BREAKING NEWS

നദികളിൽ ജലനിരപ്പ് അപകടകരമാംവിധം ഉയരത്തിൽ, നദികളിൽ ഇറങ്ങരുത്, തീരദേശത്തുള്ളവർക്ക് ജാ​ഗ്രതാ നിർദേശം, വരുന്ന 5 ദിവസം മഴ ശക്തമാകും

· · 1 min read
Share: Copied!

തിരുവനന്തപുരം: നദികലിൽ അപകടകരമായ രീതിയിൽ ജലനിരപ്പ് നിലനിൽക്കുന്നതിനാൽ ആരും നദികളിലിറങ്ങരുതെന്ന് ജാ​ഗ്രതാ നിർദേശം. നദികൾ മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്നും നിർ​ദേശം. ചില നദികളിൽ സംസ്ഥാന ജലസേചന വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ നൽകി. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. സംസ്ഥാനത്തു വരുന്ന 5 ദിവസം മഴ ശക്തമാകുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

അതേസമയം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും യെലോ അലർട്ട് പ്രഖ്യാപിച്ചു.

∙ ഓറഞ്ച് അലർട്ട്- പത്തനംതിട്ട: മണിമല (തോണ്ടറ (വള്ളംകുളം) സ്റ്റേഷൻ) – ജലനിരപ്പ് താഴുന്നു
∙ മഞ്ഞ അലർട്ട്- ആലപ്പുഴ: അച്ചൻകോവിൽ (നാലുകെട്ടുകവല സ്റ്റേഷൻ) – ജലനിരപ്പ് ഉയരുന്നു
പത്തനംതിട്ട: അച്ചൻകോവിൽ (കല്ലേലി, കോന്നി ജിഡി ആൻഡ് പന്തളം സ്റ്റേഷൻ)- ജലനിരപ്പ് താഴുന്നു.
തൃശൂർ: കരുവന്നൂർ (കരുവന്നൂർ സ്റ്റേഷൻ) – ജലനിരപ്പ് ഉയരുന്നു.

രണ്ട് കന്യാസ്ത്രീകൾ അറസ്റ്റിലായിട്ടും ഒരു തിരുമേനിയും പ്രതിഷേധിക്കാത്തത് എന്തുകൊണ്ടാണ്? ദീപികയിൽ എഡിറ്റോറിയൽ എഴുതി അരമനയിൽക്കയറി ഒതുങ്ങിയിരുന്ന് പ്രാർത്ഥിച്ചാൽ പ്രശ്‌നത്തിന് പരിഹാരമാകുമോ? വി ശിവൻകുട്ടി

BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
മുൻ പരിചയമുള്ളപോലെ വലിയ ലോഹ്യമൊക്കെ പറഞ്ഞ് കടയിൽ കയറി രണ്ട് ഷർച്ച് വാങ്ങി; പുറത്ത് കാറിലിരിക്കുന്ന ഭാര്യയെ കാണിച്ചിട്ട് വന്ന് ബില്ലടയ്ക്കാമെന്ന് പറഞ്ഞ് ഇറങ്ങി, മുങ്ങി; സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ച് കടയുടമ
27 Oct 2026
BREAKING NEWS
'ഞായറാഴ്ച അച്ഛൻ വൈകിയേ എഴുന്നേൽക്കുകയുള്ളൂ'- വാട്സ്ആപ്പ് സന്ദേശം!! ഡ്രൈവിങ് പഠിച്ചത് യൂട്യൂബ് നോക്കി, കൊതികൊണ്ട് എടുത്തുകൊണ്ടുപോയത്- 17 കാരൻ, മകൻ വാഹനം എടുത്തുകൊണ്ടുപോയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന് ജഡ്ജി!! അപ്പന്റേയും മകന്റേയും മൊഴി പൂർണമായി വിശ്വസിക്കാതെ പോലീസ് സംഘം 
27 Oct 2026