BREAKING NEWS

വേടനെ പിടിക്കാൻ വ്യാപക തെരച്ചിൽ, പരമാവധി തെളിവുകൾ ശേഖരിച്ച് അറസ്റ്റ് ചെയ്യാൻ പോലീസെത്തിയപ്പോഴേക്കും വേടൻ മുങ്ങി!!

· · 1 min read
Share: Copied!

കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിചേർക്കപ്പെട്ട ഹിരൺദാസ് മുരളിയെന്ന റാപ്പർ വേടൻ ഒളിവിലെന്നു സൂചന. ഇതോടെ വേടനായി വ്യാപക തിരച്ചിൽ ആരംഭിച്ച് പോലീസ്. കഴിഞ്ഞദിവസം തൃശ്ശൂരിലെ വീട്ടിൽ പോലീസ് സംഘം എത്തിയെങ്കിലും വേടൻ ഇവിടെയുണ്ടായിരുന്നില്ല.

വേടനെതിരെ പരമാവധി തെളിവുകൾ ശേഖരിച്ച ശേഷം അറസ്റ്റ് എന്നായിരുന്നു പോലീസ് തീരുമാനിച്ചിരുന്നത്. നിലവിൽ അറസ്റ്റിന് പോലീസിന് നിയമപ്രശ്‌നങ്ങളില്ല. ഇതോടെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലേക്കു പോലീസ് കടന്നിരുന്നു.

അതേസമയം കേസിൽ മുൻകൂർ ജാമ്യം തേടി വേടൻ കഴിഞ്ഞദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നും ഇപ്പോൾ തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്നും ഹർജിയിൽ പറയുന്നു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് സർക്കാരിന്റെ വിശദീകരണംതേടി ഹർജി ഓഗസ്റ്റ് 18-ന് പരിഗണിക്കാൻ മാറ്റി.

തന്നെ പീഡിപ്പിച്ചുവെന്നു കാണിച്ചു യുവ ഡോക്ടറായ യുവതിയാണ് കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയത്. കോഴിക്കോട്ടേക്കും പിന്നീട് എറണാകുളത്തേക്കും സ്ഥലംമാറ്റമുണ്ടായപ്പോൾ അവിടുത്തെ താമസസ്ഥലത്തുവെച്ച് തന്നെ പീഡിപ്പിച്ചെന്നാണ് പരാതി. വിവാഹവാഗ്ദാനം നൽകിയായിരുന്നു പീഡനമെന്നും സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും പരാതിയിൽ പറയുന്നു.

2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ കോഴിക്കോട്ടും കൊച്ചിയിലുമടക്കം അഞ്ചിടങ്ങളിലെത്തിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും പിന്നീട് വിവാഹം കഴിക്കാതെ ഒഴിവാക്കിയെന്നുമാണ് പരാതി. യുവ ഡോക്ടറുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസം മജിസ്‌ട്രേട്ട് രേഖപ്പെടുത്തിയിരുന്നു.

‘റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിർത്തിവെച്ചുവെന്ന് ഞാൻ കേൾക്കുന്നു, ഇത് ശരിയാണെങ്കിൽ നല്ല നടപടിയാണ്’- ട്രംപ്, സാർ കേട്ടത് തെറ്റിയതാണ്, തൽക്കാലം റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരും- ഇന്ത്യ

BREAKING NEWS
’’ഒരു സെക്കൻഡ് വൈകിയിരുന്നെങ്കിൽ അതൊരു വലിയ ദുരന്തമായേനെ; ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല, പിന്നീടാണ് അപകടത്തിന്റെ വ്യാപ്തി ബോധ്യപ്പെട്ടത്’’; മന്ത്രി മോൻസ് ജോസഫിന്റെ കാറിനു മുന്നിലേക്ക് വൈദ്യുതത്തൂണുകൾ വീണു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
26 Oct 2026
BREAKING NEWS
ഇരയ്ക്ക് നീതി ഉറപ്പാക്കേണ്ടവർ തന്നെ വേട്ടക്കാർക്ക് കാവലൊരുക്കുന്നു, ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റി എഴുതാൻ പോലീസിന് ആരാണ് അധികാരം കൊടുത്തത്? പൊലീസ് അകമ്പടി സേവകരായി അധഃപതിപ്പിക്കരുത്- പിണറായി വിജയന്‍
26 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടം; ആദ്യം മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്; കൂടുതൽ തെളിവുകൾ ലഭ്യമായതോടെയാണ് തുടർനടപടികൾ സ്വീകരിച്ചതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ; അന്വേഷണം ക്രൈം ബ്രാഞ്ചിന്
26 Oct 2026
BREAKING NEWS
"വിരമിച്ച പട്ടാളക്കാർക്ക് പട്ടി വിലയാണ്, അഴുക്ക ചെറുക്കൻ", ശാന്തിവിള ദിനേശിനെതിരെ മേജർ രവി, പരാതിയുമായി എക്‌സ് സർവീസ്‌മെൻ സംഘടന
26 Oct 2026