BREAKING NEWS

ബ്രിട്ടൻ്റെ രഹസ്യ പദ്ധതി ചോർന്നു…; ആയിരക്കണക്കിന് അഫ്ഗാൻ പൗരന്മാരെ യുകെയിലേക്ക് പുനരധിവസിപ്പിക്കാന്‍ പദ്ധതി തയാറാക്കി… ക്ഷമാപണം നടത്തി ബ്രിട്ടിഷ് പ്രതിരോധ മന്ത്രി

· · 1 min read
Share: Copied!

ലണ്ടന്‍: ആയിരക്കണക്കിനു അഫ്ഗാനികളെ യുകെയിലേക്ക് പുനരധിവസിപ്പിക്കാൻ ബ്രിട്ടൻ രഹസ്യ പദ്ധതി തയാറാക്കിയിരുന്നതായി റിപ്പോർട്ടുകൾ. 2021ൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ എത്തിയതിനു പിന്നാലെ 19,000 പേരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതിനെത്തുടർന്നാണ് പദ്ധതി തയാറാക്കിയതെന്നാണ് വിവരം.

യുകെയിലേക്ക് പുനരധിവാസത്തിനായി അപേക്ഷിച്ചവരുടെ വിവരങ്ങളാണ് ചോർന്നത്. പ്രതിരോധ മന്ത്രായലത്തിലെ ഒരു ഉദ്യോഗസ്ഥനിൽ നിന്നുണ്ടായ പിഴവാണ് വിവരങ്ങൾ ചോരാൻ ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകൾ. ഇതുവരെ 4,500 അഫ്ഗാനികൾ യുകെയിൽ എത്തിയിട്ടുണ്ട്.

സ്വകാര്യ വിവരങ്ങൾ ചോർന്നവരുടെ പുതിയ പുനരധിവാസ പട്ടിക തയാറാക്കിയാണ് രഹസ്യ പദ്ധതി രൂപികരിച്ചത്. ബ്രിട്ടിഷ് സേനയെ സഹായിച്ച പാർലമെന്റ് അംഗങ്ങളും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും സ്വകാര്യ വിവരങ്ങള്‍ ചോർന്നവരുടെ പട്ടികയില്‍ ഉൾപ്പെടുന്നു.

സ്വകാര്യ വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടിഷ് പ്രതിരോധ മന്ത്രി ജോൺ ഹെയ്‌ലി ക്ഷമാപണം നടത്തി. ‘‘സ്വകാര്യ വിവരങ്ങള്‍ ചോർന്നത് ഗുരുതരമായ വീഴ്ചയാണ്. മൂന്ന് വർഷങ്ങൾക്കു മുൻപ് മുൻ സർക്കാർ അധികാരത്തിൽ ഇരിക്കുമ്പോഴാണ് വിവരങ്ങൾ ചോർന്നത്. പക്ഷേ, വിവരങ്ങൾ ചോർന്ന എല്ലാവരോടും ഞാൻ ക്ഷമാപണം നടത്തുന്നു.’’ – ജോൺ ഹെയ്‌ലി പറ‍ഞ്ഞു.

 

‘നിമിഷ പ്രിയക്ക് മാപ്പ് ഇല്ല’, കടുത്ത നിലപാടിൽ തലാലിന്‍റെ സഹോദരൻ, ഒരു ഒത്തു തീർപ്പിനും ഇല്ലെന്ന നിലപാടിൽ; അനുനയ ചർച്ചകൾ തുടരും

BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026