BREAKING NEWS

“പാലക്കാടിന്റെ എംഎൽഎ”- പിഷാരടിയുടെ പോസ്റ്റിന് രാഹുൽ മാങ്കൂട്ടത്തിലിന്റെ കമന്റ്; “ഡാ കുട്ടാ, നമ്മൾ ജയിച്ചെടാ”യെന്ന് രാഹുലിനോട് അണികൾ

· · 1 min read
Share: Copied!

വോട്ടർമാർക്ക് നന്ദി പറഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലം നിലനിർത്തി കോൺഗ്രസിന്റെയും യുഡിഎഫിന്റെയും കരുത്തായി മാറിയ രമേഷ് പിഷാരടി. കേരളത്തിലെ മഹാവിജയത്തിനൊപ്പം പാലക്കാടിനെ ചേർത്തുനിർത്തിയതിന് നന്ദിയെന്നാണ് താരം കുറിച്ചത്. എന്നാൽ കുറിപ്പിനേക്കാൾ ഉപരിയായി ഇപ്പോൾ ചർച്ചയാകുന്നത് പിഷാരടിയുടെ പോസ്റ്റിന് താഴെ മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ കമന്റാണ്.

“നന്ദി… കേരളത്തിന്റെ മഹാവിജയത്തിനൊപ്പം പാലക്കാടിനെ ചേർത്തുനിർത്തിയതിന്. വിശ്വസിച്ച നേതൃത്വത്തിന്, ഒപ്പം നിന്ന പ്രവർത്തകർക്ക്. ഈ വിജയത്തിനായി സ്നേഹാശംസകൾ അറിയിച്ച, പ്രാർത്ഥിച്ച സുമനസ്സുകൾക്ക്,” എന്ന് രമേഷ് പിഷാരടി ഫെയ്സ്ബുക്കിൽ കുറിച്ചു. തിരഞ്ഞെടുപ്പ് ഗോദയിലെ കന്നി അങ്കത്തിൽ തന്നെ പാലക്കാട് പോലുള്ള ഒരു വിഐപി മണ്ഡലം പിടിച്ചെടുക്കാനായതിന്റെ ആവേശത്തിലാണ് താരം.

പിഷാരടിയുടെ വിജയക്കുറിപ്പിന് താഴെ “പാലക്കാടിന്റെ എംഎൽഎ” എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ കമന്റ് ചെയ്തത്. ഇത്തവണ പാലക്കാട് പിഷാരടിക്ക് വഴിമാറിക്കൊടുത്ത രാഹുലിന്റെ ഈ വാക്കുകൾ കോൺഗ്രസ് പ്രവർത്തകർ ഏറ്റെടുത്തു കഴിഞ്ഞു. എന്നാൽ ഈ കമന്റിന് താഴെ വരുന്ന മറുപടികളും ശ്രദ്ധ നേടി.

രാഹുലിന്റെ കമന്റിന് താഴെ സ്നേഹം പങ്കുവച്ചും വിമർശിച്ചും നിരവധി പേരാണ് എത്തുന്നത്. “തിരിച്ചു വാ രാഹുൽ… നിനക്കും ഈ വിജയത്തിൽ വലിയ പങ്കുണ്ട്” എന്ന് ഒരു വിഭാഗം ആരാധകർ കുറിക്കുമ്പോൾ, “ഡാ കുട്ടാ, നമ്മൾ ജയിച്ചെടാ” എന്ന സ്നേഹപ്രകടനങ്ങളും കാണാം. എന്നാൽ ഇതിനിടയിൽ ചിലർ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. “നിന്റെ പിടിപ്പുകേട് കൊണ്ട് അവന് ചാൻസ് കിട്ടി” എന്ന തരത്തിലുള്ള കമന്റുകളും പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്.

പാലക്കാട് സീറ്റിനെച്ചൊല്ലി തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിനുള്ളിൽ വലിയ ചർച്ചകൾ നടന്നിരുന്നു. ലൈംഗികാരോപണത്തെത്തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ മാറി നിന്നപ്പോൾ പിഷാരടിയെ സ്ഥാനാർഥിയായി എത്തിക്കുകയായിരുന്നു. താൻ എന്തിനാണോ വന്നത് അത് പൂർണ്ണമായി നിറവേറ്റാൻ കഴിഞ്ഞു എന്ന ആത്മവിശ്വാസത്തിലാണ് പിഷാരടിയിപ്പോൾ. മണ്ഡലത്തിലെ യുഡിഎഫ് പ്രവർത്തകരും ഈ വിജയം വൻ ആഘോഷമാക്കി മാറ്റുകയാണ്.

BREAKING NEWS
ക്രൂരകൃത്യങ്ങളിൽ കുട്ടികളും പ്രതികൾ; ജുവനൈൽ പ്രായപരിധി 18-ൽനിന്ന് 16 ആക്കണം; നിർദ്ദേശം ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി
14 Nov 2026
BREAKING NEWS
'ഡ്രോപ്പ്' ലൊക്കേഷൻ ജുമാഞ്ചിക്ക്, കാര്യങ്ങൾ മുഴുവനും ഓടിയിരുന്നത് ഡാൻസർ ലിജോയുടെ നിർദ്ദേശത്തിൽ; പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴി‍ഞ്ഞത് 2 വർഷം; മയക്കുമരുന്ന് സംഘത്തിന്റെ തലവൻ പോലീസ് വലയിൽ
14 Nov 2026
BREAKING NEWS
‘വെറും വെള്ളക്കടലാസിൽ, സാക്ഷികളുടെ ഒപ്പുമില്ല‘; അമിതാഭ് ബച്ചന്റെ ‘ജൽസ’ ബംഗ്ലാവിന്റെ ഉടമസ്ഥാവകാശത്തിൽ തർക്കം; 1993-ൽ ജയ ബച്ചന് നൽകിയ ഇഷ്ടദാനം ചോദ്യം ചെയ്ത് സഹോദരഭാര്യ
14 Nov 2026
BREAKING NEWS
’മാപ്പുപറയണം, പരാതി പിൻവലിക്കണം; ഇല്ലെങ്കിൽ...’ അധ്യാപികയ്ക്കെതിരേ പരാതി നൽകിയ പത്താം ക്ലാസ് വിദ്യാർഥിനിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി; കോൺഗ്രസ് നേതാവിനെതിരെ ആരോപണം
14 Nov 2026