BREAKING NEWS

ഗർഭഛിദ്രത്തിനുള്ള ഗുളിക എത്തിച്ചത് യുവതി ആവശ്യപ്പെട്ടതനുസരിച്ച്, ഗുളികയെപ്പറ്റി മറ്റൊരറിവുമില്ല!! ജോബി ജോസഫ് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയിൽ, കേസ് 17ലേക്ക് മാറ്റി

· · 1 min read
Share: Copied!

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ ആദ്യ ലൈംഗികാതിക്രമ കേസിലെ രണ്ടാം പ്രതിയും രാഹുലിന്റെ സുഹൃത്തുമായ ജോബി ജോസഫ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. രാഹുലിന്റെ നിർദേശപ്രകാരം ഗർഭഛിദ്രത്തിനുള്ള ഗുളിക കൈമാറിയത് ജോബിയാണെന്നാണ് പരാതിക്കാരിയായ യുവതിയുടെ മൊഴി. എന്നാൽ യുവതി ആവശ്യപ്പെട്ടതനുസരിച്ചാണ് ഗുളിക എത്തിച്ചതെന്നും ഗുളികയെപ്പറ്റി മറ്റൊരറിവുമില്ലെന്നുമാണ് ജോബിയുടെ ഹർജിയിൽ പറയുന്നു. അതേസമയം രാഹുലിനൊപ്പം ഇയാളും ഒളിവിലാണ്. കേസ് പരിഗണിക്കുന്നത് 17ലേക്ക് മാറ്റി.

ഇന്നലെ ഹോംസ്റ്റേയിൽവച്ചു പീഡിപ്പിച്ചു എന്ന കേസിൽ രാഹുലിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. 3 മാസത്തേക്ക്, ഒന്നിടവിട്ടുള്ള തിങ്കളാഴ്ചകളിൽ അന്വേഷണസംഘത്തിനു മുൻപിൽ ഹാജരാകണം. ഇതിനുപുറമേ, എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി എസ്. നസീറ നിർദേശിച്ചു. കൂടാതെ രാഹുലിനെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും ഉത്തരവിലുണ്ട്. ഇതിനെതിരെ പ്രോസിക്യൂഷൻ ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകും.

ചൈനയോട് കോർക്കാൻ നിൽക്കണ്ട, അവർ മൂടോടെ തകർത്തി‌ട്ട് പോകും, യുഎസിന്റെ ഓരോ തന്ത്രത്തിനും ചൈനയുടെ പക്കൽ ‘ഡ്യൂപ്പു’ണ്ട്!! ഒരു മഹാശക്തിയുമായി യുദ്ധം ചെയ്ത് വിജയിക്കാനുള്ള ശക്തി യുഎസിനില്ല, തയ്വാൻ വിഷയത്തിൽ യുദ്ധമുണ്ടായാൽ ചൈന അമേരിക്കൻ യുദ്ധവിമാനങ്ങളെ തകർക്കും- മുന്നറിയിപ്പുമായി യുഎസ് രഹസ്യരേഖ

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026