BREAKING NEWS

ആമസോൺ തട്ടിപ്പ്- കേരളത്തിലെ ​ഗോഡൗണിൽ റെയ്ഡ്, വ്യാജ ഐഎസ്‌ഐ മാർക്കോടു കൂടിയ ഉത്പന്നങ്ങൾ പിടികൂടി

· · 1 min read
Share: Copied!

കൊച്ചി: പ്രമുഖ ഇ- കൊമേഴ്‌സായ ആമസോണിന്റെ കളമശേരിയിലെ ഗോഡൗണിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻ ഡേഡ്‌സ് (ബിഐഎസ്) കൊച്ചി ബ്രാഞ്ച് പരിശോധന നടത്തി. ഇവിടെ ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങൾ വൻതോതിൽ ശേഖരിച്ചതായുള്ള രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ഇവിടെ നടത്തിയ പരിശോധനയിൽ ഇന്ത്യയിലും വിദേശത്തുമുള്ള ബ്രാൻഡുകളുടെ പേരിൽ നിർമിച്ച ഗാർഹിക ഇലക്ട്രോണിക് ഇലക്ട്രിക്കൽ ഉപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, പാദരക്ഷകൾ തുടങ്ങിയവ പിടിച്ചെടുത്തു.

ഐഎസ്‌ഐ മാർക്ക് വ്യാജമായി ഒട്ടിച്ചതും നിയമപ്രകാരമുള്ള ലേബലുകൾ ഒട്ടിക്കാത്തതുമായ ഉൽപന്നങ്ങൾ ഇവയിൽ പെടുന്നുവെന്നാണ് വിവരം.ബിഐഎസ് സർട്ടിഫിക്കേഷൻ മാർക്ക് വ്യാപകമായി ദുരുപയോഗിച്ചതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ഉത്പന്നങ്ങളിൽ ഒട്ടിച്ച ലേബലുകൾ എളുപ്പം പൊളിഞ്ഞുപോകുന്നതും മുദ്രകൾ ശരിയായി പതിയാത്തതുമായിരുന്നു.

അതേസമയം കുറ്റക്കാർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കും. 2 വർഷം വരെ തടവും നിലവാരമില്ലാത്ത ഉൽപന്നങ്ങളുടെ വിൽപനയിലൂടെ നേടിയ തുകയുടെ 10 മടങ്ങ് പിഴയും ഇടാക്കാവുന്ന കുറ്റമാണു പ്രതികൾക്കെതിരെ ചുമത്തുകയെന്നാണ് അറിയുന്നത്.

BREAKING NEWS
‘അച്ഛനെ വാഹനമിടിച്ച് കൊന്നവനെ, സ്റ്റേഷൻ ജാമ്യം കൊടുത്തുവിട്ടു; കാരണം അച്ഛൻ വെറും തട്ടുകടക്കാരനും പ്രതി ജ‍ഡ്ജിയുടെ മകനുമാണ്; നിയമം ഇവിടെ രണ്ടു രീതിയിലാണോ‘?; 17-കാരൻ കാറോടച്ചത് 104 കിലോമീറ്റർ വേഗത്തിൽ; ദൃശ്യങ്ങൾ ഫോണിൽ പകർത്തി, വീണ്ടും കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ സർവീസിൽ നിയന്ത്രണം; വന്ദേഭാരത് തൃശ്ശൂർ വരെ, പരശുറാമും നേത്രാവതിയും വൈകും
26 Oct 2026
BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026
BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026