BREAKING NEWS

രാഹുലിനെതിരെ എഡിജിപിയെ വിളിച്ചുവരുത്തി കേസെടുപ്പിച്ചത് മുഖ്യമന്ത്രിയുടെ ഓഫിസിൽ പരാതിയെത്തിയ ആ രാത്രി തന്നെ!! ഇടതു സഹയാത്രികനായ പി.ടി കുഞ്ഞുമുഹമ്മദിനെതിരെ പരാതിയെത്തിയത് നവംബറിൽ, 12 ദിവസം പരാതി പുറംലോകം കണ്ടില്ല, പോലീസ് കേസെടുത്തത് സമ്മർദത്തിനൊടുവിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: ഇടതു സഹയാത്രികനും മുൻ എംഎൽഎയുമായ സിനിമാസംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദിനെതിരെ, സ്ത്രീത്വത്തെ അപമാനിച്ചെന്ന സംവിധായികയുടെ പരാതി മുഖ്യമന്ത്രിയുടെ ഓഫിസിൽ നേരിട്ട് ലഭിച്ചിട്ടും ദിവസങ്ങളോളം അനങ്ങിയില്ലെന്നു ആക്ഷേപം.

നവംബർ 27ന് ലഭിച്ച പരാതി ഡിസംബർ 2നാണ് കന്റോൺമെന്റ് പോലീസിനു കൈമാറിയത്. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ പരാതി ലഭിച്ച ദിവസം തന്നെ എഡിജിപിയെ വിളിച്ചുവരുത്തി രാത്രിയോടെ കേസെടുപ്പിച്ചു.

നവംബർ 27ന് പി.ടി കുഞ്ഞുമുഹമ്മദിനെതിരെ വന്ന പരാതിയിൽ പോലീസ് കേസെടുത്തത് ഡിസംബർ എട്ടിനാണ്. മുഖ്യമന്ത്രിയുടെ ഓഫിസിൽ പരാതി കൊടുത്ത സംവിധായിക പെട്ടെന്നു നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും അനക്കമൊന്നുമില്ലാതെ വന്നതോടെ വീണ്ടും സമ്മർദം ചെലുത്തിയിരുന്നു. വിവരം പുറത്തറിയുമെന്ന ഘട്ടം വന്നതോടെയാണ് 12 ദിവസത്തിനു ശേഷം പോലീസ് കേസെടുത്തു. ബിഎൻഎസ് 74, 75 (1) വകുപ്പുകൾ പ്രകാരമാണ് കുഞ്ഞുമുഹമ്മദിനെതിരെ കേസെടുത്തിരിക്കുന്നത്.

എന്നാൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് കേസെടുത്തതെന്നു പോലീസ് പറഞ്ഞു. സംവിധായികയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് അടുത്തദിവസം തന്നെ കുഞ്ഞുമുഹമ്മദിനെ ചോദ്യം ചെയ്യും. സംവിധായികയുടെ മൊഴിയെടുക്കുകയും കുറ്റകൃത്യം നടന്നതായി പറയുന്ന ഹോട്ടലിലെ സിസിടിവി തെളിവുകൾ ശേഖരിക്കുകയും ചെയ്ത പോലീസ് കേസെടുക്കാൻ എന്തുകൊണ്ട് വൈകി എന്നതിന്റെ കാരണം വ്യക്തമല്ല. തിരുവനന്തപുരത്ത് ഈയാഴ്ച തുടങ്ങുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ യോഗത്തിനു തലസ്ഥാനത്തെ ഹോട്ടലിൽ എത്തിയപ്പോൾ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയെന്നാണു പരാതി.

വഞ്ചിയൂരിലെ രണ്ടാം ബൂത്തിൽ മാത്രം സിപിഎം നടത്തിയത് 200 കള്ളവോട്ട്, കുന്നുകുഴിയിൽ വോട്ട് ചെയ്ത യുവതി തന്നെ വഞ്ചിയൂരിലും വോട്ട് ചെയ്തു, ഇതുതെളിയിക്കും- കരമന ജയൻ, തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥരും സിപിഎമ്മും ഒത്തുകളിക്കുന്നു, ആരോപണവുമായി ബിജെപി, സംഘർഷത്തിനു പിന്നിൽ ട്രാൻസ്ജെൻഡറെ ആക്ഷേപിച്ചത്- സിപിഎം

BREAKING NEWS
സൗദിയുടെ എണ്ണ പൈപ്പ്‌ലൈനും റിയാദ് വിമാനത്താവളവും ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം; തിരിച്ചടിച്ച് സഖ്യസേന, കിഴക്കൻ മേഖലയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖലയിൽ നാല് ഡ്രോണുകളും തകർത്തു; സംഘർഷം കുറയ്ക്കാൻ ഇറാനിൽ നയതന്ത്ര നീക്കം
27 Oct 2026
BREAKING NEWS
വീണാ ജോർജിന് പുറത്ത് കാണത്തക്ക പരുക്ക് ഉണ്ടായിരുന്നില്ല, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് കഴുത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നതിനാൽ, അന്നുതന്നെ വീട്ടിൽ പോകാൻ വീണ നിർബന്ധം പിടിച്ചു, രാത്രിതന്നെ അടിയന്തരമായി ഓൺലൈനായി മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് നൽകി- ഡോക്ടർമാരിൽ നിന്ന് മൊഴിയെടുത്ത് എസ്ഐടി
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026