കൊച്ചി: പൂക്കി മുഖ്യമന്ത്രിയെന്ന പേരിൽ വിഡി സതീശനെ ഇൻസ്റ്റഗ്രാം ആഘോഷിക്കുകയാണിപ്പോൾ. കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിനിടെ വിഡി സതീശൻ കാണിച്ച ഒരു ഫേഷ്യൽ എക്‌സ്പ്രസ്പ്രഷൻ ജെൻസിയെന്ന വേർതിരിവില്ലാതെ സെലിബ്രേറ്റ് ചെയ്യുകയാണ് ഇൻസ്റ്റഗ്രാം യൂസേഴ്‌സ്. വാഹനം മോഡിഫിക്കേഷനെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു രസകരമായ എക്‌സ്പ്രഷനോട് കൂടിയുള്ള മറുപടി. ഒടുക്കം വൈറൽ ചിരിയെക്കുറിച്ച് മുഖ്യമന്ത്രി തന്നെ വിശദീകരിക്കുന്നതിങ്ങനെ-
വാഹനം മോഡിഫൈ ചെയ്യുന്നത് സംബന്ധിച്ച് ഒരു പയ്യനാണ് തന്നോട് ചോദ്യം ചോദിച്ചതെന്നും വാത്സല്യത്തോടെ നൽകിയ മറുപടിയാണിതെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. രാത്രി മകളാണ് വൈറലാവുന്ന വീഡിയോ കാണിച്ചുതന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു പയ്യനാണ് എന്നോട് ചോദിച്ചത്, അവന്റെ ഫേസും അപ്പിയറൻസും കണ്ട് വാത്സല്യം തോന്നി നമുക്ക് ശരിയാക്കാടാന്നു പറഞ്ഞു, പേടിക്കേണ്ടെടാ…ശരിയാക്കാമെന്ന മട്ടിലാണ് അത് പറഞ്ഞത്. ധൈര്യം ഉണ്ട്. ചെറുപ്പക്കാരുടെ ഇടയിലെ ആഗ്രഹമല്ലേ. വാക്കല്ലേ പറഞ്ഞത് ശരിയാക്കാമെന്ന് പറഞ്ഞു. എന്റെ മോളോട് പറയുന്നതുപോലെ’, വി ഡി സതീശൻ വ്യക്തമാക്കി.
അതേസമയം നിരവധി രസകരമായ ട്രോളുകളും റീലുകളുമാണ് പൂക്കി മുഖ്യമന്ത്രിയെ ചുറ്റിപറ്റി വൈറലാകുന്നത്. വാഹനങ്ങൾ മോഡിഫൈ ചെയ്യാൻ അനുവദിക്കുമെന്ന് വെറുതെ വോട്ട് നേടാൻവേണ്ടി പറഞ്ഞതല്ലെന്നും ജനങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റാനാണ് തങ്ങൾ വന്നിരിക്കുന്നതെന്നും വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

















































