BREAKING NEWS

പൊലീസിനെക്കൊണ്ട് കഴിഞ്ഞില്ലെങ്കിൽ ഇഡിയെ കൊണ്ട് വേട്ടയാടിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തുന്നത്, ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇല്ലാതാക്കുകയാണ് അവരുടെ ലക്ഷ്യം, സിപിഎം – ബിജെപിയുമായി സന്ധിയുണ്ടാക്കുന്നത് തന്നെ പിണറായിയെയും കുടുംബത്തെയും രക്ഷിക്കാനെന്ന് പി വി അന്‍വര്‍

· · 1 min read
Share: Copied!

കോഴിക്കോട്: തനിക്കെതിരെയുള്ള ഇഡി അന്വേഷണത്തിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി അന്‍വർ . പൊലീസിനെക്കൊണ്ട് കഴിഞ്ഞില്ലെങ്കിൽ ഇഡിയെ കൊണ്ട് വേട്ടയാടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇല്ലാതാക്കാനാണ് നീക്കമെന്നും അന്‍വർ ആരോപിച്ചു. പിണറായിയെയും കുടുംബത്തെയും രക്ഷിക്കാനാണ് സിപിഎം – ബിജെപിയുമായി സന്ധിയുണ്ടാക്കുന്നത്.

മുഹമ്മദ് റിയാസ് അമിത അധികാരം പ്രകടപ്പിക്കുന്ന മന്ത്രിയാണെന്നും വെള്ളാപ്പള്ളി വിഷയത്തിലും പൊലീസ് അതിക്രമങ്ങളിലും റിയാസിന് നിലപാടില്ലെന്നു അൻവർ ആരോപിച്ചു. വി.ഡി സതീശന് തന്നോട് വളരെ ആത്മാര്‍ഥമായ സമീപനമാണുള്ളതെന്നും അൻവര്‍ പറഞ്ഞു.

ത്രിതല തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഞാൻ യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സീറ്റുണ്ടോ സ്ഥാനാര്‍ഥിത്വം ഉണ്ടോ എന്ന് നോക്കിയല്ല. പിണറായിയെ താഴെയിറക്കുക എന്നതിന് ഏറ്റവും വലിയ പ്രാധാന്യം കൊടുത്തുകൊണ്ട് മുന്നിൽ നിൽക്കുക എന്ന് തന്നെയാണ് അന്ന് തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026