BREAKING NEWS

കടലിലും ആകാശത്തും ഒരുപോലെ നിരീക്ഷണം…സംശയാസ്പദമായി അറബിക്കടലിൽ കണ്ട ഇറാനിയൻ ബോട്ട് വളഞ്ഞ് കോസ്റ്റ്ഗാർഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും!! 526 കിലോ ഹെറോയിനും മെത്താംഫെറ്റാമൈനുമായി 5 പാക് പൗരന്മാർ പിടിയിൽ, പിടിച്ചെടുത്തത് രാജ്യാന്തര വിപണിയിൽ 3,000 കോടി രൂപയിലധികം വിലമതിക്കുന്ന വൻ ലഹരിമരുന്ന് ശേഖരം

· · 1 min read
Share: Copied!

കൊച്ചി: അറബിക്കടലിൽ ലക്ഷദ്വീപിന് പടിഞ്ഞാറ് ഭാഗത്ത് കോസ്റ്റ്ഗാർഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് വൻ ലഹരിമരുന്ന് ശേഖരം. ഈ മാസം 25ന് നടന്ന ആഴക്കടൽ ഓപ്പറേഷനിൽ ഇറാനിയൻ ബോട്ടിൽ കടത്തുകയായിരുന്ന 3,000 കോടി രൂപയിലധികം വിലമതിക്കുന്ന വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. പിന്നാലെ ബോട്ടിനുള്ളിലുണ്ടായിരുന്ന അഞ്ച് പാക്കിസ്ഥാൻ സ്വദേശികൾ അറസ്റ്റിലാവുകയും ചെയ്തു.

അതേസമയം രാജ്യാന്തര വിപണിയിൽ 3,000 കോടി രൂപയിലധികം വിലമതിക്കുന്ന ഏകദേശം 526 കിലോഗ്രാം ഹെറോയിനും മെത്താംഫെറ്റാമൈനുമാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആകാശമാർഗവും കടൽമാർഗവും ശക്തമായ നിരീക്ഷണം നടത്തുകയും സംശയാസ്പദമായ രീതിയിൽ നീങ്ങിയ ഇറാനിയൻ ബോട്ടിനെ വളഞ്ഞിട്ട് കീഴ്പ്പെടുത്തുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പിടികൂടിയ ബോട്ട്, ജീവനക്കാർ, പിടിച്ചെടുത്ത ലഹരി മരുന്ന് എന്നിവ കൂടുതൽ ചോദ്യം ചെയ്യലിനും നിയമനടപടികൾക്കുമായി മുംബൈയിൽ എത്തിച്ചു.

2003-ൽ സദ്ദാം ഹുസൈനെ പുറത്താക്കാൻ താവളങ്ങളടിച്ചു; രണ്ട് പതിറ്റാണ്ടിലേറെക്കാലം നിലയുറപ്പിച്ചു; ഇപ്പോഴിതാ പൂർണമായി ഇറാഖ് വിടാനുള്ള നീക്കവുമായി യുഎസ് സേന ; നീണ്ട സൈനിക സാന്നിധ്യത്തിന് അവസാനം

BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026