BREAKING NEWS

കണ്ണൂരില്‍ പിണറായിസത്തിന്റെയും മരുമോനസിത്തിന്റെയും അന്ത്യം കുറിക്കും, റിയാസിനെ ബേപ്പൂരില്‍ തളച്ചിടാനായി, താന്‍ ജയിക്കുമെന്ന് പറഞ്ഞത് വെറുതയല്ല- പിവി അന്‍വര്‍

· · 1 min read
Share: Copied!

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കണ്ണൂരില്‍ ഉള്‍പ്പെടെ രാഷ്ട്രീയ സുനാമിയുണ്ടാകുമെന്ന് ബേപ്പൂര്‍ മണ്ഡലം യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പിവി അന്‍വര്‍. പിണറായി വിരുദ്ധത തെരഞ്ഞെടുപ്പില്‍ പ്രകടമായെന്നും അദ്ദേഹം ഒറ്റുകാരനായി അറിയപ്പെടുമെന്നും അന്‍വര്‍ പറഞ്ഞു. പിണറായിസത്തിന്റെയും മരുമോനസിത്തിന്റെയും അന്ത്യം കണ്ണൂരില്‍ കുറിക്കുമെന്നും അന്‍വര്‍ പറഞ്ഞു. താന്‍ നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് തളിപ്പറമ്പിലും പയ്യന്നൂരിലും യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിച്ച മുന്‍ സിപിഎം നേതാക്കള്‍ പറഞ്ഞത്.

അമ്പലപ്പുഴയില്‍ ജി സുധാകരനും മലമ്പുഴയില്‍ സുരേഷുമൊക്കെ പാര്‍ട്ടിക്കുള്ളില്‍ നിന്നും പുറത്തു വന്നു മത്സരിച്ചവരാണെന്നും അന്‍വര്‍ പറഞ്ഞു. കണ്ണൂരില്‍ പാര്‍ട്ടി അണികളും പ്രവര്‍ത്തകരും മൗനത്തിലാണ്. പാര്‍ട്ടിയെ രക്ഷപെടുത്താന്‍ അവര്‍ സിപിഎമ്മിനെതിരെ വോട്ടു ചെയ്യും. കേരളത്തില്‍ ഇത്തരം രാഷ്ട്രീയ സുനാമിയാണ് 48 മണിക്കൂറിന് ശേഷം വീശിയടിക്കുക.

ധര്‍മ്മടത്ത് പിണറായി തോറ്റതിന് സമാനമായി പതിനായിരത്തില്‍ താഴെവോട്ടുകള്‍ക്ക് മാത്രമേ ജയിക്കൂ. ബേപ്പൂരില്‍ മുഹമ്മദ് റിയാസ് തോല്‍ക്കും. റിയാസിനെ ബേപ്പൂരില്‍ തളച്ചിടനായെന്നും താന്‍ ജയിക്കുമെന്ന് പറഞ്ഞത് വെറുതെയല്ലെന്നും അന്‍വര്‍ പറഞ്ഞു.

 

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026