BREAKING NEWS

തരൂരിന് അപാര തൊലിക്കട്ടി തന്നെ!! കോൺഗ്രസ് പുറത്താക്കി സ്വയം രക്തസാക്ഷിയാവാൻ നോക്കണ്ട, പാർലമെൻററി പാർട്ടി യോഗത്തിൽ പങ്കെടുത്താൽ രഹസ്യ സ്വഭാവം നഷ്ടപ്പെടും, വിവരങ്ങൾ മോദിക്ക് ചോർത്തിക്കൊടുക്കും- രാജ്മോഹൻ ഉണ്ണിത്താൻ

· · 1 min read
Share: Copied!

ന്യൂഡൽഹി: തരൂരിന് വേണമെങ്കിൽ സ്വയം കോൺഗ്രസിൽ നിന്നും പുറത്തേക്ക് പോകാം. ഇനി തരൂരിന് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യമതാണെന്ന് കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ. എല്ലാവരും അത് ആഗ്രഹിക്കുന്നു, കോൺഗ്രസ് പുറത്താക്കി സ്വയം രക്തസാക്ഷിയാവാൻ തരൂർ നോക്കേണ്ടതില്ലെന്നും ഉണ്ണിത്താൻ തുറന്നടിച്ചു.

കോൺഗ്രസ് നേതൃത്വത്തോട് ഇടഞ്ഞ് നിൽക്കുന്ന തിരുവനന്തപുരം എംപി ശശി തരൂർ പാർലമെൻററി പാർട്ടി യോഗത്തിൽ തരൂരിനെ പങ്കെടുപ്പിക്കുന്നതിനെ എതിർത്ത രാജ്മോഹൻ ഉണ്ണിത്താൻ, യോഗത്തിൽ തരൂർ പങ്കെടുത്താൽ യോഗത്തിൻറെ രഹസ്യ സ്വഭാവം നഷ്ടപ്പെടുമെന്നും, വിവരങ്ങൾ മോദിക്ക് ചോർത്തിക്കൊടുക്കുമെന്നും ആരോപിച്ചു. കൂടാതെ പാർലമെൻററി പാർട്ടി യോഗത്തിൽ പങ്കെടുക്കണമെങ്കിൽ തരൂരിന് അപാര തൊലിക്കട്ടി തന്നെ വേണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പരിഹസിച്ചു.

അതുപോലെ നേതൃത്വത്തെ കരിവാരിത്തേക്കുന്ന രീതിയിലുള്ള പ്രസ്താവനകൾ നടത്തുന്ന തരൂരിനെതിരായ പ്രതിഷേധം എംപിമാർ യോഗത്തിൽ അറിയിക്കും. ജനത്തിന് വിശ്വാസമില്ലാത്ത തരൂരിന് സ്വന്തം പാർട്ടി രൂപീകരിക്കാനാവില്ലെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.

തരൂർ ചെയ്യുന്നതെല്ലാം പാർട്ടിക്ക് ദോഷകരമായ കാര്യങ്ങളാണെന്നും, പാർട്ടി തന്നെ പുറത്താക്കണമെന്നാണ് തരൂർ ആഗ്രഹിക്കുന്നത്. എന്നാൽ, പാർട്ടി അദ്ദേഹത്തെ പുറത്താക്കില്ല. വിഷയത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

നിമിഷപ്രിയയുടെ പേരിൽ പിരിച്ച പണം അടിച്ചുമാറ്റി? വധശിക്ഷ വിധിച്ചപ്പോൾ സാമുവേൽ ജെറോം തങ്ങളെ അഭിനന്ദിച്ചു!! ഒരുതവണ പോലും മധ്യസ്ഥതയ്ക്കായി തങ്ങളെ കണ്ടിട്ടില്ല, മെസേജും അയച്ചിട്ടില്ല, അല്ലെന്നു തെളിയിക്കാൻ പറ്റുമെങ്കിൽ തെളിയിക്ക്- വെല്ലുവിളിച്ച് തലാലിന്റെ സഹോദരൻ

BREAKING NEWS
മുത്തശ്ശിക്കൊപ്പം വീടിനു വെളിയിൽ കിട‌ന്നുറങ്ങിയ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയി ലൈം​ഗികമായി പീഡിപ്പിച്ചു, കുട്ടിക്ക് ഗുരുതരമായ രക്തസ്രാവമുണ്ടായതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം വീടിനു സമീപത്തു കിടന്ന കസേരയിൽ ഉപേക്ഷിച്ച് ക‌ടന്നുകളഞ്ഞു, ബന്ധുവായ 25കാരൻ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026