BREAKING NEWS

‘എല്ലാം കോടതിക്ക് മുന്നിലുണ്ട്, കോടതി തീരുമാനിക്കും’!!15 ദിവസത്തെ ഒളിവ് ജീവിതത്തിനു ശേഷം രാഹുൽ പുറത്തേക്ക്, കുന്നത്തൂർമേട് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി, ഹുലിൻറെ വരവിൽ പാർട്ടിക്ക് ബന്ധം ഇല്ല, ആശയ വിനിമയം ഇല്ല- കെപിസിസി

· · 1 min read
Share: Copied!

പാലക്കാട്: ബലാത്സംഗ കേസിൽ 15 ദിവസം ഒളിവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വോട്ടു ചെയ്യാനെത്തി. പാലക്കാട് കുന്നത്തൂർമേടിലാണ് രാഹുലിന് വോട്ട്. രാഹുലിന് എതിരായ രണ്ടു കേസിലും അറസ്റ്റ് തടഞ്ഞതോടെ ഒളിവിലുള്ള എംഎൽഎ പുറത്തേക്ക് വരുമെന്ന അഭ്യൂഹങ്ങൾ നേരത്തെ മുതൽ ശക്തമായിരുന്നു. അതേസമയം തിരക്കില്ലാത്ത സമയത്താണ് രാഹുൽ വോട്ടുചെയ്യാനെത്തിയത്. എല്ലാം കോടതിക്ക് മുന്നിലുണ്ട്, കോടതി തീരുമാനിക്കും എന്നാണ് രാഹുൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ രാഹുലിൻറെ വരവിൽ പാർട്ടിക്ക് ബന്ധം ഇല്ലെന്നും ആശയ വിനിമയം ഇല്ലെന്നുമാണ് കെപിസിസി നേതൃത്വം അറിയിച്ചു.

അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസിൽ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നാണ് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. പരാതിക്ക് പിന്നിൽ സമ്മർദ്ദമുണ്ടെന്ന വാദം തള്ളിക്കളയാനാകില്ലെന്നും രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി വ്യക്തമാക്കി. രാഹുൽ ബലാത്സംഗം ചെയ്തെന്ന കേസിനെയും പരാതിയെയും സംശയിച്ചാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയത്. എഫ്ഐആ‌ർ രജിസ്റ്റർ ചെയ്ത ശേഷം പരാതിക്കാരിയുടെ മൊഴി എടുത്തതിൽ അസ്വാഭാവികതയുണ്ടെന്നും അത് കൊണ്ട് തന്നെ പരാതിക്ക് പിന്നിൽ സമ്മർദ്ദമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

അതുപോലെ യുവതിക്ക് പരാതിയുമായി മുന്നോട്ട് പോകാൻ താല്പര്യം ഇല്ലായിരുന്നുവെന്ന് മൊഴികളിൽ വ്യക്തമാണ്. കേസിനാസ്പദമായ സംഭവം നടന്ന ശേഷവും യുവതിയും രാഹുലും തമ്മിലുള്ള ഇൻസ്റ്റ ചാറ്റുകളുണ്ട്. പ്രോസിക്യൂഷൻ ഹാജരാക്കിയ ചില ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ പരിശോധിക്കുമ്പോൾ ഉഭയകക്ഷി ബന്ധമാണ് ഉണ്ടായിരുന്നതെന്ന സംശയം കോടതിക്കുണ്ട്. ചില സ്ക്രീൻ ഷോട്ടുകൾ മായ്ചച് കളഞ്ഞതും സംശയത്തിനിടയാക്കുന്നു. അതിനാൽ പ്രോസിക്യൂഷൻ ഹാജാക്കിയ തെളിവുകൾ ബലാത്സംഗം നടന്നുവെന്ന് തെളിയിക്കാനാകില്ലെന്ന് കാണിച്ചാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.

അതേസമയം കേസ് രാഷ്ട്രീപ്രേരിതമാണെന്നായിരുന്നു രാഹുലിൻറെ വാദം. ആ വാദം ശരിവെക്കും വിധത്തിലാണ് കോടതി നിരീക്ഷണം. ഉപാധികളോടെയാണ് മുൻകൂർ ജാമ്യം നൽകിയത്. രണ്ടാഴ്ച കൂടുമ്പോഴുള്ള തിങ്കളാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം. രാവിലെ 10 മുതൽ 11 വരെയാണ് ഹാജരാകേണ്ടത്. അന്തിമ കുറ്റപത്രം നൽകും വരെയോ, അല്ലെങ്കിൽ മൂന്നുമാസമോ ഹാജരാകണം. അറസ്റ്റ് ചെയ്താൽ വിട്ടയക്കണം എന്നതടക്കമുള്ള ഉപാധികളും കോടതി മുന്നോട്ട് വെക്കുന്നുണ്ട്. എന്നാൽ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷൻ നീക്കം. ബെംഗളൂരുവിൽ താമസിക്കുന്ന 23 കാരിയായ മലയാളി യുവതിയെ പത്തനംതിട്ടയിലെ ഹോം സ്റ്റേയിൽ ബലാത്സംഗം ചെയ്തെന്നായിരുന്നു രണ്ടാമത്തെ കേസ്. കെപിസിസി പ്രസിഡന്റിനായിരുന്നു യുവതി ആദ്യം പരാതി നൽകിയത്.

‘നിന്നെ കൊല്ലും’ എന്ന് ചിത്രപ്രിയയ്ക്ക് അലൻ മെസേജ്, കൊലപാതകം കരുതിക്കൂട്ടി? ആദ്യം സുഹൃത്തുക്കൾ, പിന്നീട് പ്രണയത്തിലേക്ക് വഴിമാറി, ഒടുവിൽ ക്രൂരമായ കൊലപാതകം!! ബെംഗളുരുവിൽ ഏവിയേഷൻ പഠനത്തിനു പോയത് അലനുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം, കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിൽ പോലീസ്

BREAKING NEWS
പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സോഷ്യമീഡിയയിലൂടെ പങ്കുവെച്ചു; സി.പി.എം. ഉദുമ ഏരിയ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റി; ആരോഗ്യപരമായ കാരണങ്ങളാലാണ് നടപടിയെന്ന് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വിശദീകരണം
31 Oct 2026
BREAKING NEWS
"അതിന് ആര് ആരെയാണ് തടഞ്ഞത്? എവിടെവെച്ചാണ് തടഞ്ഞത്? തെളിവ് കാണിക്കൂ,"... ഡൽഹിയിലെത്തുന്നത് തടയാൻ അമിത് ഷാ ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി, ധൈര്യമുണ്ടെങ്കിൽ തെളിവുകാണിക്കാൻ വെല്ലുവിളിച്ച് ബിജെപി
31 Oct 2026
BREAKING NEWS
ഫോണിൽ ചാറ്റ് ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു, മനോവിഷമത്തിൽ അധ്യാപിക ജീവനൊടുക്കി
31 Oct 2026
BREAKING NEWS
ഒരു ബന്ധത്തിൽനിന്ന് പിന്മാറാൻ പുരുഷന് അവകാശമില്ലേ? ബന്ധം അവസാനിച്ചു എന്നതുകൊണ്ടുമാത്രം അതിനുമുമ്പ് പരസ്പര സമ്മതത്തോടെ നടന്ന ലൈംഗികബന്ധം കുറ്റകരമാകില്ല, ഇരുവരും തമ്മിലുള്ള ബന്ധം തകരുമ്പോൾ അത് ബലാത്സംഗക്കേസുകളായി മാറുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി
31 Oct 2026