BREAKING NEWS

കന്യാസ്ത്രീയെ വളഞ്ഞ് നിന്ന് പോണ്‍ സ്റ്റാറിന്റെയും സിനിമാ നടിയുടെയും പേര് ഉറക്കെ വിളിച്ചു പറഞ്ഞ് വിദ്യാര്‍ത്ഥികള്‍, ഒഴിഞ്ഞുമാറിയിട്ടും വിട്ടില്ല, പിന്തുടര്‍ന്ന് ലൈംഗിക പരാമര്‍ശവും അസഭ്യവര്‍ഷവും, ഇത്തരം വിദ്യാര്‍ത്ഥികള്‍ നാടിന് അപമാനമെന്ന് വിമര്‍ശനം

· · 1 min read
Share: Copied!

പാട്ന: ബിഹാറിൽ കന്യാസ്ത്രീയെ വളഞ്ഞ് നിന്ന് അശ്ലീല പരാമ‍ർശം നടത്തുന്ന വിദ്യാർത്ഥികളുടെ വീഡിയോക്കെതിരെ രൂക്ഷ വിമർശനം. യൂണിഫോം ധരിച്ച ഒരു സംഘം വിദ്യാർഥികൾ പോൺ താരത്തിന്റെയും സിനിമ നടിയുടേയും പേര് പറഞ്ഞ് ലൈംഗിക ചുവയോടെ അവഹേളിക്കുന്നതും അനുചിതമായി പെരുമാറുന്നതുമാണ് വീഡിയോ.

പോൺ താരം മിയ ഖലീഫയുടേയും ഒരു സിനിമാ നടിയുടേയും പേര് പറഞ്ഞാണ് വിദ്യാർഥികൾ കന്യാസ്ത്രീക്കെതിരെ അസഭ്യ പരാമർശങ്ങൾ നടത്തിയത്. ബിഹാറിലെ ഒരു സ്കൂളിൽ നിന്നുള്ളതാണ് വീഡിയോ എന്നാണ് പുറത്തുവരുന്ന വിവരം. ചില വിദ്യാർത്ഥികൾ അസഭ്യ പരാമർശങ്ങൾ നടത്തുന്നതും കന്യാസ്ത്രീയെ പോൺ നടന്റെ പേര് പറഞ്ഞ് അപമാനിക്കുന്നതും ഹിന്ദിയിൽ മോശം വാക്കുകൾ പറയുന്നതും വീഡിയോയിലുണ്ട്.

വിദ്യാർത്ഥികളുടെ മോശം പെരുമാറ്റത്തിൽ അസ്വസ്ഥയാകുന്ന കന്യാസ്ത്രീയേയും വീഡിയോയിൽ കാണാം. വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ രൂക്ഷ വിമർശനമാണ് വിദ്യാർഥികൾക്കെതിരെ ഉയരുന്നത്. വിദ്യാർത്ഥികളുടെ പെരുമാറ്റം ഞെട്ടിപ്പിക്കുന്നതാണെന്നും ഇത്തരം കുട്ടികൾ നാടിന് നാണക്കേടാണെന്നുമാണ് ഉയരുന്ന വിമര്‍ശനം.

 

BREAKING NEWS
വിശ്വാസവും യുക്തിയും നേർക്കുനേർ; പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ഒത്തുചേരുന്ന പുതുചിത്രം ‘ഹരിവരാസനം’, മകരവിളക്ക് ദിനത്തിൽ ആഗോള റിലീസ്
27 Oct 2026
BREAKING NEWS
എന്റെ പൊന്നെടാവ്വേ ഇവനിന്ന് പ്രാന്താന്നാ തോന്നുന്നെ- ന്യൂസീലൻഡ് ബോളർ!! 11 സിക്സർ, 9 ഫോർ... 35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്, 19 പന്തിൽ 45 റൺസുമായി വൈഭവ്, ന്യൂസിലൻഡിനെതിരെ 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യയുടെ പിള്ളേര്!! പരമ്പര 3-0 സ്വന്തമാക്കി, പിന്നാലെ ഒരുപിടി റെക്കോർഡുകളും
27 Oct 2026
BREAKING NEWS
ഉഗാണ്ടയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ പരമ്പരക്കൊലയാളികളിൽ ഒരാൾ...ഒന്നെങ്കിൽ പ്രണയവാ​ഗ്ദാനം നൽകി വശത്താക്കും, അല്ലെങ്കിൽ കുടുംബങ്ങളെ ഒന്നാകെ ലക്ഷ്യമിട്ട് വീടുകളിൽ അതിക്രമിച്ചുകയറി വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കും!!15 വർഷത്തിനിടെ കൊന്നുതിന്നത് 38 പേരെ, നരഭോജി മനുഷ്യൻ അറസ്റ്റിൽ, കുറ്റം തെളിഞ്ഞാ...
27 Oct 2026
BREAKING NEWS
വകുപ്പ് നല്ലതാവാതെ മന്ത്രി വെളുത്ത് സുന്ദരനായിട്ട് എന്താണ് കാര്യമുള്ളത്? ചെന്നിത്തല വളരെ നല്ല ആളാണ്, മഹാനാണ്, പക്ഷെ അദ്ദേഹത്തിന്റെ വകുപ്പ് വളരെ മോശം... ആഭ്യന്തരവകുപ്പ് എല്ലാക്കാലത്തും കുഴപ്പമാണ്, പോലീസുകാരെ നിയന്ത്രിക്കണം... പോലീസിൽ കൂടുതൽ സ്ത്രീകളെ കൊണ്ടുവരണം- ജി. സുധാകരൻ എംഎൽഎ
27 Oct 2026