BREAKING NEWS

‘വിളവ് തിന്നുന്ന വേലികൾ‘ ; സംസ്ഥാനത്ത് 1600 ഉദ്യോ​ഗസ്ഥർ അഴിമതിക്കാരുടെ പട്ടികയിൽ, 250 പേർ റെഡ് കാറ്റഗറിയിൽ’; അധികവും ഡിജിറ്റൽ കൈക്കൂലി, എഐ നിരീക്ഷണ സംവിധാനങ്ങൾ സജ്ജമാക്കുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം

· · 1 min read
Share: Copied!

തിരുവനന്തപുരം: സംസ്ഥാനത്ത് അഴിമതിക്കാരായ 1600 ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിൽ 250 പേർ റെഡ് കാറ്റഗറിയിലാണെന്നും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം. പ്രോജക്ട് സീറോയുടെ ഭാഗമായി തയ്യാറാക്കിയ പട്ടികയിൽ റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ്, മോട്ടോർ വാഹന വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് കൂടുതലുള്ളതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വൻതോതിൽ അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരെ ഓരോരുത്തരായി പിടികൂടുന്നുണ്ടെന്നും മനോജ് എബ്രഹാം വ്യക്തമാക്കി. എന്നാൽ കൈക്കൂലി വാങ്ങുന്ന രീതിയിൽ വലിയ മാറ്റമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരിട്ട് പണം കൈമാറുന്നതിന് പകരം ഡിജിറ്റൽ മാർഗങ്ങളിലൂടെയാണ് പലരും കൈക്കൂലി സ്വീകരിക്കുന്നത്.

വിദേശത്ത് പഠിക്കുന്ന മകളുടെ അക്കൗണ്ടിലേക്ക് വരെ ഇടനിലക്കാർ വഴി കൈക്കൂലി പണം കൈമാറിയതായി കണ്ടെത്തിയിട്ടുണ്ടെന്നും വിജിലൻസ് ഡയറക്ടർ പറഞ്ഞു. ഇത്തരം ഇടപാടുകളിൽ ബിനാമി സംവിധാനങ്ങളും വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ ഉപയോഗിക്കുമെന്നും മനോജ് എബ്രഹാം പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഫയൽ കൈമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കും. ഇടപാടുകളിലോ പ്രവർത്തനങ്ങളിലോ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടാൽ നിരീക്ഷണം ശക്തമാക്കുമെന്നും വിജിലൻസ് ഡയറക്ടർ വ്യക്തമാക്കി.

‘പോസ്റ്റിട്ടത് യൂത്ത് കോൺഗ്രസ് പ്രസിഡന്റായി, ഡിലീറ്റ് ചെയ്തത് മന്ത്രിയായി’; അമിത് ഷായ്ക്കെതിരായ കരിങ്കൊടി പ്രതിഷേധത്തിൽ ഒ.ജെ. ജനീഷിനെ പരിഹാസിച്ച് ചിന്ത ജെറോം , പിന്നാലെ തിരുവനന്തപുരത്ത് സംഘർഷം

BREAKING NEWS
‘ജയമാധവനെ കൊന്നത് ഞാനല്ല, പരാതി തന്ന അനിൽ തന്നെയായിരിക്കും’; കൂടത്തിൽ കൊലപാതകക്കേസിൽ കുറ്റം നിഷേധിച്ച് രവീന്ദ്രൻ നായർ; ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ല
23 Oct 2026
BREAKING NEWS
‘സർജറിക്കൊപ്പം കത്രിക ഫ്രീയായി നൽകുന്ന പരിപാടി ഇപ്പോഴില്ല’; മുൻ ആരോഗ്യമന്ത്രിമാരുടെ ആരോപണങ്ങൾക്ക് കെ. മുരളീധരന്റെ പരിഹാസം; ‘ കോൺഗ്രസ് പാർട്ടിയാണ് എന്നെ മന്ത്രിയാക്കിയത്; സ്ഥാനം രാജിവയ്ക്കാൻ ഉദ്ദേശിക്കുന്നില്ല; മുൻ മന്ത്രിമാരെ ഇറക്കിയത് എന്നെ ഒതുക്കാൻ; പാർട്ടിയിൽ എക്സ്പയറി ഡേറ്റ് കഴിഞ്ഞവരാണ് അവർ‘
23 Oct 2026
BREAKING NEWS
ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത ഒരു രാജ്യമാണ് മറ്റുള്ളവരെ ഉപദേശിക്കാൻ ഇറങ്ങുന്നത്, സ്വന്തം സൈനികരുടെ മൃതദേഹങ്ങളെപ്പോലും തള്ളിക്കളഞ്ഞവരാണ് മതത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും വാചാലരാകുന്നത്, ജമ്മു കശ്മീരിലേക്ക് കണ്ണോടിക്കുന്നതിന് പകരം സ്വന്തം രാജ്യത്തെ അതിക്രമം അവസാനിപ്പിക്കാന്‍ നോക്ക...
23 Oct 2026
BREAKING NEWS
​ഗർഭിണിയായ 16കാരിയെ തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; ആശുപത്രിയിലെത്തിയത് നവജാതശിശുവുമായി, കുഞ്ഞ് മരിച്ചു; പ്രായപൂർത്തിയാകാത്ത പെൺകുട്ടി എങ്ങനെ ഗർഭിണിയായെന്നതടക്കം വിശദ അന്വേഷണം
23 Oct 2026