BREAKING NEWS

ജാമ്യാപേക്ഷയിൽ ഉത്തരവ് ഉണ്ടാകുന്നതുവരെ നിർബന്ധിത നിയമനടപടികൾ പാടില്ല- കോടതി, രണ്ടാം കേസിലും രാഹുലിന് താത്കാലികാശ്വാസം, വിധി ബുധനാഴ്ച

· · 1 min read
Share: Copied!

തിരുവനന്തപുരം: രണ്ടാമത്തെ ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ സെഷൻസ് കോടതി ബുധനാഴ്ച വിധി പറയും. ഹർജിയിൽ കോടതി തിങ്കളാഴ്ച വിശദമായ വാദംകേട്ടു. ഈ കേസിൽ ഉത്തരവ് വരുന്നതുവരെ അറസ്റ്റ് തടയണമെന്നായിരുന്നു രാഹുലിന്റെ അഭിഭാഷകരുടെ വാദം. എന്നാൽ, ആ വാദം കോടതി അംഗീകരിച്ചില്ല. എന്നാൽ, ജാമ്യാപേക്ഷയിൽ ഉത്തരവ് ഉണ്ടാകുന്നതുവരെ നിർബന്ധിത നിയമനടപടികൾ പാടില്ലെന്ന് കോടതി പ്രത്യേകം നിർദേശിച്ചു. ഇതോടെ പോലീസിന് രാഹുലിനെതിരേ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാനാകില്ലെന്നാണ് ലഭ്യമാകുന്ന വിവരം.

രാഹുലിന്റെ പേരിലുള്ള രണ്ടാം ബലാത്സംഗക്കേസിലാണ് തിരുവനന്തപുരം വഞ്ചിയൂർ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യഹർജി സമർപ്പിക്കപ്പെട്ടിരുന്നത്. നേരത്തേ ആദ്യം പരാതി ലഭിച്ച ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് തൊട്ടുപിന്നാലെയാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ രണ്ടാമത്തെ കേസിൽ മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്തത്.

ആദ്യ കേസിൽ അറസ്റ്റ് പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെ അഭിഭാഷകൻ ശാസ്തമംഗലം അജിത്കുമാർ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ രണ്ടാം ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യ ഹർജി ഫയൽചെയ്യുകയായിരുന്നു.

ഇതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പീഡനക്കേസിൽ പോലീസ് പരാതിക്കാരിയുടെ മൊഴിയെടുത്തു. രാഹുൽ മാങ്കൂട്ടത്തിൽ ക്രൂരമായി ബലാത്സംഗംചെയ്തെന്നും ശാരീരികമായി പരുക്കേൽപ്പിച്ചെന്നും നിരന്തരം ശല്യംചെയ്തെന്നുമാണ് പരാതിക്കാരിയുടെ മൊഴി.

‘പ്രതി ചെറിയ കുട്ടിയുടെ നെഞ്ചിൽ പിടിച്ചത് ഒരു ലഘുവായ അതിക്രമമായാണ് കണക്കാക്കേണ്ടത്’, ‘പൈജാമയുടെ നാട പൊട്ടിച്ചത് ബലാത്സംഗശ്രമമായി കണക്കാക്കാൻ പര്യാപ്തമല്ല… കീഴ്ക്കോടതികളുടെ സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്കയുണ്ടാക്കുന്നു!! ഇത്തരം ഉത്തരവുകൾ കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു… സമാന കേസുകളിൽ രേഖകൾ ആവശ്യപ്പെട്ട് സുപ്രിംകോടതി

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026