BREAKING NEWS

വഴിതെറ്റി മദ്യക്കടയിലെത്തി, ‘മാജിക് മൊമൻറ്സ്’ അടിച്ച് ‘കിങ്ഫിഷറി’നു മുകളിൽ ‘ഓഫ്’ ആയി കുരങ്ങ്, വീഡിയോ വൈറൽ

· · 1 min read
Share: Copied!

റാഞ്ചി: ജാർഖണ്ഡിലെ റാഞ്ചിയിൽ വഴിതെറ്റി മദ്യക്കടയിലെത്തിയ പെൺകുരങ്ങ് മദ്യം കുടിച്ച് പെട്ടികൾക്ക് മുകളിൽ കിടന്നുറങ്ങിയ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഓർമാഞ്ചി ബ്ലോക്ക് ചൗക്കിലെ മദ്യക്കടയിലാണ് സംഭവം നടന്നത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് പെൺകുരങ്ങ് അപ്രതീക്ഷിതമായി മദ്യക്കടയ്ക്കുള്ളിലേക്ക് കയറിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരൻ കുരങ്ങിനെ പുറത്താക്കാൻ ശ്രമിച്ചെങ്കിലും കുരങ്ങ് ഇയാളെ ആക്രമിക്കാൻ ശ്രമിച്ചു. ഇതോടെ ജീവനക്കാരൻ ഭയന്ന് ഓടിമാറുകയായിരുന്നു.

തുടർന്ന് കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന ‘മാജിക് മൊമന്റ്’ മദ്യക്കുപ്പികളിലൊന്ന് കുരങ്ങ് കൈക്കലാക്കി. കുപ്പിയിൽനിന്ന് മദ്യം കുടിച്ച കുരങ്ങ് കുറച്ചുസമയത്തിന് ശേഷം വീണ്ടും മദ്യം കഴിച്ചതായും റിപ്പോർട്ടുണ്ട്. ഒടുവിൽ മദ്യലഹരിയിലായ കുരങ്ങ് മദ്യശാലയിലെ പെട്ടികൾക്ക് മുകളിൽ കയറി മണിക്കൂറുകളോളം കിടന്നുറങ്ങി.

സംഭവമറിഞ്ഞതോടെ മദ്യക്കടയ്ക്ക് ചുറ്റും ആളുകൾ തടിച്ചുകൂടി. കുരങ്ങിന്റെ ‘മദ്യപാനം’ മൊബൈൽ ഫോണിൽ പകർത്താനും പലരും ശ്രമിച്ചു. വീഡിയോ ചിത്രീകരിക്കുന്നയാൾ അടുത്തെത്തുമ്പോൾ കുരങ്ങ് ഇടയ്ക്കിടെ കണ്ണുതുറന്ന് നോക്കുകയും പിന്നീട് വീണ്ടും ഉറങ്ങുകയും ചെയ്യുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മദ്യക്കുപ്പിയും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ രക്ഷാപ്രവർത്തക സംഘം പിന്നീട് കുരങ്ങിനെ സുരക്ഷിതമായി മദ്യക്കടയിൽനിന്ന് പുറത്തേക്ക് മാറ്റി. സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

‘വഴിയിൽ വണ്ടിമാറി കയറുന്നവർക്ക് രാഷ്ട്രീയസ്ഥാനം നൽകാനുള്ള സന്ദേശമാണിത്; വെള്ളംകോരികളും വിറകുവെട്ടികളും ഇതിനെ മറിച്ച് ചിന്തിക്കും; കൊഞ്ഞനം കുത്തുന്ന നിയമനമായിപ്പോയി‘: നടൻ പ്രേംകുമാറിന്റെ നിയമനത്തിൽ കേരള ഫിലിം ചേംബർ പ്രസിഡന്റ്

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026