BREAKING NEWS

പാഞ്ഞുവന്ന നേത്രാവതി എക്സ്പ്രസിന് തലവയ്ക്കാൻ മലയാളി യുവാവിന്റെ ശ്രമം; അതിസാഹസീകമായി രക്ഷപ്പെടുത്തി പോലീസ്; സംഭവം ബെംഗളൂരുവിൽ

· · 1 min read
Share: Copied!

ബെംഗളൂരു: ട്രെയിനിന് തലവയ്ക്കാൻ ശ്രമിച്ച മലയാളി യുവാവിനെ രക്ഷപ്പെടുത്തി. മലയാളിയായ അർജുൻ എന്ന യുവാവിനെ പൊലീസ് ആണ് രക്ഷപ്പെടുത്തിയത്. ബെംഗളൂരുവിലെ ഹെബ്ബഗോഡിയിലാണ് സംഭവം. ഹെബ്ബഗോഡി പൊലീസ് നടത്തിയ സമയോചിത ഇടപെടലാണ് ജീവൻ രക്ഷിച്ചത്. പട്രോളിംഗിനിടെ അസ്വാഭാവികമായി പെരുമാറുന്ന യുവാവിനെ ശ്രദ്ധയിൽപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ ഉടൻ ഇടപെടുകയായിരുന്നു.

നേത്രാവതി എക്സ്പ്രസിന് തലവയ്ക്കാനായിരുന്നു യുവാവിൻ്റെ ശ്രമം. പൊലീസിനെ കണ്ടതോടെ ട്രെയിൻ വരുന്ന ദിശയിലേക്ക് യുവാവ് ഓടിമാറിയെങ്കിലും പിന്നാലെ ഓടിയ പൊലീസ് സംഘം സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. ഇതിനിടെ, സ്റ്റേഷനിൽ വിളിച്ചറിയിച്ച് ട്രെയിൻ നിർത്തിച്ചു. യുവാവിനെ പൊലീസ് മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

വവ്വാല്‍ ആണത്രേ നിപ പരത്തുന്നത്, കെ കരുണാകരനും എ കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും ഭരിച്ചിരുന്ന കാലത്ത് വവ്വാല്‍ ഉണ്ടായില്ലേ?? ഇപ്പോ എന്താണ് നിപ ഉണ്ടാവാന്‍ കാരണം, ഭരിക്കുന്നവന്‍ ശരിയല്ല, എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും, പിണറായി സര്‍ക്കാരിന്റെ കാലത്ത് കെ മുരളീധരന്‍ നടത്തിയ പ്രസംഗം വീണ്ടും വൈറലാകുന്നു

BREAKING NEWS
'കൃത്യമായിട്ടുള്ള കോഴ മന്ത്രിക്കും മുഖ്യമന്ത്രിക്കും കിട്ടുന്നുണ്ടാകാം, അതുകൊണ്ടായിരിക്കാം നമ്മളെ ഗൗനിക്കാതെ ഈ പണം കൊടുക്കുന്ന ആളുകളെ മാത്രം ഗൗനിക്കുന്നത്... മുഖ്യമന്ത്രിയെ ഒരു തവണ കൂടി കാണാനായിട്ട് ശ്രമിക്കും, നമ്മൾ നിർധനരായിട്ടുള്ള, ഒന്നിനും കഴിവില്ലാത്ത ആളുകളാണ്, വെറുതെ പഠിച്ച് പരീക്ഷ എഴുതാൻ മ...
26 Oct 2026
BREAKING NEWS
മുത്തശ്ശിക്കൊപ്പം വീടിനു വെളിയിൽ കിട‌ന്നുറങ്ങിയ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയി ലൈം​ഗികമായി പീഡിപ്പിച്ചു, കുട്ടിക്ക് ഗുരുതരമായ രക്തസ്രാവമുണ്ടായതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം വീടിനു സമീപത്തു കിടന്ന കസേരയിൽ ഉപേക്ഷിച്ച് ക‌ടന്നുകളഞ്ഞു, ബന്ധുവായ 25കാരൻ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026