BREAKING NEWS

ശനിയാഴ്ച അർധരാത്രി 12 മണിവരെ ആഷിഖ് സുഹൃത്തുക്കൾക്കൊപ്പം… പിന്നാലെ യുവാവിനെ കാണാതായി, ബൈക്കും ഹെൽമെറ്റും മൊബൈൽഫോണും ചെരിപ്പും കോതാട് പാലത്തിൽ!! എന്തോ പുഴയിലേക്കു വീണ ശബ്ദം കേട്ടതായി സമീപവാസികൾ, പുഴയിൽ ചാടിയതായി സംശയം, തിരച്ചിൽ

· · 1 min read
Share: Copied!

കൊച്ചി: എറണാകുളം കോതാട് പാലത്തിൽനിന്ന് യുവാവ് പുഴയിലേക്ക് ചാടിയതായി സംശയം. ഇൻഫോപാർക്ക് ജീവനക്കാരനായ ഇടയക്കുന്ന് സ്വദേശി ആഷിഖ്(25) ആണ് അർധരാത്രിയോടെ പുഴയിൽ ചാടിയെന്ന് സംശയിക്കുന്നത്. യുവാവിനായി അഗ്നിരക്ഷാസേനയും മുങ്ങൽ വിദഗ്ധരും പുഴയിൽ തിരച്ചിൽ തുടരുകയാണ്.

ഇന്നലെ അർധരാത്രിക്ക് ശേഷമാണ് സംഭവം. രാത്രി 12 മണിവരെ ആഷിഖ് സുഹൃത്തുക്കൾക്കൊപ്പം ഉണ്ടായിരുന്നു. ഇതിനുശേഷമാണ് ആഷിഖിനെ കാണാതായത്. പുലർച്ചെ മൂന്നുമണിയായിട്ടും മകൻ വീട്ടിൽ എത്താത്തതിനാൽ മാതാവ് മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിൽ കോതാട് പാലത്തിൽ ആഷിഖിന്റെ ബൈക്കും ഹെൽമെറ്റും മൊബൈൽഫോണും ചെരിപ്പും കണ്ടെത്തി. കൂടാതെ അർധരാത്രിയിൽ പുഴയിൽനിന്ന് എന്തോ ശബ്ദം കേട്ടതായി സമീപവാസികളും പറഞ്ഞു. ഇതോടെയാണ് യുവാവ് പുഴയിൽ ചാടിയെന്ന നിഗമനത്തിൽ തിരച്ചിൽ ആരംഭിച്ചത്.

ഷോപ്പിങ് മാളിലെ ക്രിസ്മസ് അലങ്കാരങ്ങൾ അടിച്ച് തകർത്ത ബജ്‌റംഗ്ദൾ പ്രവർത്തകർക്ക് വൻ സ്വീകരണം, ജാമ്യം കിട്ടി പുറത്തിറങ്ങിയ പ്രതികളെ കാവി ഷാളുകൾ അണിയിച്ചും പൂമാലകൾ ചാർത്തിയും മുദ്രാവാക്യം വിളിച്ചും വരവേൽപ്

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026