BREAKING NEWS

പരീക്ഷ ജയിച്ചില്ലെങ്കിൽ കാമുകി വിട്ടു പോകും, എന്റെ പ്രണയം നിങ്ങളുടെ കയ്യിലാണ്, സാറിന് ചായ കുടിക്കാന്‍ 500 രൂപ ഇതോടൊപ്പം വെക്കുന്നു, എസ്എസ്എല്‍സി ഉത്തരക്കടലാസില്‍ വിജയിപ്പിക്കാനുള്ള അഭ്യർത്ഥനകളും കൈക്കൂലിയും

· · 1 min read
Share: Copied!

ബംഗളൂരു: പത്താം ക്ലാസ് പരീക്ഷയ്ക്ക് വിജയിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയ്‌ക്കൊപ്പം ഉത്തരക്കടലാസില്‍ പണവും. കര്‍ണാടകയിലെ ബെലഗാവി ചിക്കോഡിയിലെ മൂല്യനിര്‍ണ ക്യാംപിലാണ് അധ്യാപകന് 500 രൂപ നോട്ടും അഭ്യര്‍ത്ഥനയും ലഭിച്ചത്. പരീക്ഷ വിജയിപ്പിക്കണമെന്ന് ഉത്തരക്കടലാസില്‍ നിരവധി അഭ്യര്‍ത്ഥനകളാണ് ഇന്‍വിജിലേറ്റര്‍മാര്‍ക്ക് ലഭിച്ചിട്ടുള്ളത്.

‘പത്താം ക്ലാസ് പരീക്ഷ ജയിക്കാന്‍ സഹായിക്കണം. എന്റെ പ്രണയം നിങ്ങളുടെ കയ്യിലാണ്. പരീക്ഷ ജയിച്ചാല്‍ മാത്രമേ പ്രണയം തുടര്‍ന്നുകൊണ്ടുപോകാനാകൂ. പരീക്ഷ ജയിച്ചില്ലെങ്കില്‍ കാമുകി എന്നെ വിട്ടു പോകും’ എന്നായിരുന്നു പണത്തോടൊപ്പം ഒരു അഭ്യര്‍ത്ഥന.

‘സാറിന് ചായ കുടിക്കാന്‍ 500 രൂപ ഇതോടൊപ്പം വെക്കുന്നു. എന്നെ എങ്ങനെയെങ്കിലും ജയിപ്പിക്കണം. പ്ലീസ്’ എന്നായിരുന്നു മറ്റൊരു വിദ്യാര്‍ത്ഥിയുടെ അപേക്ഷ. പരീക്ഷ ജയിച്ചില്ലെങ്കില്‍ വീട്ടുകാര്‍ വിവാഹം കഴിപ്പിച്ച് അയക്കുമെന്ന് ഒരു വിദ്യാര്‍ത്ഥിനി ഭയപ്പെടുന്നു. പരീക്ഷ ജയിപ്പിച്ചാല്‍ ആവശ്യത്തിന് പണം നല്‍കാമെന്ന് നിരവധി ഉത്തരക്കടലാസുകളില്‍ വാഗ്ദാനങ്ങളുമുണ്ട്.’സര്‍ എന്റെ ഭാവി നിങ്ങളുടെ കയ്യിലാണ്. ജയിച്ചില്ലെങ്കില്‍ എന്റെ വീട്ടുകാര്‍ എന്നെ പിന്നെ കോളജില്‍ വിടില്ലെന്നും’ ചിലര്‍ എഴുതിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ അഭ്യര്‍ത്ഥന ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. കര്‍ണാടകയില്‍ എസ്എസ്എല്‍സി പരീക്ഷാഫലം അടുത്ത മാസം ആദ്യവാരം പ്രസിദ്ധീകരിക്കും.

BREAKING NEWS
"അവർ ചെറിയൊരു വ്യോമവിരുദ്ധ പ്രതിരോധ സംവിധാനം നിർമിച്ചിരുന്നു, ഞങ്ങൾ അത് ഏകദേശം 15 മിനിറ്റിനുള്ളിൽ തകർത്തു"- ട്രംപ്!! ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നവർക്ക് 20 ദശലക്ഷം ഡോളർ വരെ പ്രതിഫലം, കൂടെ സുരക്ഷയും വാ​ഗ്ദാനം ചെയ്ത് യുഎഎസ് സെൻട്രൽ കമാൻഡ്
07 Nov 2026
BREAKING NEWS
ആ നേട്ടത്തിൽ അഭിമാനത്തോടെ തല ഉയർത്തി മടങ്ങാനായില്ല... എനിക്ക് കിട്ടിയത് ജീവനുള്ള പുഴുവിനെയാണെന്ന് ആരാണ് പറഞ്ഞത്? ഞാൻ അങ്ങനെ പറഞ്ഞതിന്റെ ഒരു തെളിവും ആർക്കും കാണിക്കാൻ പറ്റില്ല, ഞാൻ അന്ന് പ്രതികരിച്ചത് ശരിയോ തെറ്റോ എന്ന് കോടതി തീരുമാനിക്കട്ടെ, ഗൂഢാലോചന നടത്തിയെന്നാണ് പറയുന്നത്, ആരാണ് ഗൂഢാലോചന നടത്ത...
07 Nov 2026
BREAKING NEWS
എന്റെ ഫോൺ ഓൾറെഡി ഫോറൻസിക്കിന്റെ കയ്യിലുണ്ട്, ശാസ്ത്രീയമായി തന്നെ അന്വേഷിച്ചോട്ടെ, ഏത് അന്വേഷണവും നേരിടാന്‍ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞു, ഞാനാണോ വേറെ ആരെങ്കിലുമാണോ ഗൂഢാലോചന നടത്തിയിരിക്കുന്നത് കണ്ടെത്തട്ടെ, കായികമേളയിലെ പുഴു വിവാദത്തിൽ പ്രതിയായ അധ്യാപകൻ
07 Nov 2026
BREAKING NEWS
ഇറാനെ 'പൂർ‍ണമായി നശിപ്പിക്കും' ട്രംപിന്റെ ഭീഷണി, ഓ പിന്നെ... ഏഴ് ഉപാധികൾ അംഗീകരിച്ചാൽ മാത്രം ചർച്ചയാകാം!! അമേരിക്കയ്ക്ക് ഖത്തർ വഴി ആണവ നിർദേശം കൈമാറി ഇറാൻ... ഏഴു നിർദേശങ്ങൾ ഇവയൊക്കെ
07 Nov 2026