BREAKING NEWS

പോറ്റിയുടെ സൗമ്യത തട്ടിപ്പിനുള്ള മറ!! നാട്ടുകാർക്കിടയിൽ പ്രാരാബ്ദക്കാരൻ, ചെറിയ ചെറിയ തുകകൾ കടം വാങ്ങും, ആദ്യഭാര്യയുടേത് അസ്വഭാവിക മരണം, ഇതോടെ പോറ്റി ശ്രീരാംപുര ക്ഷേത്രത്തിൽ നിന്ന് പുറത്ത്, ബെംഗളൂരുവിലേക്കുള്ള രണ്ടാം വരവ് ശബരിമല കീഴ്ശാന്തിയുടെ പരികർമിയെന്ന മേൽവിലാസത്തിൽ

· · 1 min read
Share: Copied!

ബെംഗളൂരു: ശബരിമല സ്വർണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സ്വർണ, ഭൂമി ഇടപാടുകളെ കുറിച്ച് പുറത്തുവരുന്ന വിവരങ്ങൾ കേട്ടു ഞെട്ടിയിരിക്കുകയാണ് ശ്രീരാംപുര നിവാസികൾ. എല്ലാവരോടും ശാന്തമായും സരസമായുമാണു സംസാരിച്ചിരുന്നത്. 20 വർഷത്തിലേറെയായി ഇവിടെ താമസിക്കുന്ന പോറ്റിയെ കുറിച്ച് ആർക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല. പരിചയക്കാരിൽ നിന്നു ചെറു തുകകൾ കടം വാങ്ങി ജീവിക്കുന്ന സാധു അതായിരുന്നു പരിചയക്കാർക്കിടയിൽ പോറ്റിയുടെ മേൽവിലാസം.

ആദ്യ ഭാര്യയുടെ അസ്വാഭാവിക മരണത്തെ തുടർന്നാണ് താസിച്ചിരുന്ന വീടിന് എതിർഭാഗത്തെ കോത്താരി മാൻഷൻ അപ്പാർട്മെന്റിലെ ഫ്ലാറ്റിലേക്ക് 2004ൽ പോറ്റി മാറിയത്. തുടർന്നായിരുന്നു രണ്ടാം വിവാഹം. ആദ്യഭാര്യയുടെ മരണത്തോടെ പോറ്റി ശ്രീരാംപുര ക്ഷേത്രത്തിൽ നിന്നും പുറത്തായി. പിന്നാലെ ശബരിമലയിൽ കീഴ്ശാന്തിയുടെ പരികർമിയായി. ഈ മേൽവിലാസത്തിലാണു ബെംഗളൂരുവിലേക്കുള്ള രണ്ടാം വരവ്. രണ്ടാം ശബരിമല എന്നറിയപ്പെടുന്ന ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ വാതിലിൽ സ്വർണം പൂശിയതും ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ ചെന്നൈ സ്മാർട് ക്രിയേഷൻസിലായിരുന്നു. 2019 മാർച്ചിൽ ശബരിമല ശ്രീകോവിലിന്റെ വാതിലിൽ സ്വർണം പൂശി സമർപ്പിച്ച ശേഷമായിരുന്നു ഇത് നടന്നത്.

അതേസമയം ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി നടത്തിയ തെളിവെടുപ്പിൽ 576 ഗ്രാം സ്വർണം പിടിച്ചെടുത്തെങ്കിലും നഷ്ടപ്പെട്ട സ്വർണത്തിൽ ഇനിയും ഏറെ കണ്ടെത്താനുണ്ട്. പോറ്റിയുമായി ബെം​ഗളൂരുവിലും ബെള്ളാരിയിലും ചെന്നൈയിലുമായി നടത്തിയ തെളിവെടുപ്പിനുശേഷം അന്വേഷണസംഘം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഇന്നലെ തിരികെയെത്തി. ഇനി ശബരിമലയിൽ തെളിവെടുപ്പു നടത്തിയ ശേഷം രണ്ടാം പ്രതി മുരാരി ബാബുവിനെ കസ്റ്റഡിയിൽ വാങ്ങി ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പമിരുത്തി ചോദ്യം ചെയ്യും. കൂടാതെ കണ്ടെടുത്ത സ്വർണമടക്കം അന്വേഷണ പുരോഗതി റിപ്പോർട്ടും ഉടൻ കോടതിയിൽ ഹാജരാക്കും.

BREAKING NEWS
‘ബിബിയെ വീണ്ടും പ്രധാനമന്ത്രിയാക്കണം; മികച്ച പോരാളി, ഒരുമിച്ച് തുടങ്ങിവെച്ച ദൗത്യങ്ങൾ പൂർത്തിയാക്കണം’; ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പരസ്യ പിന്തുണയുമായി ട്രംപ്
26 Oct 2026
BREAKING NEWS
രാഹുലിൻറെ പരാമർശങ്ങൾ അപകീർത്തികരമായ സ്വഭാവമുള്ളവയല്ല, തെളിവുകളില്ല!! അമിത് ഷായ്ക്കെതിരായ അപകീർത്തി പരാമർശത്തിൽ രാഹുൽ ഗാന്ധി കുറ്റവിമുക്തൻ
26 Oct 2026
BREAKING NEWS
ഡൽഹിയിൽ വീണ്ടും ദുരന്തം!! പഴയ കെട്ടിടത്തിനു മുകളിൽ വീണ്ടും നിർമാണത്തിനു ശ്രമം, പുതിയ സ്ലാബ് തകർന്നതോടെ താഴെയുള്ള നിലയും ഇടിഞ്ഞു ദേഹത്തു വീണു, അച്ഛനും മകനും ദാരുണാന്ത്യം, മൃതദേഹം പുറത്തെത്തിച്ചത് 14 മണിക്കൂർ നീണ്ട പരിശ്രമത്തിനിടെ
26 Oct 2026
BREAKING NEWS
വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, വീഡിയോ കോള്‍ ചെയ്ത് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, പിന്നാലെ 29കാരി തൂങ്ങിമരിച്ചു
26 Oct 2026