BREAKING NEWS

സാമൂഹിക മാധ്യമം വഴി വീണ്ടും വീഡിയോ പങ്കുവെച്ച് തന്നെ അധിക്ഷേപിച്ചു, ജാമ്യാവസ്ഥ ലംഘിച്ചു, ജാമ്യം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണം- രാഹുൽ ഈശ്വറിനെതിരേ പരാതിനൽകി അതിജീവിത

· · 1 min read
Share: Copied!

തിരുവനന്തപുരം: സൈബറാക്രമണത്തിൽ രാഹുൽ ഈശ്വറിനെതിരേ വീണ്ടും പരാതിനൽകി രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത. രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും സാമൂഹിക മാധ്യമം വഴി വീണ്ടും വീഡിയോ പങ്കുവെച്ച് തന്നെ അധിക്ഷേപിച്ചെന്നും അതിനാൽ ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ഇവർ ആവശ്യപ്പെടുന്നു. അതിജീവിതയുടെ പരാതി പ്രത്യേക അന്വേഷണ സംഘം മേധാവി പൂങ്കുഴലി പരിശോധിച്ച ശേഷം തിരുവനന്തപുരം സിറ്റി സൈബർ പോലീസിനു കൈമാറി.

അതേസമയം തന്റെ കുടുംബം തകർത്തത് രാഹുൽ മാങ്കൂട്ടത്തിലാണെന്ന് പറഞ്ഞ് അതിജീവിതയുടെ ഭർത്താവ് കഴിഞ്ഞദിവസം പോലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ വൈകീട്ടോടെ രാഹുൽ ഈശ്വർ പുതിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. അതിജീവിതയുടേത് വ്യാജ പരാതിയാണെന്നത് അടക്കമുള്ള കാര്യങ്ങളാണ് വീഡിയോയിൽ പറഞ്ഞിരുന്നത്. ഇതോടെയാണ് അതിജീവിത രാഹുൽ ഈശ്വറിനെതിരേ പുതിയ പരാതിയുമായി രം​ഗത്തെത്തിയത്.

യുവതിയെ അധിക്ഷേപിച്ച കേസിൽ രാഹുൽ നേരത്തേ അറസ്റ്റിലായിരുന്നു. 2025 നവംബർ 30-ന് കസ്റ്റഡിയിലെടുക്കപ്പെട്ട രാഹുലിന് 16 ദിവസത്തെ റിമാൻഡ് കാലാവധിക്ക് ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്. പരാതിക്കാരിയെ അധിക്ഷേപിക്കരുത് എന്നതടക്കമുള്ള വ്യവസ്ഥകളോടെയായിരുന്നു കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നത്.

ശനിയാഴ്ച അർധരാത്രി 12 മണിവരെ ആഷിഖ് സുഹൃത്തുക്കൾക്കൊപ്പം… പിന്നാലെ യുവാവിനെ കാണാതായി, ബൈക്കും ഹെൽമെറ്റും മൊബൈൽഫോണും ചെരിപ്പും കോതാട് പാലത്തിൽ!! എന്തോ പുഴയിലേക്കു വീണ ശബ്ദം കേട്ടതായി സമീപവാസികൾ, പുഴയിൽ ചാടിയതായി സംശയം, തിരച്ചിൽ

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026