BREAKING NEWS

അധ്യാപികമാരെ കൂട്ടാതെ വിദ്യാര്‍ത്ഥികളോടൊപ്പം ചെക്ക് ഡാമില്‍ പോയി, നീന്തല്‍ പഠിപ്പിക്കാനെന്ന വ്യാജേന പെണ്‍കുട്ടികളെ കൈകളിലെടുത്തു, ഒരുമിച്ച് കുളിയും, പ്രിന്‍സിപ്പിലിനു സസ്പെന്‍ഷന്‍

· · 1 min read
Share: Copied!

ജയ്‌പുർ: രാജസ്ഥാനിലെ ആൽവാറിൽ വിദ്യാർഥിനികൾക്കൊപ്പം ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനു സസ്പെൻഷൻ. ഒൻപത് മുതൽ 12–ാം ക്ലാസ് വരെ പഠിക്കുന്ന 200 ഓളം വിദ്യാർഥികളെയും കൊണ്ടാണ് പ്രിൻസിപ്പൽ ചെക്ക് ഡാമിലെത്തിയത്. അധ്യാപികമാരെ കൂട്ടാതെയാണ് പ്രിൻസിപ്പൽ പെൺകുട്ടികൾ അടക്കമുള്ള വിദ്യാർഥികളുമായി പോയത്. വനപാതയിലൂടെ സുരക്ഷയൊരുക്കാതെ രണ്ട് കിലോമീറ്റർ സഞ്ചരിച്ചാണ് സംഘം ചെക്ക് ഡാമിലെത്തിയത്. ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനത്തിലാണ് സംഭവം. വിദ്യാർഥികൾക്കൊപ്പം പ്രിൻസിപ്പൽ ജലാശയത്തിൽ കുളിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു.

ഇതേതുടർന്ന് ഗ്രാമവാസികൾ പരാതിയുമായി എത്തിയതോടെയാണ് വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തത്. അതേസമയം നീന്തൽ പഠിപ്പിക്കാനെന്ന വ്യാജേനയാണ് വിദ്യാർഥികളെ പ്രിൻസിപ്പൽ കൊണ്ടുപോയതെന്നും ആരോപണമുണ്ട്. നീന്തൽ പഠിപ്പിക്കാനായി പ്രിൻസിപ്പൽ പെൺകുട്ടികളെ കൈകളിൽ ഉയർത്തിയതായും ഗ്രാമവാസികൾ ആരോപിച്ചു.

സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിനു മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. മുൻപ് ഒട്ടേറെ ആളുകൾ മുങ്ങിമരിച്ച ഇടത്താണ് സുരക്ഷ ഒരുക്കാതെ പ്രിൻസിപ്പൽ വിദ്യാർഥികളെ കൊണ്ടുപോയതെന്നും അപകട സാധ്യത കാരണം നാല് വർഷമായി ജലാശത്തിലേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണെന്നും നാട്ടുകാർ പറയുന്നു.

BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
അഞ്ചുതെങ്ങിലെ പ്രമുഖ ക്രമിനൽ- അസ്വാഭാവിക മരണക്കേസുകളിൽ അന്വേഷണത്തിന് നേതൃത്വം നൽകി, കഴിഞ്ഞവർഷം കുറ്റാന്വേഷണ മികവിനുള്ള മെഡൽ നേടി... പോലീസ് ഉദ്യോഗസ്ഥൻ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, മരിച്ചത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ഇൻസ്പെക്ടർ
26 Oct 2026
BREAKING NEWS
പുലർച്ചെ 2 മണിക്ക് നാടകീയ രം​ഗങ്ങൾ കുറ്റ്യാടി പോലീസ് സ്റ്റേഷനിലേക്ക് കാറുകളോടി കയറ്റി ലഹരിസംഘങ്ങൾ; സ്റ്റേഷൻ പരിസരത്ത് ഏറ്റുമുട്ടൽ; ആറുപേർ കസ്റ്റഡിയിൽ; ഒരു വാഹനത്തിൽ നിന്നും എംഡിഎംഎയും കഞ്ചാവും കണ്ടെത്തി
26 Oct 2026