LATEST UPDATES

‘എനിക്കനുകൂലമായ പല തെളിവുകളും ഫോണിലുണ്ട്, പാസ് വേഡ് പറഞ്ഞുതന്നാൽ അതു നശിപ്പിക്കപ്പെടും’- രാഹുൽ!! രണ്ടു ഫോണുകളിലൊന്ന് കണ്ടെത്തിയത് ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 2002-ാം നമ്പർ മുറിയിൽ നടത്തിയ പരിശോധനയിൽ

· · 1 min read
Share: Copied!

തിരുവല്ല: ബലാത്സംഗ പരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണ സംഘവുമായി സഹകരിക്കുന്നില്ലെന്ന് റിപ്പോർട്ട്. രാഹുലിന്റെ പിടിച്ചെടുത്ത ഫോണുകളുടെ പാസ് വേഡ് നൽകാൻ തയ്യാറാകുന്നില്ലെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ഫോണുകളിലുള്ള തെളിവുകൾ നശിപ്പിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ നിസ്സഹകരണ നിലപാട് സ്വീകരിക്കുന്നതെന്നാണ് വിവരം. തന്നെ കേസിൽനിന്ന് രക്ഷപ്പെടുത്താൻ കഴിയുന്ന നിരവധി തെളിവുകൾ ഫോണുകളിലുണ്ടെന്നും അവ എസ്‌ഐടി പരിശോധിച്ചാൽ തനിക്ക് അനുകൂലമായ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അത് തന്റെ കേസിനെ ബാധിക്കുമെന്നുമാണ് ഫോണിന്റെ ലോക്ക് തുറന്നുനൽകാതിരിക്കാനുള്ള കാരണമായി രാഹുൽ എസ്‌ഐടിയോട് പറയുന്നത്.

നിലവിൽ രാഹുലിന്റെ രണ്ടു ഫോണുകളാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്. അതിലൊന്ന് പാലക്കാട്ടെ കെപിഎം റീജൻസി ഹോട്ടലിൽനിന്ന് രാത്രി കസ്റ്റഡിയിലെടുക്കുമ്പോൾ രാഹുലിന്റെ കൈവശമുണ്ടായിരുന്ന ഒരു സാംസങ് ഫ്‌ളിപ്പ് ഫോണാണ്. മറ്റൊന്ന് രാഹുലിനെ അറസ്റ്റ് ചെയ്ത ശേഷം വീണ്ടും അന്വേഷണ സംഘം പാലക്കാട്ടെ ഹോട്ടൽ മുറിയിലെത്തിയപ്പോൾ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ഐഫോണാണ്. രാഹുൽ താമസിച്ചിരുന്ന 2002-ാം നമ്പർ മുറിയിൽ ഷൊർണൂർ ഡിവൈഎസ്പി എൻ. മുരളീധരന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പേഴ്‌സണൽ ഫോണുകളിലൊന്ന് കണ്ടെടുത്തത്. എന്നാൽ, ഈ ഫോണുകളുടെ ലോക്ക് പാറ്റേണും പാസ്‌വേഡും നൽകാൻ ഇതുവരെ രാഹുൽ തയ്യാറായിട്ടില്ല.

പരാതിക്കാരി പറഞ്ഞിട്ടുള്ള വാട്ട്‌സ്ആപ്പ് ചാറ്റുകളടക്കം വീണ്ടെടുക്കണമെങ്കിൽ രാഹുലിന്റെ ഫോൺ തുറന്ന് പരിശോധിക്കേണ്ടതായിട്ടുണ്ട്. മാത്രവുമല്ല, പരാതിക്കാരി അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ രാഹുലിന്റെ ഫോണിൽ തന്റെ ദൃശ്യങ്ങൾ ഉള്ളതായി പറഞ്ഞിട്ടുണ്ടെന്നാണ് സൂചന. ഫോണിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ കേസിന് നിർണായകമായ വിവരങ്ങൾ നൽകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. അതിനാൽ, പിടിച്ചെടുത്ത ഫോണുകൾ വിശദ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയക്കാനുള്ള നീക്കത്തിലാണ് എസ്‌ഐടി സംഘം. ഫോണുകളിലെ കോളുകൾ, സന്ദേശങ്ങൾ, ലൊക്കേഷൻ വിവരങ്ങൾ, ഡിജിറ്റൽ ഇടപാടുകൾ എന്നിവയാകും പരിശോധനയ്ക്ക് വിധേയമാക്കുക. അതേസമയം, രാഹുലിന്റെ ലാപ്‌ടോപ്പിനായി അന്വേഷണം നടക്കുന്നുണ്ട്. ലാപ്‌ടോപ്പ് എവിടെയാണ് എന്നത് സംബന്ധിച്ച് യാതൊരു വിശദീകരണവും രാഹുൽ നൽകിയിട്ടില്ല. ലാപ്‌ടോപ്പ് അദ്ദേഹത്തിന്റെ വീട്ടിലെ മുറിയിൽ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പോലീസ് നീങ്ങുന്നത്.

കേരള കോൺ​ഗ്രസിന്റെ യുഡിഎഫ് ലയനം: ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്; ഇതുവരെ അവർ താത്പര്യം അറിയിച്ചിട്ടില്ല, അറിയിച്ചാൽ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കെസി വേണുഗോപാൽ

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026