BREAKING NEWS

ഇന്ത്യ-യുഎസ് വ്യാപാര കരാർ: വ്യക്തതയില്ലാത്ത വ്യവസ്ഥകളെ സംബന്ധിച്ച് പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി; നരേന്ദ്രമോദി കൃത്യമായ മറുപടി നല്‍കണമെന്ന് ആവശ്യം

· · 1 min read
Share: Copied!

ഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കരാറിൽ പറയുന്ന ഡിഡിജി എന്നാൽ എന്താണ് അര്‍ത്ഥമാക്കുന്നതെന്നും ഇന്ത്യന്‍ കന്നുകാലികള്‍ക്ക് ജിഎം അമേരിക്കന്‍ ധാന്യത്തില്‍ നിന്ന് ലഭിക്കുന്ന ഡിസ്റ്റിലര്‍ ധാന്യം നല്‍കുമോയെന്നും രാഹുല്‍ ചോദിക്കുന്നു.

ഇതിന് പുറമെ, സോയ കര്‍ഷകരുടെ അവസ്ഥ എന്തായിരിക്കും?, സര്‍ക്കാര്‍ ആവര്‍ത്തിച്ച് പരാമര്‍ശിക്കുന്ന ‘അധിക ഉല്‍പ്പന്നങ്ങള്‍’ എന്നതില്‍ എന്താണ് ഉള്‍പ്പെടുന്നത് ?, പയര്‍ വര്‍ഗങ്ങളും മറ്റ് സെന്‍സിറ്റീവ് വിളകളും യുഎസ് ഇറക്കുമതിക്ക് തുറന്നുകൊടുക്കുമോ ?, വാണിജ്യേതര തടസങ്ങള്‍’ നീക്കം ചെയ്യുക എന്നതിന്റെ അര്‍ത്ഥമെന്താണ്? എന്നിങ്ങനെ അഞ്ച് ചോദ്യങ്ങളാണ് രാഹുല്‍ ഉന്നയിച്ചത്. ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കൃത്യമായ മറുപടി നല്‍കണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.എക്സിലൂടെയാണ് രാഹുൽ തന്റെ ചോദ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്.

ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ സംബന്ധിച്ച ഇരുരാജ്യങ്ങളുടെയും സംയുക്ത പ്രസ്താവന ഈ മാസം ഏഴിന് പുറത്തിറക്കിയിരുന്നു. എന്നാൽ കരാർ സംബന്ധിച്ച് വ്യക്തത വരുത്താൻ കേന്ദ്രസർക്കാർ ഇതുവരെ തയ്യാറായിട്ടില്ലയെന്ന് പ്രതിപക്ഷ കക്ഷികൾ ചൂണ്ടിക്കാണിക്കുന്നു. ഈ വിഷയം ലോക്സഭയിലും രാജ്യസഭയിലും അടക്കം വൻ പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമാവുകയുമുണ്ടായി.

ഇക്കുറി പാലക്കാട് കണ്ണൻ ഗോപിനാഥൻ? ‘പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും, കുട്ടിക്കാലം മുതൽ ഈ നാടിനോട് അഗാധമായ ബന്ധമാണുള്ളത്’-സ്ഥാനാർത്ഥിത്വ സാധ്യത തള്ളാതെ മുൻ ഐഎസുകാരൻ

BREAKING NEWS
ക്വാളിറ്റി ഇല്ലാത്ത ഉപകരണങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിക്കൂട്ടിയത്, വെന്റിലേറ്റർ അടക്കമുള്ളവ ഉപയോഗ ശൂന്യമായി കിടക്കുന്നു, തീപിടുത്തത്തിൽ നശിച്ചതില്‍ കൂടുതലും രേഖകള്‍ - അബിന്‍ വര്‍ക്കി
26 Oct 2026
BREAKING NEWS
‘സുഹൈൽ കുടിച്ച് വണ്ടിയോടിച്ചു, ഒരു സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചു, മൂന്നുപേർ മരിച്ചു, പേടിച്ച് വിറച്ചുപോയി, ഞങ്ങൾ ഓടി രക്ഷപ്പെട്ടു’; പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ പോലീസ് സമർപ്പിച്ചത് മൂന്നാം പ്രതി ജോയിന്റെ ഫോണിൽ നിന്നും അയച്ച ശബ്ദ സന്ദേശം
26 Oct 2026
BREAKING NEWS
കൈയ്യിൽ മറ്റൊരു ഫോണുണ്ട്, പുതിയ ഐഫോൺ 18 പ്രോയ്ക്ക് 20,000 മുതൽ 30,000 രൂപ വരെ നികുതി അടയ്ക്കണം- കസ്റ്റംസ്!! പറ്റില്ലെന്ന് പ്രവാസി വ്യവസായി... ഫോൺ പിടിച്ചെടുത്തു, എയർപോർട്ടിൽ കുത്തിയിരുന്നു പ്രതിഷേധിച്ച വ്യവസായിയെ ബലം പ്രയോഗിച്ച് പുറത്താക്കി... പിന്നാലെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് കേസ്
26 Oct 2026
BREAKING NEWS
‘ബിബിയെ വീണ്ടും പ്രധാനമന്ത്രിയാക്കണം; മികച്ച പോരാളി, ഒരുമിച്ച് തുടങ്ങിവെച്ച ദൗത്യങ്ങൾ പൂർത്തിയാക്കണം’; ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പരസ്യ പിന്തുണയുമായി ട്രംപ്
26 Oct 2026