BREAKING NEWS

ഡിസംബർ 6 ന് ബാബറി മസ്ജിദിന് തറക്കല്ലിടും, മൂന്നുവർഷം കൊണ്ട് പള്ളി പണിയും!! എംഎൽഎ എന്ന നിലയിൽ അല്ല, മറിച്ച് വിശ്വാസികളായ മുസ്ലിം എന്ന നിലയിൽ സിദ്ധിഖിയെ ചടങ്ങിലേക്ക് ക്ഷണിക്കുന്നു… തൃണമൂൽ കോൺഗ്രസ് എംഎൽഎയുടെ അവകാശവാദം വിവാദത്തിൽ, മുസ്ലിം വോട്ടിനായുള്ള തൃണമൂൽ കോൺഗ്രസിന്റെ നീക്കം- ബിജെപി

· · 1 min read
Share: Copied!

കൊൽക്കത്ത: ഡിസംബർ 6 ന് ബാബറിന് സമ്ജിദ് ദിനത്തിൽ പശ്ചിമംബംഗാളിൽ ബാബറി മസ്ജിദിന് തറക്കല്ലിടുമെന്ന തൃണമൂൽ കോൺഗ്രസ് എംഎൽഎയുടെ അവകാശവാദം വിവാദത്തിൽ. തൃണമൂൽ എംഎൽഎ ഹുമയൂൻ കബീറാണ് വിവാദ പരാമർശം നടത്തിയത്. കൂടാതെ പ്രതിപക്ഷ എംഎൽഎ നൗഷാദ് സിദ്ധിഖിയെ ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തു. പ്രതിപക്ഷത്തെ ഏക മുസ്ലിം എംഎൽഎയാണ് സിദ്ധിഖി.

‘ഡിസംബർ 6 ന് ബെൽഡംഗയിൽ ബാബറി മസ്ജിദിന് തറക്കല്ലിടും. സിദ്ധിഖി ഒരു മതവിശ്വാസിയായതിനാൽ ചടങ്ങിലേക്ക് ക്ഷണിക്കുന്നു. എംഎൽഎ എന്ന നിലയിൽ അല്ല നമ്മൾ ഈ ചടങ്ങിൽ പങ്കെടുക്കുന്നത്. മറിച്ച് വിശ്വാസികളായ മുസ്ലിം എന്ന നിലയിലാണ്’, ഹുമയൂൻ കബിർ പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ സിദ്ധിഖി ഇതുവരെയും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. മൂന്ന് വർഷം കൊണ്ട് പള്ളി പണിയുമെന്നു ഹുമയൂൺ അവകാശപ്പെടുത്തു എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മുസ്ലിം വോട്ടിനായുള്ള തൃണമൂൽ കോൺഗ്രസിന്റെ നീക്കമാണിതെന്ന് ബിജെപി ആരോപിച്ചു.

അതേപോലെ ഡിസംബർ ആറിന് തൃണമൂൽ കോൺഗ്രസ് മഹാറാലി സംഘടിപ്പിക്കുന്നുണ്ട്. തൃണമൂൽ കോൺഗ്രസിന്റെ മൈനോറിറ്റി സെൽ എല്ലാ വർഷവും റാലി സംഘടിപ്പിക്കാറുണ്ടെങ്കിലും ഇത്തവണ നേതൃത്വം ഇടപ്പെട്ട് ഉത്തരവാദിത്തം പാർട്ടി വിദ്യാർത്ഥി സംഘടനകൾക്കും യുവജന വിഭാഗത്തിനും വിട്ടിരിക്കുകയാണ്. മുഖ്യമന്ത്രി മമതാ ബാനർജിയും ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും ഉൾപ്പെടെ റാലിയിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്.

ട്രെയിനില്‍ ഇലക്ട്രിക് കെറ്റില്‍ ഉപയോഗിച്ച് ന്യൂഡില്‍സ് പാകം ചെയ്തു, മഹാരാഷ്ട്ര സ്വദേശിനിക്കെതിരെ നടപടിയുമായി റെയില്‍വേ, വീഡിയോ പോസ്റ്റ് ചെയ്ത യുട്യൂബ് ചാനലിനെതിരെയും നടപടി

BREAKING NEWS
’നാടകം അവതരിപ്പിച്ചത് അക്രമസമരമാണെന്ന് വരുത്തി തീർത്ത് 16 പേരെ സസ്പെൻഡ് ചെയ്തു; 60 ദിവസമായിട്ടും നടപടി പിൻവലിച്ചിട്ടില്ല’;മഹാരാജാസിൽ മന്ത്രിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം; വേദിയിൽ വളഞ്ഞു, പ്രസംഗം അവസാനിപ്പിച്ച് റോജി എം. ജോൺ മടങ്ങി
30 Oct 2026
BREAKING NEWS
നെടുമ്പാശേരി മിനി കൂപ്പർ അപകടം: നാല് പ്രതികളും വീണ്ടും പൊലീസ് കസ്റ്റഡിയിൽ; നാളെ വൈകിട്ട് അഞ്ചുവരെ ചോദ്യം ചെയ്യാം
30 Oct 2026
BREAKING NEWS
പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കാനാകില്ല, പ്രണയബന്ധം തകര്‍ന്നാല്‍ പങ്കാളിക്കെതിരെ പരാതി നൽകുന്ന പ്രവണത വർധിക്കുന്നു, യഥാർഥ ബലാത്സംഗ കുറ്റകൃത്യങ്ങളുടെ ഗൗരവം കുറയ്ക്കുന്നുവെന്ന് സുപ്രീം കോടതി
30 Oct 2026
BREAKING NEWS
കാസര്‍കോട് വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടി പാലക്കാട് സ്വദേശിയായ 24 കാരന് ദാരുണാന്ത്യം
30 Oct 2026