 ജൂൺ 6നാണ് ബളാംതോട് ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽനിന്നും പ്ലസ്‌ടു പഠനം കഴിഞ്ഞ് കാഞ്ഞങ്ങാട് നഗരത്തിൽ ടിടിസി പരിശീലത്തിനെത്തിയ രേഷ്‌മയെ കാണാതാകുന്നത്. പിന്നീട് 2011 ജനുവരി 19ന് പെൺകുട്ടിയുടെ അച്ഛൻ എം സി രാമൻ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് അമ്പലത്തറ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം നടത്തിയെങ്കിലും എവിടെയുമെത്തിയില്ല. പിന്നാലെ പെൺകുട്ടിയെ പാണത്തൂർ ബാപ്പുങ്കയം സ്വദേശിയായ ബിജു പൗലോസ് എന്നയാൾ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തി എന്നാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. അവർ പോലീസിൽ പരാതിയും നൽകി.

പിന്നീട് 2021ൽ ഹേബിയസ് കോർപസ് ആയി ആദ്യകേസ് ഫയൽ ചെയ്തത്. 2022 വരെ കേസ് തുടർന്നു. എന്നാൽ കേസ് തൃപ്തികരമല്ലെന്നും സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ 2023ൽ വീണ്ടും ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. തുടർന്ന് കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും ബിജു പൗലോസിനെതിരെ ശക്തമായ തെളിവുകൾ ശേഖരിക്കാനാകാതെ അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് നൽകുകയായിരുന്നു. തുടർന്ന് കുടുംബം വീണ്ടും കോടതിയിൽ നൽകിയ പരാതിയിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. 2024 ഡിസംബർ 9ന് രേഷ്‌മ തിരോധാനക്കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു.

പാർട്ടിക്ക് അതൃപ്തി, തനിക്കിത് ബഹുമതിയെന്ന് തരൂർ!! കേന്ദ്ര സർക്കാരിൻറെ വിദേശ പര്യടന സംഘത്തിനെ നയിക്കുന്നതിൽ സന്തോഷം, ദേശീയ താൽപര്യമുള്ള വിഷയങ്ങളിൽ മാറിനിൽക്കാനാകില്ല

BREAKING NEWS
ഇറാൻ വിരൽ കാഞ്ചിയിൽ വെച്ച് യുദ്ധത്തിന് തയ്യാറായി നിൽക്കുകയാണ്... മറ്റൊരു യുദ്ധം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന കാര്യത്തിൽ ഇനി തീരുമാനമെടുക്കേണ്ടത് വാഷിങ്ടണാണ്, യുദ്ധം ഒഴിവാക്കാനുള്ള പന്ത് ഇപ്പോൾ അമേരിക്കയുടെ കോർട്ടിലാണ്, വീണ്ടും ആക്രമിച്ചാൽ അതിരുകളില്ലാതെ തിരിച്ചടിക്കും- മുന്നറിയിപ്പുമായി ഇറാ...
04 Nov 2026
BREAKING NEWS
കളിച്ചുപിടിച്ച് തോളിൽ കയ്യിട്ടു നടക്കുന്ന ബിബി ശശിയാകുമോ? അമേരിക്കയിലെ ജനങ്ങൾക്ക് എന്നെ മടുത്താൽ ഞാൻ ഇസ്രയേലിലേക്ക് താമസം മാറി പ്രധാനമന്ത്രിയാകും, അവിടെ എനിക്ക് 99% അം​ഗീകാരമുണ്ട്!! ഇസ്രയേലിന് ഇനി സാമ്പത്തിക സഹായത്തിന്റെ ആവശ്യമില്ല, ഈ വർഷത്തോടെ നിർത്തലാക്കും- ട്രംപ്
04 Nov 2026
BREAKING NEWS
17 കാരനെ കൊലപ്പെടുത്തിയതിനു പിന്നിൽ മുൻകൂട്ടി തയാറാക്കിയ 'ക്രൈം' തിരക്കഥ, നിയമത്തെ കബളിപ്പിക്കാൻ പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ കുറ്റം സമ്മതിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചു, മൂന്നുപേർക്കും കൊലപാതകത്തെകുറിച്ച് കൃത്യമായ ധാരണ!! തെളിവുകൾ സ്‌ട്രോങ്, പ്രായത്തിന്റെ പേരിൽ ഒന്നാംപ്രതിക്ക് കേസിൽ...
03 Nov 2026
BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026