BREAKING NEWS

പരാതിക്കാരിയും രാഹുലും തമ്മിലുള്ള ശബ്ദരേഖ കോടതിയിൽ ഹാജരാക്കി പ്രതിഭാ​ഗം… ശബ്ദസന്ദേശത്തിന്റെ ആധികാരികത പരിശോധിക്കണം, യുവതി നേരിട്ടത് ക്രൂര പീഡനം, സമാന സ്വഭാവമുള്ള മറ്റു രണ്ട് കേസിലും പ്രതി- പ്രോസിക്യൂഷൻ… കേസിൽ വിധി പറയുന്നത് 28ലേക്ക് മാറ്റി

· · 1 min read
Share: Copied!

പത്തനംതിട്ട: മുന്നാം ബലാംത്സഗ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റിവച്ചു. ഈ മാസം 28 ലേക്കാണ് വിധി മാറ്റിയിരിക്കുന്നത്. അതുവരെ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ തുടരും. പത്തനംതിട്ട ജില്ലാ സെഷൻ കോടതിയാണ് രാഹുൽ മാങ്കൂട്ടത്തിലിൻറെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

അതേസമയം എംഎൽഎയുടെ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കുന്ന നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്. പരാതിക്കാരി രാഹുലിൽ നിന്ന് ക്രൂര പീഡനമാണ് നേരിട്ടതെന്നും സമാന സ്വഭാവമുള്ള മറ്റ് രണ്ട് കേസുകളിൽ രാഹുൽ പ്രതിയാണെന്ന കാര്യവും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിലും പരാതിക്കാരിയും തമ്മിലുള്ള ശബ്ദരേഖ പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിധി പറയുന്നത് മാറ്റിയത്. അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ ഒന്നാം ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ ക്രൂരനായ ലൈംഗിക കുറ്റവാളിയെന്നതടക്കം ഗുരുതര ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. ഗർഭിണിയായിരിക്കെ മൃഗീയമായി പീഡിപ്പിച്ചുവെന്നും യുവതി പറയുന്നു.

നേമം പോലീസ് രജിസ്റ്റർ ചെയ്ത ആദ്യ കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തളളിയിരുന്നു. ഇതിനെതിരെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. മൂന്നാമത്തെ ബലാത്സംഗ കേസിൽ രാഹുൽ അറസ്റ്റിലായ വിവരമടക്കം അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. രാഹുലിന് ജാമ്യം നൽകിയാൽ കേസിലെ സാക്ഷികളെയടക്കം സ്വാധീനിക്കാൻ ഇടയുണ്ടെന്നും അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കി.

വാഹനമോടിച്ചത് വിഷ്ണുവോ, ഉദ്യോ​ഗസ്ഥരോ? സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് ഉദ്യോ​ഗസ്ഥരെ സംരക്ഷിക്കാൻ… കിളിമാനൂരിൽ ജീപ്പിടിച്ച് ദമ്പതികളുടെ മരണം, ജീപ്പിൽ പോലീസ് ഉദ്യോഗസ്ഥന്റെയും അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥന്റെയും തിരിച്ചറിയൽ കാർഡ്? പ്രതി വിഷ്ണു പിടിയിൽ!! പിടിയിലായത് സംസ്ഥാനം വിടാനുള്ള ശ്രമത്തിനിടെ…

BREAKING NEWS
വന്നു വന്ന് വീട്ടിലിരുന്ന് മദ്യം നിർമ്മിക്കാനുള്ള വിദ്യയ്ക്ക് വരെ എഐ സഹായം !! നിർമാണ രീതികൾ പഠിച്ച് വ്യാജമദ്യം നിർമിച്ച് വിതരണം ചെയ്ത സംഘം പിടിയിൽ; ആക്രി കടയിൽ നിന്ന് ശേഖരിച്ച പ്രമുഖ ബ്രാൻഡുകളുടെ കാലിക്കുപ്പികളിൽ നിറച്ച് വില്പന!
29 Oct 2026
BREAKING NEWS
സ്‌കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്! 400 മീറ്ററിൽ പുതിയ വിജയിയെ പ്രഖ്യാപിച്ചു; കായികമേളാ ചരിത്രത്തിൽ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്; കൂടുതൽ പരാതികൾ ഉയരുന്നു
29 Oct 2026
BREAKING NEWS
എംഎൽഎമാർക്ക് 98,000 രൂപയാകും; മന്ത്രിമാർക്ക് 1.33 ലക്ഷം, ശമ്പള വർദ്ധനയ്ക്ക് മന്ത്രിസഭാ അംഗീകാരം; 6.70 കോടിയ്ക്ക് 480 ഐപാഡുകൾ വാങ്ങാൻ തീരുമാനം
29 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026