BREAKING NEWS

സംവിധായകനായി അരങ്ങേറ്റം കുറിക്കാന്‍ റാം പോത്തിനേനി, “റാപോ23” ജന്മദിന സ്പെഷ്യൽ പോസ്റ്റര്‍ പുറത്ത്

· · 1 min read
Share: Copied!

പ്രശസ്ത തെലുങ്കു താരം റാം പോത്തിനേനി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. അദ്ദേഹം തന്നെ നായകനായി എത്തുന്ന ചിത്രം നിർമ്മിക്കുന്നത് റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്ണ പോത്തിനേനി ആണ്. റാം പോത്തിനേനിയുടെ 23 ആം ചിത്രമായാണ് ഒരുങ്ങുന്നത്. തന്റെ മുൻ ചിത്രമായ ആന്ധ്ര കിംഗ് താലൂക്കയിലൂടെ ഗായകനായും ഗാനരചയിതാവായും കൂടെ അരങ്ങേറ്റം കുറിച്ച റാം പോത്തിനേനി തന്റെ ബഹുമുഖ പ്രതിഭ പ്രേക്ഷകരിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്.

അദ്ദേഹത്തിന്റെ ജന്മദിനം പ്രമാണിച്ചാണ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന “റാപോ23” പ്രഖ്യാപിച്ചത്. തെലുങ്ക് സിനിമയിൽ അപൂർവമായി മാത്രം വന്നിട്ടുള്ള ഒരു സ്റ്റൈലിഷ് സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കാൻ പോകുന്നത്. ഇതിലൂടെ, സീനിയർ എൻ. ടി. ആർ, കൃഷ്ണ, പവൻ കല്യാൺ തുടങ്ങിയ , സംവിധായകരായി മാറിയ താരങ്ങളുടെ എലൈറ്റ് ലിസ്റ്റിലും റാം പോത്തിനേനി ഇടം പിടിച്ചു. ഇത് കൂടാതെ, റാം പോത്തിനേനിയുടെ വീര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശ്രദ്ധേയമായ ജന്മദിന സ്പെഷ്യൽ പോസ്റ്ററും നിർമ്മാതാക്കൾ പുറത്തിറക്കി.

ലെതർ ജാക്കറ്റ് ധരിച്ച്, പിന്നിൽ നിന്ന് റാമിനെ ചിത്രീകരിക്കുന്ന, ഇരുണ്ടതും തീവ്രവും ആകർഷകവുമായ ടോണിലുള്ള പോസ്റ്റർ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. കലാപം, അപകടം, ആധിപത്യം എന്നിവയുടെ പ്രതീകമായ ധീരമായ ചുവപ്പു കളറിലുള്ള “V” എന്ന അക്ഷരം അദ്ദേഹത്തിന്റെ ജാക്കറ്റിന്റെ പുറകിൽ രേഖപ്പെടുത്തിയിരിക്കുന്നു. കൂടാതെ, “ദ സ്റ്റോറി ഓഫ് എ ലോൺ വൂൾഫ്” എന്ന ടാഗ് ലൈൻ, ഏകാന്തത, അവബോധം, സങ്കീർണ്ണമായ മാനസികാവസ്ഥ എന്നിവയാൽ നയിക്കപ്പെടുന്ന ഒരു നായകനെ സൂചിപ്പിക്കുന്നു. തന്റെ സംവിധാന അരങ്ങേറ്റത്തിനായി രാം പോത്തിനേനി തന്നെ വിഭാവനം ചെയ്ത ശക്തവും ഗംഭീരവുമായ ആഖ്യാനം വാഗ്ദാനം ചെയ്യുന്ന ചിത്രമായിരിക്കും

BREAKING NEWS
സർക്കാർ രൂപീകരിക്കാനായില്ലെങ്കില്ലെങ്കിൽ നെതന്യാഹുവിനെ കാത്തിരിക്കുന്നത് നിയമനടപടികളോ? ഇസ്രയേലിൽ കിം​ഗ് മേക്കേഴ്സായി അറബ് പാർട്ടികൾ, നിബന്ധനകളോടെ സഹകരിക്കുന്നതിൽ താൽപര്യം പ്രകടിപ്പിച്ച് ഗാദി ഐസൻകോട്ട്, നെസെറ്റിന്റെ സ്പീക്കറെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്താൻ പ്രതിപക്ഷ സഖ്യം തങ്ങളെ സമീപിച...
30 Oct 2026
BREAKING NEWS
നിപ മരുന്ന് വിവാദം: ’കാലാവധി കഴിഞ്ഞ മരുന്ന് നൽകിയിട്ടില്ല; 2025 വരെ കാലാവധിയുണ്ടായിരുന്നു; ആരോ​ഗ്യമന്ത്രി മാപ്പുപറയണം’: വീണാ ജോർജ്
30 Oct 2026
BREAKING NEWS
രാത്രി നഗ്നനായി വീടുകളിലും കടകളിലുമെത്തും, തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ല, ഭീതിയില്‍ നാട്ടുകാര്‍
30 Oct 2026
BREAKING NEWS
നിപ മരുന്ന് വിവാദം: കാലാവധി കഴിഞ്ഞതാണോ എന്ന സംശയം ആവർത്തിച്ച് ആരോഗ്യമന്ത്രി; വിദഗ്ധ സമിതി റിപ്പോർട്ടിനുശേഷം നടപടി
30 Oct 2026