BREAKING NEWS

കണ്ടാല്‍ പെണ്ണാണെന്ന് തോന്നില്ല….. നിന്റെ ഡ്രസ്സ് ഊരി നോക്കാൻ പറ്റില്ലല്ലോ?? പെണ്ണാണെന്ന് നെഞ്ചത്ത് എഴുതി ഒട്ടിച്ചുവെക്കണം, നീ ആദ്യം ടിക്കറ്റ് എടുക്ക്, പ്രിയദര്‍ശിനിയില്‍ വിദ്യാര്‍ത്ഥിയെ അധിക്ഷേപിച്ച് കണ്ടക്ടര്‍, യാത്രക്കാരോട് പറഞ്ഞ് പരിഹസിച്ചു ചിരിച്ചു, പരാതിയുമായി പെണ്‍കുട്ടി

· · 1 min read
Share: Copied!

എറണാകുളം: കെ.എസ്.ആർ.ടി.സി. പ്രിയദർശിനി ബസിൽ കണ്ടക്ടർ പെൺകുട്ടിയെ ടിക്കറ്റെടുക്കാൻ നിർബന്ധിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തതായി പരാതി. അഞ്ച് വിദ്യാർഥിനികൾ യാത്ര ചെയ്യാൻ കയറിയ കെ.എസ്.ആർ.ടി.സി. പ്രിയദർശിനി ബസിൽ നാലു പേർക്ക് സീറോ ടിക്കറ്റ് നൽകി. അഞ്ചാമത്തെ പെൺകുട്ടിയോട് ടിക്കറ്റെടുക്കാൻ കണ്ടക്ടർ നിർബന്ധിച്ചെന്നാണ് പരാതി. അപമാനിച്ച കണ്ടക്ടർക്കെതിരേ ശക്തമായ നടപടി എടുക്കണമെന്ന് പെൺകുട്ടി പറവൂർ എസ്.എച്ച്.ഒ.യ്ക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. അടുത്തിടെ തിരുപ്പതി ക്ഷേത്രദർശനം കഴിഞ്ഞ കുട്ടിയുടെ തലമുടി വെട്ടിയ നിലയിലായിരുന്നു. കണ്ടാൽ പെൺകുട്ടിയായി തോന്നുന്നില്ലെന്ന് കണ്ടക്ടർ ആക്ഷേപിച്ചതായി പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. ‘ബസിൽ കയറി. ടിക്കറ്റ് നൽകാൻ കണ്ടക്ടർ എത്തിയപ്പോൾ തനിക്ക് ഒപ്പമുണ്ടായിരുന്ന നാലുപേർക്ക് ടിക്കറ്റ് കൊടുത്തു. എനിക്കുമാത്രം ടിക്കറ്റ് തന്നില്ല. പെൺകുട്ടിയാണെന്ന് പറഞ്ഞിട്ടും കണ്ടക്ടർ അത് കേൾക്കാൻ കൂട്ടാക്കിയില്ല. പെൺകുട്ടിയാണെന്ന് പലവട്ടം പറഞ്ഞപ്പോൾ- നീ പെൺകുട്ടിയാണെന്നുള്ളതിന് എനിക്ക് എന്താണ് ഉറപ്പ്.

നിന്റെ ഡ്രസ്സ് ഊരിയൊന്നും നോക്കാൻ പറ്റില്ലല്ലോ. നെഞ്ചത്ത് എഴുതി ഒട്ടിച്ചുവെക്കണം എന്നൊക്കെ കണ്ടക്ടർ പറഞ്ഞതായും പെൺകുട്ടി കൂട്ടിച്ചേർത്തു. പെൺകുട്ടിയാണെന്ന് ഇവളെ എങ്ങനെയാണ് കണ്ടാൽ മനസ്സിലാകുക എന്ന് ചോദിച്ച് മറ്റുള്ളവരെ വിളിച്ച് തന്നെ കണ്ടക്ടർ ചൂണ്ടിക്കാണിച്ചെന്നും പെൺകുട്ടി പറഞ്ഞു. കുട്ടികളോട് സംസാരിക്കാൻ പാടില്ലാത്ത ഭാഷയിലാണ് കണ്ടക്ടർ സംസാരിച്ചത്. തുടർന്ന് ഇറങ്ങേണ്ട സ്റ്റോപ്പിന് മുൻപേയിറങ്ങി. അപ്പോൾ ഡ്രൈവർ ബസ് അരികത്തേക്ക് ചേർത്തിട്ടുകൊടുത്ത് കണ്ടക്ടർക്ക് ചീത്ത പറയാനുള്ള അവസരമൊരുക്കിക്കൊടുത്തു.

