BREAKING NEWS

പോറ്റിക്കൊപ്പം ഫോട്ടോ എടുത്തവരാണോ ഈ കേസിലെ പ്രതികൾ? ഫോട്ടോ എടുത്തവർക്കൊക്കെ നോട്ടീസ് അയക്കാനാണ് എസ്ഐടിയുടെ തീരുമാനമെങ്കിൽ ആദ്യം നോട്ടീസ് അയക്കേണ്ടത് ‘ക്ലിഫ് ഹൗസി’ലേക്ക്, ഒരു പ്രതിപക്ഷ എംപിക്ക് പോലും സ്വർണ്ണക്കൊള്ള നടത്താൻ കഴിയുന്നത്ര ‘കഴിവുകെട്ടവരാണോ’ ഈ ഭരണകൂടം- രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

· · 1 min read
Share: Copied!

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത നടപടിക്കെതിരെ മുഖ്യമന്ത്രിയെ പരിഹസിച്ച് കോൺഗ്രസ് പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഫോട്ടോ എടുത്തു എന്നതിൻറെ പേരിൽ നോട്ടീസ് അയക്കുന്ന അന്വേഷണ സംഘത്തിൻറെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഫോട്ടോ എടുത്തവരാണോ ഈ കേസിലെ പ്രതികൾ എന്നു ചോദിച്ച രാഹുൽ, ഫോട്ടോ എടുത്തവർക്കൊക്കെ നോട്ടീസ് അയക്കാനാണ് എസ്ഐടിയുടെ തീരുമാനമെങ്കിൽ ആദ്യം നോട്ടീസ് അയക്കേണ്ടത് ‘ക്ലിഫ് ഹൗസി’ലേക്കാണെന്നും പരിഹസിച്ചു.

2019 മുതലാണ് ശബരിമലയിൽ സ്വർണ്ണക്കൊള്ള നടന്നതെന്ന് പറയപ്പെടുന്നു. അന്ന് മുതൽ അടൂർ പ്രകാശ് പ്രതിപക്ഷ എംപി മാത്രമാണ്. ഭരണകൂടം ആസൂത്രിതമായി നടത്തിയ ഒരു കൊള്ളയിൽ പ്രതിപക്ഷ എംപിക്ക് എന്ത് പങ്കാണുള്ളതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു പ്രതിപക്ഷ എംപിക്ക് പോലും സ്വർണ്ണക്കൊള്ള നടത്താൻ കഴിയുന്നത്ര ‘കഴിവുകെട്ടവരാണോ’ ഈ ഭരണകൂടമെന്നും രാഹുൽ മാങ്കൂട്ടത്തിൽ തൻറെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-

