BREAKING NEWS

11 ദിവസമായിട്ടും രാഹുൽ ഏതു ചന്ദ്രനിൽ പൊയൊളിച്ചെന്നറിയാതെ പോലീസ്, ഇനി പൊങ്ങുക രണ്ടാം കേസിൽ ജാമ്യം കിട്ടിയാൽ മാത്രമോ? വെറുംകയ്യോടെ അന്വേഷണ സംഘം മടങ്ങുന്നു, മൊഴി നൽകാതെ രണ്ടാം അതിജീവിത, നേരിട്ട് മൊഴിയെടുക്കാനുള്ള ശ്രമവുമായി പോലീസ്

· · 1 min read
Share: Copied!

തിരുവനന്തപുരം: ആദ്യ ബലാത്സംഗക്കേസിൽ അറസ്റ്റ് തടഞ്ഞതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തേടിപ്പോയ പോലീസിന്റെ അന്വേഷണസംഘം കേരളത്തിലേക്ക് മടങ്ങി. കർണാടക കേന്ദ്രീകരിച്ചായിരുന്നു പോലീസ് രാഹുൽ മാങ്കൂട്ടത്തിലിനായുള്ള അന്വേഷണം നടത്തിയിരുന്നത്. 11 ദിവസമായി ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ, രണ്ടാമത്തെ കേസിൽക്കൂടി മുൻകൂർ ജാമ്യം ലഭിച്ചാൽ മാത്രമേ കേരളത്തിലേക്ക് മടങ്ങിവരാൻ സാധ്യതയുള്ളു എന്ന സൂചനയെ തുടർന്നാണിത്.

അതേസമയം അറസ്റ്റ് തടഞ്ഞെങ്കിലും കേസിലെ അന്വേഷണത്തിന്റെ ഭാഗമായി രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ് അയയ്ക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. രണ്ടാമത്തെ കേസിൽ അതിജീവിത ഇതുവരെയും മൊഴി നൽകിയിട്ടില്ല. അവരിൽനിന്നും നേരിട്ട് മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘമിപ്പോൾ.

ഇതിനിടെ രാഹുലിനെ പൂർണമായും കൈയൊഴിഞ്ഞ കോൺഗ്രസ് അന്വേഷണത്തിൽ വീഴ്ചയുണ്ടെന്ന് ആരോപിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എവിടെയുണ്ട് എന്നതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് അറിവുണ്ടെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ആരോപിച്ചു. അന്വേഷണ സംഘത്തിന്റെ തലവൻ പോലീസ് അസോസിയേഷന്റെ നേതാവാണെന്നും അവർ രാഹുലിനെ അന്വേഷിച്ച് കണ്ടുപിടിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

2017 ഫെബ്രുവരി 17ന് രാത്രി 11.30, തൃക്കാക്കര എംഎൽഎ പിടി തോമസിന്റെ ഫോൺ നിർത്താതെ ശബ്ദിച്ചു, മറുതലയ്ക്കൽ സിനിമ നിർമ്മാതാവ് ആന്റോ ജോസഫ്…നടിയെ ആ​ക്രമിച്ചതിൽ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞ അതേ നിമിഷം പിടിയുടെ ശബ്ദം അതിജീവിതയ്ക്കായുയർന്നു, കോടതിമുറിയിൽ പൾസർ സുനി നാടകീയമായി പിടിയിലാകും വരെ… ഡ്രൈവറെ ആദ്യം സംശയക്കണ്ണുകളോടെ നോക്കിയതും പിടി തന്നെ!!

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026