BREAKING NEWS

രാഹുലിനെതിരെ വീണ്ടും ബലാത്സംഗ കേസെടുക്കാന്‍ പൊലീസ്; യുവതിയുടെ മൊഴിയെടുക്കും, പരാതി ഗൗരവമുള്ളത്

· · 1 min read
Share: Copied!

തിരുവനന്തപുരം∙ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ വീണ്ടും ബലാത്സംഗ കേസെടുക്കാന്‍ പൊലീസ്. ബെംഗളൂരു സ്വദേശിനി ഇന്നലെ ഉന്നയിച്ച പരാതിയിലാണ് പുതിയ കേസെടുക്കുന്നത്. കേസെടുത്ത ശേഷം പരാതിക്കാരിയെ കണ്ടെത്തി മൊഴിയെടുക്കും. ഇന്നലെ ലഭിച്ച പരാതി ഗൗരവമുള്ളതാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. രാഹുലിന്റെ ജാമ്യപേക്ഷ ഇന്നു കോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ കേസെടുക്കാനുള്ള പൊലീസിന്റെ നീക്കം. ഇക്കാര്യം പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കുമെന്നും സൂചനയുണ്ട്. 

നേരത്തേ മുഖ്യമന്ത്രിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തതിനു പിന്നാലെ രാഹുല്‍ ഒളിവില്‍ പോയിരിക്കുകയാണ്. രാഹുലിനെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ തുടരുമ്പോഴാണ് ഇന്നലെ ബെംഗളൂരുവില്‍നിന്നുള്ള ഇരുപത്തിമൂന്നുകാരി പരാതിയുമായി രംഗത്തെത്തിയത്. ലഭിച്ച ഇ-മെയില്‍ കെപിസിസി പൊലീസിനു കൈമാറിയിരുന്നു. വിവാഹവാഗ്ദാനം നല്‍കി ഹോം സ്‌റ്റേയില്‍ എത്തിച്ചു ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പുതിയ പരാതി.

BREAKING NEWS
മുതിർന്ന പൗരരുടെ സംരക്ഷണം സംസ്കാരമാകണം; മാതാപിതാക്കളെ ഉപേക്ഷിക്കുന്നവർക്കെതിരെ കടുത്ത നടപടി; പ്രോസിക്യൂഷനും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി’; വയോജന ക്ഷേമത്തിന് 12 സ്ഥാപനങ്ങളുമായി ധാരണാപത്രം
10 Nov 2026
BREAKING NEWS
ഇടക്കാല തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾക്കു ശേഷം ട്രംപിന് ബോധോദയം!! 2020ൽ പയറ്റിയ തന്ത്രം വീണ്ടും പൊടിതട്ടിയെടുത്ത് അമേരിക്കൻ പ്രസിഡന്റ്... ഈ തെരഞ്ഞെടുപ്പ് സത്യസന്ധമായാണ് നടന്നതെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ? തെരഞ്ഞെടുപ്പിന് മുമ്പുള്ള അഭിപ്രായ സർവേകൾക്ക് ഡെമോക്രാറ്റുകളുടെ വിജയം പ്രവചിക്കാൻ...
10 Nov 2026
BREAKING NEWS
അവിഹിതബന്ധം ഭർത്താവ് അറിഞ്ഞു, താക്കീത് ചെയ്തു, യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് കഴുത്തുഞെരിച്ചും മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തി, ഹൃദയാഘാതമെന്ന് വരുത്തിത്തീർത്തു, ഒരു മാസത്തിനുശേഷം ഭാര്യയും കാമുകനും പിടിയിൽ
10 Nov 2026
BREAKING NEWS
മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ച കാർ വൈദ്യുതി തൂണിലിടിച്ച ശേഷം ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു, നിമിഷങ്ങൾക്കകം കാർ തീ​ഗോളമായി... ആറു സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം, സോംവതി അമാവാസി ദിനത്തിൽ അപകടം ഹരിദ്വാറിലേക്ക് തീർത്ഥാടനത്തിന് പോകുന്നതിനിടെ
10 Nov 2026