ശ്രീ അടൂർ പ്രകാശിനെ അന്വേഷണ സംഘം ചോദ്യം ചെയ്തുവത്രെ…
ആയിക്കോട്ടെ, ഒരു അന്വേഷണ ഏജൻസിക്ക് ആരെയും ചോദ്യം ചെയ്യാം.
പക്ഷേ എന്താണ് SIT അന്വേഷിക്കുന്ന ഇവിടുത്തെ offence?
പോറ്റിക്കൊപ്പം ആരൊക്കെ ഫോട്ടോ എടുത്തു എന്നുള്ളതാണോ?
അതോ ഈ ക്രിമിനൽ കേസിൽ പ്രതിയാകും മുൻപ് ആർക്കൊക്കെ ഉണ്ണികൃഷ്ണൻ പോറ്റിയുമായി പരിചയമുണ്ട് എന്ന് ആണോ?
ഫോട്ടോ എടുക്കുന്നവർക്കൊക്കെ ചോദ്യം ചെയ്യൽ നോട്ടീസ് അയക്കാൻ ആണ് SIT ഉദ്ദേശിക്കുന്നത് എങ്കിൽ ക്ലിഫ് ഹൗസിന്റെ അഡ്രസ്സ് SIT ക്ക് അറിയില്ല എന്നാണോ?
SIT അന്വേഷിക്കുന്നത് ശബരിമലയിലെ സ്വർണ്ണക്കൊള്ളയെ പറ്റിയാണ് എന്ന്, സർക്കാർ മറന്നാലും അന്വേഷണ സംഘം മറക്കരുത്.
ആ സ്വർണ്ണക്കൊള്ളയിൽ ശ്രീ അടൂർ പ്രകാശിന് എന്ത് ബന്ധം ആണ് ഉള്ളത്?
ശബരിമലയിൽ സ്വർണ്ണക്കൊള്ള നടത്തിയത് 2019 മുതലാണ്.
ശ്രീ അടൂർ പ്രകാശ് 2019 തൊട്ട് സർക്കാരിന്റെ ഭാഗം അല്ലാത്ത പ്രതിപക്ഷ MP മാത്രമാണ്. അങ്ങനെ ഒരു പ്രതിപക്ഷ MP ക്ക് സർക്കാർ ആസൂത്രിതമായി നടത്തിയ ഒരു സ്വർണ്ണക്കൊള്ളയിൽ എന്ത് ബന്ധമാണ് ഉള്ളത്?
അതോ ഒരു പ്രതിപക്ഷ MP ക്ക് പോലും സ്വർണ്ണക്കൊള്ള നടത്താൻ പറ്റുന്നത്ര കഴിവുകെട്ടവരാണോ ഈ ഭരണകൂടം?
അപ്പോൾ കാര്യം അതൊന്നുമല്ല, ശബരിമലയിലെ അയ്യപ്പന്റെ പൊന്നു വരെ കട്ട ഈ ജനവിരുദ്ധ സർക്കാരിന്റെ നഷ്ടമായ ഇമേജ് വീണ്ടെടുക്കാൻ പറ്റുമോ എന്ന് ഉള്ള ലാസ്റ്റ് റൗണ്ട് ശ്രമമാണ് ഇവർ നടത്തുന്നത്..
ശ്രീ വിജയനും വിജയൻ സേനയും വിജയൻ സ്തുതിപാടകരായ ഒരു വിഭാഗം മാധ്യമ പ്രവർത്തകരും എത്ര ഓവർ ടൈം ഡ്യൂട്ടി ചെയ്താലും പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് തന്നതിനേക്കാൾ വലിയ അടി നിയമസഭ തിരഞ്ഞെടുപ്പിലും ജനം തരും.
ജനം തിരിച്ചറിയും ഈ ചോദ്യം ചെയ്തതിലെ രാഷ്ട്രീയം…
പോറ്റിയെ ശബരിമലയിൽ കയറ്റിയതും ജയിലിൽ നിന്നും ഇറക്കിയതും സഖാക്കളാണ്

 

BREAKING NEWS
കിഫ്ബിയുടെ കടം തിരിച്ചടച്ചില്ലെങ്കിൽ സെക്രട്ടേറിയറ്റും കലക്ടറേറ്റുകളും ജപ്തിചെയ്തുകൊണ്ടുപോകുന്ന സ്ഥിതി, കിഫ്ബിയുടെ കടം കാരണം സർക്കാരിൻറെ കടമെടുപ്പ് പരിധി 8083 കോടി കുറഞ്ഞു!! നെടുമ്പാശേരി അപകടത്തിൽ തെറ്റുപറ്റിയിട്ടില്ല കോട്ടയത്ത് പ്രധാന നേതാവിൻറെ മകൻറെ കാർ ഇടിച്ച് അപകടമുണ്ടായപ്പോൾ ഇടത് സർക്കാർ സംര...
28 Oct 2026
LATEST UPDATES
സൗദി പ്രതിരോധ മന്ത്രാലയത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയെന്ന് ഹൂതികൾ; രണ്ട് സൈനിക വിമാനങ്ങളെ ആക്രമിച്ചതായും അവകാശവാദം;റിയാദിൽ വൻ സ്ഫോടന ശബ്ദങ്ങൾ
28 Oct 2026
BREAKING NEWS
കുട്ടി കരഞ്ഞപ്പോൾ മടിയിൽ ഇരുത്തിയതെന്ന് മൊഴി...3 വയസുകാരനെ മടിയിലിരുത്തിയുള്ള ഡ്രൈവിം​ഗില്ഡ നടപടിയെടുത്ത് കഴക്കൂട്ടം ആർടിഒ, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും, അശ്രദ്ധമായും അപകടകരമായും ഓടിച്ചതിന് കേസ്
28 Oct 2026
BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026