തുടർന്ന് അവിടെ വലിയ ഗതാഗതക്കുരുക്കുണ്ടായി. അവിടെ കണ്ടുനിന്നവരും ബസിലുണ്ടായിരുന്നവരും ഒന്നും പ്രതികരിച്ചില്ലെന്നും പെൺകുട്ടി പറഞ്ഞു. പറവൂർ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽനിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 2.30-ന് എറണാകുളത്തേക്ക് പോയ ബസിലാണ് സംഭവം. വള്ളുവള്ളിയിലേക്ക് പോകാനാണ് പെൺകുട്ടികൾ ബസിൽ കയറിയത്. യാത്രക്കാരിൽ ചിലരും കണ്ടക്ടറോടൊപ്പംകൂടി പെൺകുട്ടിയെ അവഹേളിച്ചതായി പരാതിയിലുണ്ട്. പെൺകുട്ടിയുടെ കൂടെയുണ്ടായിരുന്ന മറ്റു കുട്ടികൾ ദൃശ്യം വീഡിയോയിൽ പകർത്തിയിട്ടുണ്ട്.

 

BREAKING NEWS
നിരവധി റെസ്റ്റോറന്റുകളുടെ ഉടമ കെട്ടിടത്തിൽ നിന്ന് വീണുമരിച്ച സംഭവം; ഒളിവിലായിരുന്ന ഇൻഫ്ളുവൻസർ ശ്രദ്ധ ദുബെ അറസ്റ്റിൽ; ’ഞാൻ നിരപരാധിയാണ്; ശിവ ശർമ്മയ്ക്ക് 20 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു, അതാവും ആത്മഹത്യയ്ക്ക് കാരണം’
21 Oct 2026
BREAKING NEWS
’കുട്ടികളെ പരീക്ഷണ വസ്തുക്കളാക്കരുത്’: പിണറായി, എസ്എംഎ ബാധിതരായ കുട്ടികൾക്ക് ആരോഗ്യവകുപ്പ് വിതരണം ചെയ്യുന്ന മരുന്നിന്റെ കവറിൽ ‘ഡോക്ടേഴ്സ് സാമ്പിൾ’ എന്ന രേഖപ്പെടുത്തിയതിൽ ആശങ്ക; ഭയം വേണ്ടെന്ന് ആരോഗ്യവകുപ്പ്
21 Oct 2026
BREAKING NEWS
ലോകാവസാനത്തിന് മുമ്പ് സ്വർഗത്തിലെത്താം... പക്ഷെ നിങ്ങൾ‍ പട്ടിണി കിടക്കണം, നിങ്ങളുടെ മക്കൾക്ക് ഭക്ഷണം കൊടുക്കരുത്... ഷക്കഹോള വനത്തിലെ ആഴം കുറഞ്ഞ കുഴിമാടങ്ങളിൽനിന്ന് കണ്ടെത്തിയത് 190 കുട്ടികളുടെയുൾപ്പെടെ 191 മൃതദേഹങ്ങൾ!! സ്വയം പ്രഖ്യാപിത പാസ്റ്റർ പോൾ മക്കെൻസിക്കും 28 അനുയായികൾക്കും വധശിക്ഷ
21 Oct 2026
BREAKING NEWS
കുടുംബം നിശ്ചയിച്ച വിവാ​ഹത്തിൽ നിന്ന് പിന്മാറി താൻ സ്നേ​ഹിക്കുന്നയാളെ വിവാഹം ചെയ്തുതരണമെന്ന് 19 കാരി, എതിർത്തിട്ടും വകവച്ചില്ല ഉറങ്ങിക്കിടന്ന മകളുടെ തലയ്ക്ക് വെടിയുതിർന്ന് പിതാവ്, ​ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ചികിത്സയിൽ!! മകളെ കൊല്ലാൻ ശ്രമിച്ചുവെന്ന് മാതാവിന്റെ പരാതി, പിതാവ് അറസ്റ്റിൽ
21 Oct 2026