BREAKING NEWS

പ്രേം കുമാറിന് കഴക്കൂട്ടത്ത് യുഡിഎഫ് സ്ഥാനാർത്ഥിത്വം? ‘ഒരു പാർട്ടിയിലും അം​ഗത്വമില്ല, നാളെ സംഭവിക്കുമെന്ന് പറയാനാവില്ല. ദൈവനിശ്ചയം പോലെ ചില കാര്യങ്ങൾ നടക്കുമ്പോൾ ഞാൻ അതിനൊപ്പം നിൽക്കുന്നുവെന്നു മാത്ര’മെന്ന് നടൻ

· · 1 min read
Share: Copied!

തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനമുന്നയിച്ച നടനും ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷനുമായ പ്രേംകുമാറിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് മത്സരിപ്പിക്കുന്നതിനെ സംബന്ധിച്ച് കോൺഗ്രസ് ആലോചന. പാർട്ടി പ്രവേശനം സംബന്ധിച്ച് പ്രേംകുമാർ നിലപാട് വ്യക്തമാക്കിയശേഷം തുടർനടപടികളുണ്ടാകും.എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രേംകുമാറുമായി ഇന്നലെ ഫോണിൽ സംസാരിച്ചു. കോൺഗ്രസിൽ ചേരുന്നതു സംബന്ധിച്ച ചർച്ചകൾ നടന്നില്ലെങ്കിലും സഹകരണത്തിന്റെ സാധ്യതകൾ ഇരുവരും തേടിയതായാണു സൂചന.

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയാകുമോയെന്ന ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറിയ പ്രേംകുമാർ, തന്റെ കുടുംബത്തിനു കോൺഗ്രസ് പാരമ്പര്യമായിരുന്നുവെന്ന് പ്രതികരിച്ചു. വിദ്യാർഥിയായിരിക്കെ കോളജിൽ കെഎസ്‌യു സ്ഥാനാർഥിയായി മത്സരിച്ചതും ഓർമിപ്പിച്ചു. ‘ഞാൻ ഒരു പാർട്ടിയിലും അംഗത്വമെടുത്തിട്ടില്ല. അതുകൊണ്ട് എവിടേക്കും പോകേണ്ട കാര്യവുമില്ല. നാളെ എന്തു സംഭവിക്കുമെന്ന് പറയാനാവില്ല. ദൈവനിശ്ചയം പോലെ ചില കാര്യങ്ങൾ നടക്കുമ്പോൾ ഞാൻ അതിനൊപ്പം നിൽക്കുന്നുവെന്നു മാത്രം’ – അദ്ദേഹം പറഞ്ഞു.

സർക്കാരിൽനിന്ന് അനീതി നേരിട്ടെന്ന പരാതി ഉന്നയിച്ച പ്രേംകുമാറുമായി സൗഹൃദസംഭാഷണമാണു നടന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. കോൺഗ്രസ് നേതൃയോഗ ചർച്ചയ്ക്കായി ഇന്നു തിരുവനന്തപുരത്തുള്ള വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവരുമായി പ്രേംകുമാർ കൂടിക്കാഴ്ച നടത്തിയേക്കും.

കന്യാസ്ത്രീയെ വളഞ്ഞ് നിന്ന് പോണ്‍ സ്റ്റാറിന്റെയും സിനിമാ നടിയുടെയും പേര് ഉറക്കെ വിളിച്ചു പറഞ്ഞ് വിദ്യാര്‍ത്ഥികള്‍, ഒഴിഞ്ഞുമാറിയിട്ടും വിട്ടില്ല, പിന്തുടര്‍ന്ന് ലൈംഗിക പരാമര്‍ശവും അസഭ്യവര്‍ഷവും, ഇത്തരം വിദ്യാർത്ഥികളുടെ നാടിന് അപമാനമെന്ന് വിമർശനം

BREAKING NEWS
വകുപ്പ് നല്ലതാവാതെ മന്ത്രി വെളുത്ത് സുന്ദരനായിട്ട് എന്താണ് കാര്യമുള്ളത്? ചെന്നിത്തല വളരെ നല്ല ആളാണ്, മഹാനാണ്, പക്ഷെ അദ്ദേഹത്തിന്റെ വകുപ്പ് വളരെ മോശം... ആഭ്യന്തരവകുപ്പ് എല്ലാക്കാലത്തും കുഴപ്പമാണ്, പോലീസുകാരെ നിയന്ത്രിക്കണം... പോലീസിൽ കൂടുതൽ സ്ത്രീകളെ കൊണ്ടുവരണം- ജി. സുധാകരൻ എംഎൽഎ
27 Oct 2026
BREAKING NEWS
‘മുട്ടയ്ക്കൊപ്പം ചെമ്പരത്തിമൊട്ടില്ലാതെ ഞാൻ കഴിക്കത്തില്ല’; സൗന്ദര്യചികിത്സാ വിവാദത്തിൽ പരിഹാസ വീഡിയോയുമായി ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു... മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി... ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു...
27 Oct 2026
BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026