BREAKING NEWS

വൈദ്യുതി മുടക്കം നാട്ടുകാർക്കല്ലേയുള്ളു, കെഎസ്ഇബിക്ക് ഇല്ലല്ലോ? പ്രിയപ്പെട്ട റോണോയുടെ മത്സരം കാണാൻ കാത്തിരുന്ന ആരാധകർക്കു മുന്നിൽ രസം കൊല്ലിയായി വൈദ്യുതി മുടക്കം, ഒന്നും നോക്കിയില്ല ഫോണുമെടുത്ത് യുവാക്കൾ കെഎസ്ഇബി ഓഫിസിലേക്ക്, കളികണ്ട് തീർത്ത് മടക്കം, പ്രതിഷേധം തുടരുമെന്ന് മുന്നറിയിപ്പ്

· · 1 min read
Share: Copied!

കൊ​ച്ചി: നാടെങ്ങും ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ൾ ലഹരിയിലാണ്. ഇതിനിടെ വൈദ്യുതി മുടക്കം വന്നാലെന്ത് ചെയ്യും… എവിടെ വൈദ്യുതി ഇല്ലെങ്കിലും കെഎസ്ഇബി ഓഫിസിൽ ഉണ്ടാകാതിരിക്കില്ലല്ലോ…മ​ത്സ​ര​ത്തി​നി​ടെ വൈ​ദ്യു​തി നി​ല​ച്ച​തോടെ കെ​എ​സ്ഇ​ബി ഓ​ഫീ​സി​ൽ എ​ത്തി ക​ളി ക​ണ്ട് യു​വാ​ക്ക​ളു​ടെ പ്ര​തി​ഷേ​ധം. ബു​ധ​നാ​ഴ്ച എ​റ​ണാ​കു​ളം കാ​ഞ്ഞൂ​ർ പു​തി​യേ​ടം കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലാ​യി​രു​ന്നു വേറിട്ട പ്രതിഷേധമുണ്ടായത്.

ഫുട്ബോൾ ആരാധകരുടെ പ്രിയതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ബൂട്ടണിഞ്ഞ കളത്തിലിറങ്ങുന്നത് കാണാൻ കാത്തിരുന്നരുടെ ഇടയിലാക്കേണ് വൈദ്യുതി മുടക്കം എത്തിയത്. പോ​ർ​ച്ചു​ഗ​ൽ- കോം​ഗോ മ​ത്സ​രം ന​ട​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​തി മു​ട​ങ്ങിയതോടെ യു​വാ​ക്ക​ൾ മൊ​ബൈ​ൽ ഫോ​ണു​മാ​യി കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലേക്ക് എത്തുകയായിരുന്നു. പിന്നീട് അവിടെ ഇ​രു​ന്നാണ് ക​ളി ക​ണ്ട​ത്. വീ​ണ്ടും വൈ​ദ്യു​തി മു​ട​ങ്ങി​യാ​ൽ സ​മാ​ന പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്ന് യു​വാ​ക്ക​ൾ പ​റ​ഞ്ഞു.

അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് വൈ​കി​ട്ട് 6 മു​ത​ൽ 12 മ​ണി​ക്കി​ട​യി​ൽ വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യി വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് കെ​എ​സ്ഇ​ബി അ​റി​യി​ച്ചി​രു​ന്നു.​ വൈ​ദ്യൂ​തി ല​ഭ്യ​ത​യി​ൽ വ​ൻ കു​റ​വ് വ​ന്ന​തി​നാ​ലാ​ണ് ഈ ​മാ​സം 30 വ​രെ വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ദക്ഷിണ കൊറിയൻ തന്ത്രങ്ങൾ ചോർത്താൻ ഡ്രോൺ? ​ഗ്രൂപ്പ് എയിൽ മെക്‌സിക്കോ- ദക്ഷിണ കൊറിയ മത്സരം നിർണായകം, ദക്ഷിണകൊറിയയുടെ ടാക്റ്റിക്കൽ പരിശീലനത്തിന് തൊട്ടുമുൻപ് ക്യാമ്പിന് മുകളിൽ വട്ടമിട്ട് പറന്ന് ഡ്രോൺ, മെക്സിക്കൻ സൈന്യം ഡ്രോൺ വെടിവെച്ചിട്ടു!! ദുരൂഹത

BREAKING NEWS
കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ
25 Oct 2026
BREAKING NEWS
"നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാന്‍ നില്‍ക്കണ്ട, അതിനൊന്നും നിങ്ങള്‍ ആയിട്ടില്ല", ജഡ്ജി തട്ടിക്കയറി, മാമന്‍ ഓടിച്ചിരുന്ന വണ്ടി കിടക്കുന്ന കിടപ്പ് കാണണം, കാര്‍ നൂറിലെങ്കിലും ഓടിച്ചുകാണും, പ്രതികരണവുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍, 17കാരന്‍ മദ്യപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
25 Oct 2026
BREAKING NEWS
സൂപ്പർ എൽ നിനോ ഭീഷണി; മത്തി, അയല, നെത്തോലി തുടങ്ങിയ ചെറുമീനുകൾ കടലിൽനിന്ന് അപ്രത്യക്ഷമായേക്കും; മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടി
25 Oct 2026
BREAKING NEWS
വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതല്‍ താര്‍ കാറും ബൈക്കും ആവശ്യപ്പെട്ട് മര്‍ദനം, നിരന്തരം വഴക്ക്, തര്‍ക്കം മൂത്തതോടെ യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് മുടിയില്‍ കുത്തിപ്പിടിച്ച് ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്
25 Oct 2026