BREAKING NEWS

കേരളത്തിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കെ സി വേണുഗോപാലിന് സമയമില്ല, കൂടെ നില്‍ക്കുന്നവരാണ് അയാളെ വഷളാക്കുന്നത്, കേരളത്തില്‍ ഇനിയും കുറേ സ്ഥാന മോഹികളുണ്ട്, പ്രസ്താവനകള്‍ നടത്തുന്നവരുടെ താല്പര്യം എന്താണെന്ന് എനിക്ക് അറിയാം- രാജ്മോഹന്‍ ഉണ്ണിത്താന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി. കേരളത്തിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കെ സി വേണുഗോപാലിന് സമയമില്ലെന്നും അദ്ദേഹം പോലും അറിയാതെ പലരും പ്രസ്താവനകള്‍ നടത്തുന്നുവെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുറന്നടിച്ചു. മന്ത്രി സണ്ണി ജോസഫിനെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. പ്രസ്താവനകള്‍ നടത്തുന്നവരുടെ താല്പര്യം എന്താണെന്ന് തനിക്ക് അറിയാം. കേരളത്തില്‍ ഇനിയും കുറേ സ്ഥാന മോഹികളുണ്ടെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

‘കേരളത്തില്‍ നടക്കുന്ന ഒരു കാര്യത്തിലും കെ സി വേണുഗോപാലില്‍ ഇടപെടുന്നില്ല. കൂടെ നില്‍ക്കുന്നവരാണ് കെ സി വേണുഗോപാലിനെ വഷളാക്കുന്നത്. കേരളത്തില്‍ ഇനിയും കുറേ സ്ഥാനങ്ങള്‍ മോഹിക്കുന്നവരുണ്ട്. കൂടെ നിന്ന് കെ സി വേണുഗോപാല്‍ അറിയാതെ പലരും പ്രസ്താവനകള്‍ നടത്തുന്നു. പ്രസ്താവനകള്‍ നടത്തുന്നവരുടെ താല്പര്യം എന്താണെന്ന് എനിക്ക് അറിയാം. ഇവരുടെ പ്രസ്താവനകള്‍ കാരണം വഷളാകുന്നത് കെ സി വേണുഗോപാലാണ്’, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ ഒളിയമ്പുമായാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ പ്രതികരണം.

ഇരിക്കുന്ന പദവിയുടെ മഹത്വം മനസ്സിലാക്കിയാണ് പ്രതികരിക്കേണ്ടതെന്നും യോഗ്യതയുള്ള ഒരുപാട് പേരെ ഒഴിച്ച് നിര്‍ത്തിയാണ് ഇവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയതെന്നും വിമര്‍ശനമുണ്ടായി. അവസരം ലഭിച്ചാല്‍ അതിനനുസരിച്ച് ഉയരാന്‍ ഓരോ മന്ത്രിമാര്‍ക്കും കഴിയണം. എല്ലാ മന്ത്രിമാരെയും ഗണ്‍ പോയിന്റില്‍ നിര്‍ത്താനുള്ള കാര്യങ്ങള്‍ തന്റെ കൈവശമുണ്ട്. ആറുമാസം കൊണ്ട് അത്ഭുതം സൃഷ്ടിക്കാന്‍ അലാവുദീന്റെ അത്ഭുതവിളക്ക് മുഖ്യമന്ത്രിയുടെ കൈവശമില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026
BREAKING NEWS
വി​നോ​ദ യാ​ത്ര​ക്കി​ടെ 16കാരനെ പീഡിപ്പിച്ചു, മ​ദ്രസ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
14 Nov 2026
BREAKING NEWS
ചൂരൽമലയിൽ 34 കോടിയുടെ ഹൈടെക് പാലം വരുന്നു; ബെയ്‌ലി പാലത്തിന് സമാന്തരമായി നിർമാണം തുടങ്ങി
14 Nov 2026
BREAKING NEWS
എന്തോ ഭാഗ്യം കൊണ്ട് മാത്രം സിനിമകള്‍ കിട്ടുന്ന നടന്‍, അഭിനയിച്ച സിനിമകളെല്ലാം പരാജയം... എന്തിനാണ് ഇങ്ങനൊരു റീല്‍ ഇട്ടതെന്ന് എനിക്ക് അറിയില്ല, വിമര്‍ശനത്തിനെതിരെ അര്‍ജുന്‍ അശോകന്‍
14 Nov 2026