BREAKING NEWS

​ഗോവിന്ദച്ചാമി ജയിൽ ചാടിയിട്ടില്ല!! പിന്നിൽ എന്തെന്നന്വേഷിക്കണം… പിവിസി പൈപ്പ് മുറിക്കുന്ന ആക്സോ ബ്ലെയ്ഡ് കൊണ്ടാണോ ഒന്നര ഇഞ്ച് വണ്ണമുള്ള ജയിലഴി മുറിച്ചുവെന്ന് പറഞ്ഞ് മൂന്നരക്കോടി ജനങ്ങളെ പറ്റിക്കുന്നത്? ഉപ്പ് തുണിയിൽ കെട്ടിവെക്കുമ്പോൾ ഉദ്യോ​ഗസ്ഥർ എവിടെയായിരുന്നു? ജയിൽ ചാട്ടം പുന:രാവിഷ്കരിച്ച് പിവി അൻവർ- വീഡിയോ

· · 1 min read
Share: Copied!

നിലമ്പൂർ: ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം പുനരാവിഷ്കരിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവർ. പിവി അൻവറിന്റെ തന്നെ സ്വകാര്യ ഭൂമിയിൽ വെച്ചായിരുന്നു ആ ജയിൽച്ചാട്ട പുനരാവിഷ്കരണം. ഒറ്റക്കൈ ഉപയോഗിച്ച് ഒരാൾക്ക് കണ്ണൂർ സെൻട്രൽ ജയിലിന്റെ മതിൽ ചാടിക്കടക്കാൻ സാധിക്കില്ലെന്ന് സ്ഥാപിക്കാൻ വേണ്ടിയായിരുന്നു അൻവറിന്റെ ശ്രമം. ജയിൽച്ചാട്ടത്തിന് ഗോവിന്ദച്ചാമിക്ക് ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് സഹായം ലഭിച്ചിരിക്കാമെന്നും പിവി അൻവർ ആരോപിച്ചു. അതല്ലെങ്കിൽ ഗോവിന്ദച്ചാമി ജയിൽച്ചാടിയിട്ടില്ല എന്നും ചാടിയ ഗോവിന്ദച്ചാമിയുടെ പിന്നിൽ എന്താണെന്ന് പ്രത്യേകം അന്വേഷിക്കണമെന്നും പിവി അൻവർ പറഞ്ഞു. പോലീസ് ഇക്കാര്യം വ്യക്തമാക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.

അൻവറിന്റെ ശ്രമം ഇങ്ങനെയായിരുന്നു. ജയിൽ അഴിക്ക് സമാനമായ കമ്പി കാണിച്ച്, അത് ആക്സോ ബ്ലെയിഡ് ഉപയോഗിച്ച് മുറിക്കാൻ ശ്രമിച്ചു. എന്നാൽ ഈ കമ്പി നൂറ് ആക്സോ ബ്ലെയിഡ് ഉപയോഗിച്ചാലും മുറിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം തുടക്കത്തിൽ പറഞ്ഞുവെക്കുന്നുണ്ട്. പിന്നാലെ മൂന്ന് ഡ്രമ്മുകൾ മതിലിനോട് ചേർത്ത് വെച്ചു. ഗോവിന്ദച്ചാമി ഡ്രമ്മുകളുപയോഗിച്ചാണ് മതിൽ ചാടിക്കടന്നത് എന്ന ജയിൽ ഉദ്യോഗസ്ഥരുടെ വാദത്തെ ഖണ്ഡിക്കാനായിരുന്നു അൻവറിന്റെ ഈ ശ്രമം.

സാധാരണ പിവിസി പൈപ്പ് മുറിക്കാനാണ് ആക്സോ ബ്ലെയ്ഡ് ഉപയോഗിക്കുന്നത്. ഇതുകൊണ്ടാണ് ഒന്നര ഇഞ്ച് വണ്ണമുള്ള ജയിലഴി മുറിച്ചുവെന്ന് പറഞ്ഞാണ്‌ കേരളത്തിലെ മൂന്നരക്കോടി ജനങ്ങളെ പറ്റിക്കുന്നത്. ഉപ്പ് വെച്ച ശേഷം തുണി മറച്ച് കെട്ടിവെച്ചുവെന്ന് പറയുന്നു. ഇത്രയും ദിവസം തുണി കെട്ടിവെച്ചപ്പോൾ ജയിൽ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടില്ലേ, അവരെവിടെയായിരുന്നു എന്നും അദ്ദേഹം ചോദിച്ചു.

