BREAKING NEWS

വീടുപണിക്കായി ചാരിവച്ചിരുന്ന ജനൽകട്ടിള തെന്നി ദേഹത്തുവീണു, ഒന്നാം ക്ലാസുകാരന് ദാരുണാന്ത്യം, കട്ടിള പതിച്ചത് കുട്ടിയുടെ തലയിൽ

· · 1 min read
Share: Copied!

അടൂർ: വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനൽകട്ടിള ദേഹത്ത് വീണ് ഒന്നാം ക്ലാസ് വിദ്യാർഥിക്കു ദാരുണാന്ത്യം. അടൂർ ഏഴംകുളം അറുകാലിക്കൽ വെസ്റ്റ് ചരുവിള പുത്തൻവീട്ടിൽ തനൂജ് കുമാറിന്റേയും ആര്യയുടേയും മകൻ ദ്രുപത് തനൂജ്(7) ആണ് മരിച്ചത്. ഓമല്ലൂർ കെവിയിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു.

ഇന്ന് രാവിലെ 10-നായിരുന്നു സംഭവം. വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനൽ കട്ടള കളിക്കിടെ അബദ്ധത്തിൽ ദ്രുപതിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ കുട്ടിക്ക് തലയ്ക്കാണ് പരുക്കേറ്റത്. അടൂരിലെ സ്വകാര്യ ആശുപത്രയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. ഓമല്ലൂർ കെവിയിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു. അദ്വൈതാണ് സഹോദരൻ.

ദ്രുപതിന്റെ പിതാവ് അടൂർ ബൈപ്പാസിൽ സ്‌കൈലൈൻ എന്ന പേരിൽ അലുമിനിയം സ്റ്റീൽ വർക്ക്സ് സ്ഥാപനം നടത്തുകയാണ്.

ഇറാനിൽ പ്രക്ഷോഭകാരികൾക്കുവേണ്ടി ഇനി കളത്തിലിറങ്ങി കളിക്കുക ട്രംപ്? ഖമനേയിയെ താഴെയിറക്കാൻ എന്തു സഹായവും വാ​ഗ്ദാനം ചെയ്ത് അമേരിക്ക, യുഎസ് ആക്രമിച്ചാൽ ഇസ്രയേലിലെ യുഎസ് താവളങ്ങൾ തകർക്കുമെന്ന് ഇറാൻ… ത്രിശങ്കുവിൽ ഇസ്രയേൽ

BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026
BREAKING NEWS
ചാലക്കുടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ കോച്ചിൽ തീപിടിത്തം, യാത്രക്കാരെ പുറത്തിറക്കി
25 Oct 2026