BREAKING NEWS

23കാരിയുടെ കേസിൽ പോലീസിന്റെ നീക്കത്തിനു തടയിടാൻ മറുനീക്കവുമായി രാഹുൽ, മുഖവും പേരുമില്ലാത്ത പരാതി, രണ്ടാമതെടുത്ത ബലാത്സംഗ കേസിലും ജാമ്യഹർജി, ഹർജി ഇന്നു തന്നെ പരിഗണിക്കും

· · 1 min read
Share: Copied!

തിരുവനന്തപുരം: ആദ്യ ​ലൈം​ഗിക കേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ അതിവേഗ നീക്കങ്ങളുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ബെംഗളൂരുവിൽനിന്നുള്ളള പേരുവെളിക്കെടുത്താത്ത ഇരുപത്തിമൂന്നുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് രണ്ടാമതെടുത്ത ബലാത്സംഗ കേസിൽ സെഷൻസ് കോടതിയിൽ രാഹുൽ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചു. ഹർജി ഇന്നു തന്നെ പരിഗണിക്കും.

തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ഉപഹർജിയും നൽകി. പരാതി രാഷ്ട്രീയപ്രേരിതമാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. പരാതിക്കാരിയുടെ പേരു പോലും ഇല്ലാതെ ലഭിച്ച ഒരു ഇമെയിലിന്റെ അടിസ്ഥാനത്തിലാണ് പോലീസ് തനിക്കെതിരെ കേസെടുത്തിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യഹർജി നൽകിയിരിക്കുന്നത്. ആദ്യകേസിൽ അറസ്റ്റ് തടഞ്ഞതോടെ രണ്ടാമത്തെ കേസിൽ കുടുക്കാനുള്ള നീക്കങ്ങൾ പോലീസ് നടത്തുമ്പോഴാണ് രാഹുൽ ജാമ്യഹർജി നൽകിയിരിക്കുന്നത്.

ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെ ഫോൺ ഓണാക്കി; ഒളിവിൽ തുടരാൻ രാഹുൽ മാങ്കൂട്ടത്തിൽ

BREAKING NEWS
സൗദിയുടെ എണ്ണ പൈപ്പ്‌ലൈനും റിയാദ് വിമാനത്താവളവും ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം; തിരിച്ചടിച്ച് സഖ്യസേന, കിഴക്കൻ മേഖലയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖലയിൽ നാല് ഡ്രോണുകളും തകർത്തു; സംഘർഷം കുറയ്ക്കാൻ ഇറാനിൽ നയതന്ത്ര നീക്കം
27 Oct 2026
BREAKING NEWS
വീണാ ജോർജിന് പുറത്ത് കാണത്തക്ക പരുക്ക് ഉണ്ടായിരുന്നില്ല, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് കഴുത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നതിനാൽ, അന്നുതന്നെ വീട്ടിൽ പോകാൻ വീണ നിർബന്ധം പിടിച്ചു, രാത്രിതന്നെ അടിയന്തരമായി ഓൺലൈനായി മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് നൽകി- ഡോക്ടർമാരിൽ നിന്ന് മൊഴിയെടുത്ത് എസ്ഐടി
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026