അതുപോലെ 7.8 മീറ്റർ ഉയരത്തിലെ മതിൽ ചാടിക്കടക്കാൻ വെള്ളത്തിന് വെച്ച മൂന്ന് ഡ്രമ്മുകൾ ഉപയോഗിച്ചുവെന്നാണ് പറയുന്നത്. അത് മനുഷ്യസാധ്യമല്ല. ഹെലികോപ്റ്ററിൽ പോയി ഇറങ്ങി നിൽക്കേണ്ടി വരും. മാത്രമല്ല രണ്ടു കൈ ഇല്ലാത്ത ഒരാൾ ഡ്രമ്മിൽ നിന്ന് തുണിയിൽ ചാടിപ്പിടിച്ചത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.

അതൊക്കെ പോകട്ടെ ജയിലിൽ നിന്ന് രക്ഷപ്പെട്ടു പോകാനാണ് ഒരാൾ ജയിൽ ചാടുന്നത്. എന്നാൽ രാവിലെ വരെ ജയിൽ ചുറ്റുഭാഗത്ത് തന്നെ ഗോവിന്ദച്ചാമി നിൽക്കുകയായിരുന്നു. എന്തുകൊണ്ട് ട്രെയിനിലോ ലോറിയിലോ കയറി രക്ഷപ്പെട്ടില്ല? എന്നും അദ്ദേഹം ചോദിച്ചു. ​ഗോവിന്ദച്ചാമിക്കു ഏറ്റവും സുപരിചിതമായ മാർ​ഗമായിരുന്നു അത്. എന്നിട്ട് എന്തുകൊണ്ട് ആ മാർ​ഗം സ്വീകരിച്ചില്ല. അതല്ലെങ്കിൽ അതുവഴി വന്ന വാഹനത്തിനു കൈ കാണിച്ചില്ല. വീഡിയോ കണ്ടാൽതന്നെയറിയാം വളരെ സാവധാനമാണ് നടന്നു പോകുന്നത്. പിടിക്കാനുള്ള ആളുകൾ എത്തുന്നതുവരെ അയാൾ കാത്തുനിന്നു.

അതെല്ലാം പോകട്ടെ സാധാരണ തെളിവെടുപ്പിനു മാധ്യമങ്ങളെ കൊണ്ടുപോവുന്നതും നിങ്ങൾ വീഡിയോ ഷൂട്ട് ചെയ്യുന്നതുമാണ്. എന്നാൽ ഇക്കാര്യത്തിൽ മാത്രം എന്തുകൊണ്ട് മാധ്യമങ്ങളെ അടുപ്പിച്ചില്ലായെന്നും അൻവർ ചോദിച്ചു.

BREAKING NEWS
സൗദിയുടെ എണ്ണ പൈപ്പ്‌ലൈനും റിയാദ് വിമാനത്താവളവും ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം; തിരിച്ചടിച്ച് സഖ്യസേന, കിഴക്കൻ മേഖലയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖലയിൽ നാല് ഡ്രോണുകളും തകർത്തു; സംഘർഷം കുറയ്ക്കാൻ ഇറാനിൽ നയതന്ത്ര നീക്കം
27 Oct 2026
BREAKING NEWS
വീണാ ജോർജിന് പുറത്ത് കാണത്തക്ക പരുക്ക് ഉണ്ടായിരുന്നില്ല, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് കഴുത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നതിനാൽ, അന്നുതന്നെ വീട്ടിൽ പോകാൻ വീണ നിർബന്ധം പിടിച്ചു, രാത്രിതന്നെ അടിയന്തരമായി ഓൺലൈനായി മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് നൽകി- ഡോക്ടർമാരിൽ നിന്ന് മൊഴിയെടുത്ത് എസ്ഐടി
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026