BREAKING NEWS

‘ഇന്ത്യയുടെ യഥാർത്ഥ പ്രതിസന്ധികൾക്കു നേരെ കണ്ണടച്ച ബജറ്റ്; യുവാക്കൾ തൊഴിലില്ലായ്മയാൽ വലയുന്നു, കർഷകർ തീരാദുരിതത്തിൽ, ഉൽപ്പാദന രം​ഗവും മരവിച്ചു ; കേന്ദ്രം ഇതൊന്നും കാണുന്നില്ല‘ – രാഹുൽ ഗാന്ധി

· · 1 min read
Share: Copied!

ന്യൂഡൽഹി: ഇന്ത്യയുടെ യഥാർത്ഥ പ്രതിസന്ധികൾക്ക് നേരെ കണ്ണടച്ചുള്ള ബജറ്റാണ് ഇന്ന് അവതരിപ്പിക്കപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഉടൻ പരിഹാരം കാണേണ്ട തീവ്ര വിഷയങ്ങളാൽ ഉഴലുകയാണ് രാജ്യം. യുവാക്കൾ തൊഴിലില്ലായ്മയാൽ നിരാശയിലാണ്. ഉൽപ്പാദന മേഖലയും മരവിച്ചു; ഉല്പാദനം കുറയുന്നു. രാജ്യത്തെ വലിയൊരു വിഭാ​ഗമായ കർഷകർ തീരാദുരിതത്തിലുമാണ്. അദ്ദേഹം പറഞ്ഞു.ആഗോള അനിശ്ചിതത്വങ്ങൾ, വ്യാപാര സംഘർഷങ്ങൾ, യുഎസ് താരിഫുകൾ, കയറ്റുമതിയിലെ മാന്ദ്യം എന്നിവയുടെ പശ്ചാത്തലത്തിലാണ് ബജറ്റ് വന്നത്. ഇത്തരം വെല്ലുവിളികളെ രാജ്യം എങ്ങനെ അഭിമുഖീകരിക്കും, മറികടക്കും എന്നതൊന്നും ഈ ബജറ്റിലുണ്ടായില്ലയെന്നും ലോക്സഭാപ്രതിപക്ഷനേതാവ്ചുണ്ടിക്കാട്ടി.

‘ഇന്ത്യയുടെ യഥാർത്ഥ പ്രതിസന്ധികൾക്ക് നേരെ കണ്ണടച്ച്, ഗതി തിരുത്താൻ വിസമ്മതിക്കുന്ന ഒരു ബജറ്റ്- ‘ സോഷ്യൽ മീഡിയ ഇടമായ എക്സിൽ പങ്കുവച്ച പോസ്റ്റിൽ രാഹുൽ ഗാന്ധി പറഞ്ഞു.
‘രാജ്യത്തെ യുവാക്കൾ തൊഴിലില്ലാതെ വലയുന്നു. ഉൽപ്പാദനം കുറയുന്നു. നിക്ഷേപകർ മൂലധനം പിൻവലിക്കുന്നു. ഗാർഹിക സമ്പാദ്യം കുത്തനെ ഇടിയുന്നു. കർഷകർ ദുരിതത്തിലാണ്. ഇതിനെല്ലാം പുറമേ, ആ​ഗോള വെല്ലുവിളികൾ വേറെയും. എല്ലാം അവഗണിക്കപ്പെടുന്നു‘ അദ്ദേഹം പറഞ്ഞു.

‘ കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒന്നും കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്, കേന്ദ്രം നൽകിയ പദ്ധതികൾ എത്രയെണ്ണം സംസ്ഥാനം നടപ്പാക്കി? ഇവിടെ എന്തെങ്കിലും നടക്കണമെങ്കിൽ സംസ്ഥാനത്ത് എൻഡിഎ സർക്കാർ വരണം’- രാജീവ് ചന്ദ്രശേഖർ

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026