BREAKING NEWS

തവനൂർ കൈവിടാതിരിക്കാൻ കെടി ജലീൽ തീരുമാനം മാറ്റും? നിയമസഭാ തെരഞ്ഞെടുപ്പിൽ പിവി അൻവറിനെതിരെ കളത്തിലിറങ്ങുക കെടി ജലീലെന്ന് സൂചന… തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മിൽ നിന്ന് പിടിച്ചെടുത്ത 4 പഞ്ചായത്ത് ഉൾപെടെ എഴെണ്ണം തൂക്കിയ ആത്മവിശ്വാസത്തിൽ യുഡിഎഫ്

· · 1 min read
Share: Copied!

മലപ്പുറം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തവനൂർ നഷ്ട‌പ്പെടാതിരിക്കാൻ ഇനി മത്സരിക്കാനില്ലെന്ന കെടി ജലീലിന്റെ തീരുമാനത്തിൽ മാറ്റമെന്നു സൂചന. പിവി അൻവറിനെ തവനൂരിൽ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കം യുഡിഎഫിൽ സജീവമായതോടെ ജലീൽ തന്നെ കളത്തിലിറങ്ങുമെന്നാണ് അനൗദ്യോ​ഗിക റിപ്പോർട്ട്. കഴിഞ്ഞ തവണ അവസാന ലാപ്പിലാണ് കെടി ജലീൽ ഓടിക്കയറിയത്. ഫിറോസ് കുന്നുംപറമ്പിലായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി. കഴിഞ്ഞ തവണ ശക്തമായ മത്സരം നടന്നപ്പോഴും 2564 വോട്ടിന്റെ ഭൂരിപക്ഷം ജലീൽ നേടിയിരുന്നു.

അതേപോലെ പിവി അൻവറിനെ രംഗത്തിറക്കിയാൽ ഇക്കുറി മണ്ഡലം പിടിച്ചെടുക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. പിവി അൻവർ തവനൂരിൽ മത്സരിക്കുന്നതിൽ മുസ്‌ലിം ലീഗിനും താൽപര്യമുണ്ടെന്നാണ് അറിയുന്നത്. മണ്ഡലം രൂപീകരിച്ച കാലം മുതൽക്കെ എൽഡിഎഫിനോടൊപ്പം നിലയുറപ്പിച്ച മണ്ഡലത്തിലേക്ക് പിവി അൻവറിനെ എത്തിക്കുന്നത് വേഗത്തിലായത് യുഡിഎഫിന് മണ്ഡലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ വൻവിജയമാണ്. തവനൂർ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളും ഭരിക്കുന്നത് യുഡിഎഫാണ്.

2020ൽ മൂന്ന് പഞ്ചായത്തുകളിൽ മാത്രം ഭരണം ഉണ്ടായിരുന്ന യുഡിഎഫ് ഇത്തവണ ഉണ്ടായിരുന്ന പഞ്ചായത്തുകൾ നിലനിർത്തുകയും ബാക്കി നാലെണ്ണം എൽഡിഎഫിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തതോടെ ആത്മവിശ്വാസം കൂടിയിട്ടുണ്ട്. മാത്രമല്ല ലോക്‌സഭ തെരഞ്ഞെടുപ്പിലും തവനൂരിൽ യുഡിഎഫാണ് മുന്നിലെത്തിയത്. 18,101 വോട്ടിന്റെ ഭൂരിപക്ഷമാണ് അന്ന് നേടിയത്.

അതേസമയം ഇനി മത്സരിക്കാനില്ലെന്ന് ജലീൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പക്ഷെ അൻവറും ജലീലും ഇക്കുറി ഏറ്റുമുട്ടിയാൽ ഏവരും ശ്രദ്ധിക്കുന്ന മണ്ഡലമായി തവനൂർ മാറുമെന്ന് തീർച്ച.

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026