BREAKING NEWS

‘ഒരു പൊതി പരാതിക്കാരിക്ക് കൈമാറി, അതിനുള്ളിൽ എന്തായിരുന്നു എന്ന് അറിയില്ല, തന്നത് രാഹുലിന്റെയും യുവതിയുടെയും ഒരു പൊതുസുഹൃത്ത്’…രാഹുലിന് കുരുക്കിട്ട് സുഹൃത്ത് ജോബി ജോസ്!! ചോദ്യം ചെയ്യലിനെത്തിയപ്പോൾ ഫോൺ കൊണ്ടുവന്നില്ല, ഫോൺ ഹാജരാക്കിയില്ലെങ്കിൽ ജാമ്യം റദ്ദാക്കാൻ നീക്കം

· · 1 min read
Share: Copied!

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഗർഭഛിദ്ര കേസിൽ രാഹുലിനെ കുരുക്കി നിർണായക വെളിപ്പെടുത്തലുമായി സുഹൃത്ത് ജോബി ജോസ്. ഒരു പൊതി താൻ പരാതിക്കാരിക്ക് കൈമാറിയിരുന്നുവെന്നും അതിനുള്ളിൽ എന്തായിരുന്നുവെന്ന് തനിക്കറിയില്ലെന്നുമാണ് ജോബി മൊഴി നൽകിയിരിക്കുന്നത്. രാഹുലിന്റെയും യുവതിയുടെയും ഒരു പൊതുസുഹൃത്താണ് ഇത് തനിക്ക് നൽകിയതെന്നും ജോബി പറയുന്നു.

ജോബിയാണ് തനിക്ക് ഗർഭഛിദ്ര ഗുളിക നൽകിയതെന്നായിരുന്നു യുവതി മൊഴി നൽകിയത്. കേസിൽ രണ്ടാം പ്രതിയാണ് ജോബി. മുൻകൂർ ജാമ്യം ലഭിച്ച ജോബിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. കൂടാതെ ഫോൺ ഹാജരാക്കാൻ ജോബിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ചോദ്യം ചെയ്യലിനെത്തിയപ്പോൾ ഇയാൾ ഫോൺ കൊണ്ടുവന്നിരുന്നില്ല. ഫോൺ ഹാജരാക്കാത്ത പക്ഷം ജാമ്യം റദ്ദാക്കുന്ന നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം.

അതേസമയം രാഹുലിന്റെ സുഹൃത്ത് കാറിൽ ഗുളിക എത്തിച്ചു നൽകിയെന്ന പരാതിക്കാരിയുടെ മൊഴിയെ ശരിവെക്കുന്നതാണ് ജോബിയുടെ പുതിയ വെളിപ്പെടുത്തൽ. രാഹുൽ വീഡിയോ കോൾ വഴി തന്നെ നിർബന്ധിച്ച് ഗുളിക കഴിപ്പിക്കുകയായിരുന്നു എന്നാണ് യുവതി നേരത്തെ നൽകിയ മൊഴിയിൽ പറയുന്നു.

‘ദ്രവിച്ച ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ല, ബിജെപി വർഗീയവാദികളാണെന്നാണ് പറയുന്നത്, നിർഭാഗ്യവശാൽ എന്റെ പാർട്ടി കുറച്ചു മാസങ്ങളായി നടത്തി വരുന്നത് വർഗീയ വിഭജനത്തിന് വേണ്ടിയുള്ള ശ്രമങ്ങളാണ്… ബിജെപിയുടെ വികസന ആശയങ്ങളിൽ പ്രതീക്ഷ, ഇനി മുതൽ ശബ്ദിക്കുക ബിജെപിക്കുവേണ്ടി മാത്രം’!! ചാനൽ ചർച്ചകളിലെ സജീവ ഇടതുശബ്ദം റെജി ലൂക്കോസ് ബിജെപിയിൽ

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026