BREAKING NEWS

ഇസ്രയേൽ വ‍ഞ്ചിച്ചു!! ഗാസയിൽ അവശേഷിക്കുന്ന തടവുകാരുടെ പ്രതീക്ഷകളെ പോലും ഇല്ലാതാക്കി, രാജ്യാന്തര ക്രിമിനൽ കോടതി അന്വേഷിക്കുന്ന വ്യക്തി, രാജ്യാന്തര നിയമങ്ങളെല്ലാം ലംഘിച്ച ഒരാൾ നിയമത്തെക്കുറിച്ച് പ്രസം​ഗിക്കാൻ ശ്രമിക്കുന്നു… രോഷം പ്രകടിപ്പിക്കാൻ വാക്കുകളില്ല- ഖത്തർ

· · 1 min read
Share: Copied!

ദോഹ: ഇസ്രയേലിന്റെ ആക്രമണം ഭരണകൂട ഭീകരതയെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനിയുടെ പ്രതികരണം. ഇത്തരമൊരു നടപടിയിൽ തങ്ങൾ എത്രമാത്രം രോഷാകുലരാണെന്നത് പ്രകടിപ്പിക്കാൻ വാക്കുകളില്ല. ഇത് ഭരണകൂട ഭീകരതയാണെന്നും തങ്ങളെ വഞ്ചിച്ചു എന്നും ഖത്തർ അമീർ പറഞ്ഞു. ഒരു രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ രോഷപ്രകടനം.

‘‘ഗാസയിൽ അവശേഷിക്കുന്ന തടവുകാരുടെ ഏതെങ്കിലും തരത്തിലുള്ള പ്രതീക്ഷകളെ ഇസ്രയേലിന്റെ പ്രവർത്തനങ്ങൾ ഇല്ലാതാക്കി. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്. രാജ്യാന്തര ക്രിമിനൽ കോടതി അന്വേഷിക്കുന്ന വ്യക്തിയാണ് അദ്ദേഹം. അങ്ങനെയുള്ള നെതന്യാഹുവിനെ പോലുള്ള ഒരാൾ നിയമത്തെക്കുറിച്ചു പ്രസംഗിക്കാൻ ശ്രമിക്കുന്നു. അദ്ദേഹം എല്ലാ രാജ്യാന്തര നിയമങ്ങളും ലംഘിച്ചു’’ – ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനി പറഞ്ഞു. ഖത്തറിൽ വീണ്ടും ആക്രമണം നടത്താൻ മടിക്കില്ലെന്ന നെതന്യാഹുവിന്റെ ഭീഷണിക്കു പിന്നാലെയായിരുന്നു ഷെയ്ഖ് തമീ ബിന്നിന്റെ പ്രതികരണം. ഹമാസ് നേതാക്കളെ പുറത്താക്കിയില്ലെങ്കിൽ തങ്ങൾ വീണ്ടും ഖത്തറിൽ ആക്രമണം നടത്തുമെന്നായിരുന്നു നെതന്യാഹുവിന്റെ ഭീഷണി.

എംപിമാരെ കൂറുമാറ്റാൻ ബിജെപി 20 കോടിവരെ ചിലവഴിച്ചു!!! എംപിമാരെ വിലയ്ക്കുവാങ്ങാം, പക്ഷെ ജനങ്ങളെ വിലയ്ക്കുവാങ്ങാൻ സാധിക്കില്ലെന്ന് ടിഎംസി നേതാവ്, വ്യാജ ആരോപണം ഉന്നയിക്കാൻ പ്രതിപക്ഷം മത്സരിക്കുകയാണെന്ന് ബിജെപി

BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026
BREAKING NEWS
ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026