BREAKING NEWS

ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി പിവി അൻവർ: റിയാസിന്റെ തട്ടകം തട്ടിയെടുക്കുമോ? കളം മാറിയെങ്കിലും പ്രചരണം തകൃതി

· · 1 min read
Share: Copied!

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണച്ച മുൻ നിലമ്പൂർ എംഎൽഎ പിവി അൻവർ ഇക്കുറി ബേപ്പൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകും. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു കാത്തിരിക്കാതെ ഇതിനകം തന്നെ അദ്ദേഹം മണ്ഡലത്തിൽ സജീവമായിരിക്കുകയാണ്. അങ്ങനെ, മണ്ഡലത്തിൽ അനൗപചാരിക പ്രചാരണത്തിന് തുടക്കം കുറിച്ചു. ബേപ്പൂർ , ചെറുവണ്ണൂർ-നല്ലളം, കടലുണ്ടി, ഫറോക്ക്, രാമനാട്ടുകര എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ ബേപ്പൂർ നിയമസഭാമണ്ഡലം.മാറി വന്ന തിരഞ്ഞടുപ്പുകളിൽ യുഡിഎഫും എൽഡിഎഫും ഈ മണ്ഡലത്തിൽ നിന്നും വിജയമാധുര്യം അനുഭവിച്ചിട്ടുണ്ട്. ഇക്കുറി അൻവറിന്റെ ​രം​ഗപ്രവേശത്തോടെ സംസ്ഥാനത്തെ ശ്രദ്ധേയ മണ്ഡലങ്ങളിലൊന്നായി ബേപ്പൂർ മാറുകയാണ്.

ഇതിനിടെ അൻവർ യുഡിഎഫ് നേതാക്കളെ നേരിട്ട് നന്ദർശിച്ചു. ലീ​ഗ്, കോൺ​ഗ്രസ് നേതാക്കളെ കണ്ടാണ് ചർച്ച നടത്തിയത്. സമുദായ നേതാക്കളുമായും നേരിട്ട് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്ബേപ്പൂരിലെ സാഹചര്യം വിലയിരുത്താനാണ് സന്ദർശനം.

യുഡിഎഫ് നേതൃത്വത്തോട് മൂന്ന് സീറ്റുകളാണ് അൻവർ ചോദിച്ചത്. സജി മഞ്ഞക്കടമ്പന് വേണ്ടി പൂഞ്ഞാറും നിസാർ മേത്തറിന് വേണ്ടി തൃക്കരിപ്പൂരും ആണ് ചോദിച്ചത്. അതേസമയം, അധിക സീറ്റ് നൽകുന്നതിൽ യുഡിഎഫ് നേതൃത്വം ഇതുവരെയും ഉറപ്പ് നൽകിയിട്ടില്ല.

2024ൽ ഇടതുപക്ഷ എംഎൽഎ ആയിരിക്കെ അൻവർ സർക്കാറിന്റെ അഭ്യന്തരവകുപ്പിലെ അഴിമതിയെയും ക്രിമിനൽ പ്രവർത്തനങ്ങളെയും സംബന്ധിച്ച് തുറന്നടിക്കുകയും എഡിജിപി എംആർ അജിത്ത്കുമാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകുകയും ചെയ്തത് ഏറെ കോളിളക്കം സൃഷ്ടിച്ചു. തുടർന്ന് 2025 ജനുവരി 13ന് അദ്ദേഹം എംഎൽഎ സ്ഥാനം രാജിവെയ്ക്കുകയായിരുന്നു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026