BREAKING NEWS

നേതാക്കൾ കാട്ടിക്കൂട്ടിയ പലതിൻറേയും തെളിവുകൾ എന്റെ പക്കലുണ്ട്, വേണ്ടി വന്നാൽ നിലമ്പൂർ അങ്ങാടിയിൽ ടിവി വച്ച് കാണിക്കും- പിവി അൻവർ!! വരുന്നു അൻവറിന്റെ പുതിയ മുന്നണി ‘ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി’

· · 1 min read
Share: Copied!

മലപ്പുറം: പുതിയ മുന്നണിയുമായി പിവി അൻവർ എത്തുന്നു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് കേരള കൺവീനറായ പിവി അൻവർ മത്സരിക്കുക ‘ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി’ യുടെ ലേബലിലായിരിക്കുമെന്ന് റിപ്പോർട്ട്. തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിലായിരിക്കും മുന്നണിയുടെ പ്രവർത്തനവും നടക്കുക.

അതേസമയം തൃണമൂൽ കോൺഗ്രസിന് പുറമെയുള്ള വോട്ടുകൾ പാളയത്തിലേക്ക് എത്തിക്കുക ലക്ഷ്യമിട്ട് കൂടിയാണ് പുതിയ മുന്നണി രൂപീകരണം. മൂന്നാം മുന്നണി രൂപീകരണം എന്ന വിശാല ലക്ഷ്യം കൂടി മുന്നിൽ കണ്ടുകൊണ്ടാണ് ഈ നീക്കം. നിരവധി ചെറിയ സംഘടനകൾ കൂടി മുന്നണിയുടെ ഭാഗമായേക്കും. കൂടാതെ എതിരാളികൾ അൻവറിനെ ഭയക്കുന്നണ്ട്. കാരണം വോട്ടുമറിക്കാൻ അൻവറിനേക്കാൾ വലിയ നേതാവില്ലെന്നുതന്നെ പറയാം. ആരുടെയൊക്കെ, ഏതൊക്കെ പാർട്ടിയുടെ വോട്ട് സ്വന്തം പെട്ടിയിലാക്കുമെന്ന കാര്യത്തിൽ ആർക്കും ഒരുറപ്പുമില്ല, അതിനാൽതന്നെ ഇരുമുന്നണിയിലേയും നേതാക്കളും പ്രവർത്തകരും അതീവ ജാ​ഗ്രതയിലായിരിക്കും നിലമ്പൂർ ഉപ തെരഞ്ഞെടുപ്പിനെ നേരിടുക.

അതിനിടെ എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്കെതിരെ പിവി അൻവർ രംഗത്തെത്തി. നേതാക്കൾ കാട്ടി കൂട്ടിയ പലതിൻറേയും തെളിവുകൾ തൻറെ പക്കലുണ്ടെന്നും വേണ്ടി വന്നാൽ നിലമ്പൂർ അങ്ങാടിയിൽ ടിവി വച്ച് നാട്ടുകാരെ കാണിക്കുമെന്നും പി വി അൻവർ പറഞ്ഞു.

അൻവറിന് കരുത്തില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്… അതുശരിയാ പത്ത് എൺപത്തെട്ട് വയസായില്ലേ..ചെറിയ ഒരു ഊര വേദനയുണ്ട്… പിന്നെ മുട്ടുവേദനയുണ്ട്……

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026