BREAKING NEWS

രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സം​ഗക്കേസ്: ‘മൂന്നാം പരാതിക്കാരിയ്ക്കെതിരെ മാനനഷ്ടക്കേസ് നല്കും, പരാതിക്കാരിയുടെ പേര് വിവരങ്ങൾ പുറത്തുവിട്ടത് താനല്ല, ലക്ഷ്മി പത്മയാണ്‘ ഫെന്നി നൈനാൻ

· · 1 min read
Share: Copied!

പത്തനംതിട്ട: രാഹുൽ മാക്കൂട്ടത്തിനെതിരായ മൂന്നാം ബലാത്സംഗക്കേസിലെ പരാതിക്കാരിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് അദ്ദേഹത്തിൻ്റെ സുഹൃത്ത് ഫെന്നി നൈനാൻ. നീതിപൂർവ്വമായ നടപടിയാണ് പരാതിക്കാരിക്ക് വേണ്ടതെങ്കിൽ പൊലീസിന് പരാതി നൽകിയാൽ പോരേ. തനിക്കെതിരെ എന്തു കാര്യത്തിനാണ് നേതാക്കൾക്ക് പരാതി നൽകിയത്, രാഷ്ട്രീയ ലക്ഷ്യങ്ങൾ കൊണ്ടാണ് നേതാക്കൾക്ക് അവർ പരാതി നൽകിയത്. മാധ്യമങ്ങളോട് പ്രതികരിക്കവെ ഫെന്നി നൈനാൻ പറഞ്ഞു.

താൻ പരാതിക്കാരിയുടെ പേര് വിവരങ്ങൾ സമൂഹമാധ്യമത്തിലൂടെ പരസ്യപ്പെടുത്തിയിട്ടില്ല. സ്വകാര്യ ചാറ്റുകൾ പുറത്തുവിട്ടത് ആരാണെന്നത് വ്യക്തമാണ്. മാധ്യമപ്രവർത്തകയായ ലക്ഷ്മി പത്മയാണ് പുറത്തുവിട്ടത്. മാധ്യമപ്രവർത്തക ലക്ഷ്മി പത്മക്കെതിരെ കേസ് കൊടുക്കാൻ പരാതിക്കാരി തയ്യാറാകണം.

നിലവിൽ, തനിക്കെതിരായ വ്യാജ പ്രചരണത്തിൽ പത്തനംതിട്ട എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. അതോടൊപ്പം മൂന്നാം പരാതിക്കാരിക്കെതിരെ മാനനഷ്ടക്കേസും ഉടൻ ഫയൽ ചെയ്യും. ഫെന്നി നൈനാൻ പറഞ്ഞു.

‘സ്നേഹത്തിൻ്റെ കട തുറക്കുമെന്നു പറയുന്നവർ എനിക്ക് ശവക്കല്ലറ കുഴിക്കാൻ നോക്കുന്നു, നടക്കില്ല; ‘കുടുംബസ്റ്റാർട്ടപ്പ്’ പോലും നന്നായി നടത്താൻ കഴിയാത്തവരാണിതിന് ശ്രമിക്കുന്നത്’ – രാഹുലിനെ പരിഹസിച്ച് മോദി; മല്ലികാർജുൻ ഗാർഗെയോട് ‘പ്രായമായില്ലേ, ഇരുന്ന് മുദ്രാവാക്യം വിളിച്ചോളൂ’ എന്ന് പ്രധാനമന്ത്രി

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ നയം വ്യക്തമാക്കി ആഭ്യന്തര വകുപ്പ്!! മുഖംനോക്കാതെ നടപടി... തലപ്പത്തും സീറ്റ് തെറിച്ചു, കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി, കാളിരാജ് മഹേഷ് കുമാറിനു പകരമെത്തുക ആർ നിശാന്തിനി?
28 Oct 2026
BREAKING NEWS
41.9% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 സീറ്റുകളിൽ ലീഡ്, ആഘോഷത്തിന് തുടക്കമിട്ട് അനുയായികൾ!! രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് ഐസൻകോട്ട്
28 Oct 2026
BREAKING NEWS
ആന്ധ്ര തീരത്ത് അർണബ് ചുഴലിക്കാറ്റ് കരതൊട്ടു, കരയിലെത്താനെടുത്തത് ആറു മണിക്കൂർ, കാറ്റിന്റെ വേഗം ചില സമയങ്ങളിൽ 150 കിലോമീറ്റർ വരെ!! 1.8 ലക്ഷം പേരെ ഒഴിപ്പിച്ചു, ആന്ധ്ര, ഒഡീഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴ, ട്രെയിൻ, വിമാന സർവീസുകൾ റദ്ദാക്കി...ഇന്നും നാളെയും കനത്ത മഴ തുടരാൻ സാധ്യത- Video
28 Oct 2026
BREAKING NEWS
കുറച്ചുനാളുകളായി കൂട്ടുകാരുമൊത്തുള്ള 16ന്റെ കറക്കം കാറിലും ബൈക്കിലുമായി... വാഹനം ഓടിക്കുന്ന റീൽസെടുത്ത് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കും, ദിവസങ്ങളോളം തക്കം പാർത്തിരുന്ന് ഒടുവിൽ കൗമാരക്കാരനെ ബൈക്കോടെ പൊക്കി പോലീസ്, മാതാവിനെതിരെ കേസ്
28 Oct 2026