BREAKING NEWS

ഇക്കുറി പാലക്കാട് കണ്ണൻ ​ഗോപിനാഥൻ? ‘പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും, കുട്ടിക്കാലം മുതൽക്കെ ഈ നാടിനോട് അ​ഗാധമായ ബന്ധമാണുള്ളത്’-സ്ഥാനാർത്ഥിത്വ സാധ്യത തള്ളാതെ മുൻ ഐഎസുകാരൻ

· · 1 min read
Share: Copied!

പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പിൽ പാലക്കാട്ടെ സ്ഥാനാർത്ഥിത്വം തള്ളാതെ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും നിലവിൽ നേതാക്കൾ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പാർട്ടി എന്ത് തീരുമാനമെടുക്കുന്നോ അതിനനുസരിച്ച് നിൽക്കും. കുട്ടിക്കാലം മുതൽ പാലക്കാടുമായി ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.കണ്ണൻ ഗോപിനാഥനെ പാലക്കാട് നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പരി​ഗണിക്കുന്നുവെന്ന പ്രചരണങ്ങൾക്കുള്ള മറുപടിയെന്നോണമാണ് അദ്ദേഹം ഇത്തരമൊരു പ്രതികരണം നടത്തിയത്.

”തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. പാലക്കാട് മത്സരിക്കണമെന്ന് ഞാൻ തീരുമാനിച്ചിട്ടില്ല. പാർട്ടിയുടെ തീരുമാനമനുസരിച്ചാകും മത്സരിക്കുന്നതെല്ലാം. പാർട്ടി എന്താണോ പറയുന്നത് അതിന് അനുസരിച്ച് കൂടെയുണ്ടാകും. പാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും കേരളത്തിൽ തന്നെയുണ്ടാകും”, കണ്ണൻ ഗോപിനാഥൻ വ്യക്തമാക്കി.

കോട്ടയം സ്വദേശിയായ കണ്ണൻ ഗോപിനാഥൻ 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ നിരന്തരം വിമർശനം ഉന്നയിച്ചു. 2025 ഒക്ടോബറിൽ കണ്ണൻ ഗോപിനാഥൻ കോൺ​ഗ്രസ് അംഗത്വമെടുത്തത്. ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺ​ഗ്രസിലും അദ്ദേഹം അംഗമായിരുന്നു.

ചലച്ചിത്ര അക്കാദമി മുൻ കോൺ, നടൻ പ്രേംകുമാർ ഗ്രസിലേക്ക്? നാളെ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച…’നാളെ എന്ത് സംഭവിക്കും എന്ന് ഇന്ന് പറയാൻ കഴിയില്ല… ഇത് സഹയാത്രികൻ ആയിട്ടും ഞാൻ സിപിഎമ്മിൽ അംഗത്വം എടുത്തിട്ടില്ല’- പ്രേംകുമാർ

BREAKING NEWS
ഡൽഹിയിൽ വീണ്ടും ദുരന്തം!! പഴയ കെട്ടിടത്തിനു മുകളിൽ വീണ്ടും നിർമാണത്തിനു ശ്രമം, പുതിയ സ്ലാബ് തകർന്നതോടെ താഴെയുള്ള നിലയും ഇടിഞ്ഞു ദേഹത്തു വീണു, അച്ഛനും മകനും ദാരുണാന്ത്യം, മൃതദേഹം പുറത്തെത്തിച്ചത് 14 മണിക്കൂർ നീണ്ട പരിശ്രമത്തിനിടെ
26 Oct 2026
BREAKING NEWS
വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, വീഡിയോ കോള്‍ ചെയ്ത് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, പിന്നാലെ 29കാരി തൂങ്ങിമരിച്ചു
26 Oct 2026
BREAKING NEWS
സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാക്പോര്; ’ആരെ നോക്കി സംസാരിക്കണം? പ്രതിപക്ഷത്തെയോ?’എന്ന് പിണറായി; മറ്റാരെയും നോക്കേണ്ട, എന്നെ നോക്കി സംസാരിക്കൂ എന്ന് സ്പീക്കർ
26 Oct 2026
BREAKING NEWS
’’ഒരു സെക്കൻഡ് വൈകിയിരുന്നെങ്കിൽ അതൊരു വലിയ ദുരന്തമായേനെ; ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല, പിന്നീടാണ് അപകടത്തിന്റെ വ്യാപ്തി ബോധ്യപ്പെട്ടത്’’; മന്ത്രി മോൻസ് ജോസഫിന്റെ കാറിനു മുന്നിലേക്ക് വൈദ്യുതത്തൂണുകൾ വീണു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
26 Oct 2026